റെംഡെസിവീര്‍ ഉപയോഗം: ലോകാരോഗ്യ സംഘടനയുടെ പേരില്‍ നടക്കുന്നത് വ്യാജ പ്രചാരണം
ദില്ലി: കോവിഡ് പ്രതിരോധ മരുന്നില്‍ നിന്നും റെംഡെസിവിറിനെ ലോകാരോഗ്യ സംഘടന ഒഴിവാക്കിയതായി വ്യാജപ്രചാരണം. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും രോഗം കഠിനമായ രോഗികള്‍ക്ക് റെംഡെസിവീർ ശുപാർശ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു പ്രചാരണം ശക്തമായത്. റെംഡെസിവിറിനെ കോവിഡ് പ്രതിരോധ മരുന്നിന്‍റെ മരുന്നിന്‍റെ പട്ടികയില്‍ നിന്നും ലോകാരോഗ്യ സംഘടന ഒഴവാക്കിയെന്ന് അവകാശപ്പെടുന്നു ഒരു വ്യാജ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഒരു പഴയ വീഡിയോയാണ്. കോവിഡില്‍ നിന്നും ജീവൻ രക്ഷിക്കാന്‍ കഴിവുള്ള മരുന്നാണെന്ന് തെളിയിക്കാൻ റെംഡെസിവീറിന് കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന 2020 അഭിപ്രായപ്പെട്ടിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ റെംഡെസിവീര്‍ ഇപ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ വ്യാപകമായി ഉപയോഗിച്ച് വരികയാണ്. 2021 ഏപ്രിൽ 21 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ രാജ്യത്ത് വിതരണം ചെയ്തത് 54.15 ലക്ഷം വൈല്‍ റെംഡെസിവിർ. ഇതിന് പുറമേ 2021 മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങൾ സംഘടനകൾ എന്നിവരിൽ നിന്നും ഉള്ള സംഭാവനയായി 5.26 ലക്ഷം റെംഡെസിവിർ വൈലുകൾ ലഭ്യമായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു.
ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത നാൽപ്പതിനായിരം വൈലുകളും സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

Fact Check
വാദം
കോവിഡ് പ്രതിരോധ മരുന്നില്‍ നിന്നും റെംഡെസിവിറിനെ ലോകാരോഗ്യ സംഘടന ഒഴിവാക്കിയതായി വ്യാജപ്രചാരണം
നിജസ്ഥിതി
പ്രചരിക്കുന്നത് പഴയ വീഡിയോ












Click it and Unblock the Notifications