കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതിയുടെ കെട്ടഴിയുമ്പോള്‍

  • By Staff
Google Oneindia Malayalam News

ഇന്ത്യന്‍ വിപണി വിദേശവസ്തുക്കള്‍ക്ക് തുറന്നു കൊടുത്തുകൊണ്ട് 715 ഇനം സാധനങ്ങളുടെ കൂടി ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുശയാണ് 2001 ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ച പുതിയ കയറ്റിറക്കുമതി നയത്തില്‍. ഇതോടെ 1429 സാധനങ്ങളുടെ ഇറക്കുമതി ക്വാട്ടാ നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതാവുന്നത്. നേരത്തെ 714 ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. ജനീവ ആസ്ഥാനമായ ലോകവ്യാപാര സംഘടന ഉണ്ടാക്കിയ കരാറനുസരിച്ചാണ് ഇന്ത്യ ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞത്.

ഇതോടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. വിദേശ ഉല്പന്നങ്ങള്‍ താരതമ്യേന കുറഞ്ഞ വിലക്ക് വില്ക്കുന്നത് തടയാന്‍ സര്‍ക്കാരിന് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്താനാവും. ഇറക്കുമതി ചുങ്കം ചുമത്തുകയുമാവാം. പക്ഷെ സര്‍ക്കാര്‍ ഇതിനു തയ്യാറാകുമോ? ലോകവ്യാപാരസംഘടന അതിന് സമ്മതിക്കുകയില്ലെന്നതാണ് വാസ്തവം. ലോകമാകെ ഒരൊറ്റവിപണിയാക്കി മാറ്റാനുള്ള ശ്രമം വിജയിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇറക്കുമതി നിയന്ത്രണം നീക്കുന്നതുള്‍പെടെയുള്ള അവരുടെ കരാറിന് അനുകൂലമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതേ സമയം ലോകവ്യാപാര സംഘടനയ്ക്കെതിരായ കലാപവും മറ്റൊരു ഭാഗത്ത് ശക്തമായി നടക്കുന്നുണ്ട്.

എന്തായാലും ഇന്ത്യയ്ക്കിനി പുറകോട്ട് ഒരു വഴിയില്ല. കാര്‍ഷികോല്പന്നങ്ങളും വ്യവസായികോല്പന്നങ്ങളും ടെക്സ്റ്റൈല്‍ ഉല്പന്നങ്ങളും എല്ലാം ഈയിടെ ഇറക്കുമതി നിയന്ത്രണം നീക്കിയ പട്ടികയില്‍ പെടും. കാര്‍ഷികോല്പന്നങ്ങളില്‍ വെളിച്ചെണ്ണയും തേങ്ങയും കൊപ്രയും ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ഫിലീപ്പൈന്‍സും മലേഷ്യയും ശ്രീലങ്കയും ഇന്തോനേഷ്യയും മത്സരം തുടങ്ങിക്കഴിഞ്ഞു. കുരുമുളകുമായി വിയറ്റ്നാമും രംഗത്തെത്തിക്കഴിഞ്ഞു. റഷ്യയും ഉക്രെയ്നും അവരുടെ വിലകുറഞ്ഞ സ്റീല്‍ ഉല്പന്നങ്ങളും ഇന്ത്യയിലേക്ക് ഇറക്കിത്തുടങ്ങി.

പക്ഷെ ഇക്കൂട്ടത്തില്‍ ഇന്ത്യയാകെ പരക്കാന്‍ പോകുന്നത് ചൈനയാണ്. ലോകവിപണിയില്‍ തന്നെ ഇപ്പോള്‍ ഏറ്റവും വിലക്കുറവുള്ള ചൈനയിലെ ഉല്പന്നങ്ങള്‍ ഇന്ത്യയിലെ മാര്‍ക്കറ്റുകളില്‍ ഇപ്പോഴേ ധാരാളമായി എത്തിത്തുടങ്ങി. വരും നാളുകളില്‍ ഈ ചൈനീസ് ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ രാജാക്കന്മാരായി മാറും. വരാനിരിക്കുന്ന ഈ ചൈനീസ് ആധിപത്യം വിശദമാക്കുന്നതാണ് ഈ ലേഖനം. ..

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X