• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനധികൃതലാബുകള്‍ക്ക് മരണവാറണ്ട്

  • By Staff

അനധികൃതലാബുകള്‍ക്ക് മരണവാറണ്ട്

പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് നിയന്ത്രണം വരുന്നു. കൃത്യമായ ഗുണനിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന ലാബുകളെ മാത്രം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ഗുണനിലവാരം പാലിക്കാത്ത ലാബുകള്‍ പൂട്ടേണ്ടിവരും.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂണു പോലെ മുളച്ചുപൊന്തുകയായിരുന്നു ലാബുകള്‍. ചെറിയൊരു പെട്ടിക്കടയുടെ വലിപ്പമുള്ള മുറിയായാലും ലാബുകള്‍ തുടങ്ങാം എന്നതായിരുന്നു സ്ഥിതിവിശേഷം. ലാബെന്ന ബോര്‍ഡും തൂക്കി വച്ച്, ആ പെട്ടിക്കടയിലിരിക്കുന്ന ആര്‍ക്കും രോഗിയുടെ രക്തവും മലവും മൂത്രവും തൊട്ട് എല്ലാം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാമെന്നതാണ് അവസ്ഥ. അവിടെ പരിശോധകരായി നില്ക്കുന്നവര്‍ക്ക് അംഗീകൃതയോഗ്യതയുണ്ടോ, അവിടുത്തെ പരിശോധനാ ഉപകരണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നവ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ല. ഒരു തരം വെള്ളരിക്കാപ്പട്ടണം പോലെയാണ് ലാബുകളുടെ പ്രവര്‍ത്തനരംഗം ഇപ്പോള്‍.

എന്തായാലും ഇതിന് മാറ്റം വരുന്നു. ലാബുകള്‍ക്ക് മൂക്കുകയറിടാന്‍ ഇതാ എന്‍എബിഎല്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലാബറട്ടീസ്) എത്തുന്നു. എന്‍എബിഎല്‍ മുന്നോട്ടുവയ്ക്കുന്ന ഗുണനിലവാരങ്ങളും സൗകര്യങ്ങളും പാലിക്കുന്ന ലാബുകള്‍ക്ക് മാത്രമേ അംഗീകൃതസര്‍ട്ടിഫിക്കറ്റ് നല്കൂ. അങ്ങിനെയല്ലാത്ത ലാബുകള്‍ പൂട്ടേണ്ടിവരും. പക്ഷെ നിലവില്‍ സൗകര്യങ്ങളില്ലാത്ത ലാബുകള്‍ക്ക് ആ സൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ടു വര്‍ഷത്തെ സമയം അനുവദിക്കും.

ലാബുകള്‍ക്ക് ഗുണനിലവാരനിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണെന്ന് കൊച്ചിയിലെ ഡോക്ടേഴ്സ് ഡയഗനിസ്റിക് ആന്റ് റിസര്‍ച്ച് സെന്ററിലെ ബിന്ദു മീനാറ്റൂര്‍ പറയുന്നു. ഇതൊരു സേവന മേഖലയായതിനാല്‍ ഗുണനിലവാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നത് നല്ലതാണ്. മാത്രമല്ല, ഇവിടുത്തെ ഉപകരണങ്ങള്‍ ഗുണനിലവാരം നിയന്ത്രിക്കേണ്ടതിന്റെ ഭാഗമായി ഇടയ്ക്കിടെ മാറ്റംവരുത്തേണ്ടിവരും. അല്ലെങ്കില്‍ തെറ്റായ വിവരങ്ങളാണ് നല്കുക. - ബിന്ദു പറഞ്ഞു.

ഇപ്പോള്‍ ഏതൊരാള്‍ക്കും ലാബ് തുടങ്ങാം എന്നതാണ് സ്ഥിതിയെന്ന് മെഡിവിഷനിലെ മൈക്രോ ബയോളജിസ്റായ സുരേഷ് പറയുന്നു. അതുകൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തനനിലവാരം പരിശോധിക്കാന്‍ സംവിധാനം അത്യാവശ്യമാണ്. - സുരേഷ് വിശദമാക്കി.

അതേ സമയം എന്‍എബിഎല്ലിന്റെ ഗുണനിലവാരനിയമങ്ങള്‍ പാലിക്കാത്ത ലാബുകള്‍ പൂട്ടണമെന്ന തീരുമാനം ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് പലരും ഭയപ്പെടുന്നു. സ്വന്തമായി ലാബ് തുടങ്ങാമെന്നും മറ്റുമുളള പ്രതീക്ഷകളോടെ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കുന്ന കുട്ടികളുടെ ഭാവിയെ പുതിയ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് നൈസ് ലാബറട്ടറിയിലെ ലാബ് ടെക്നീഷ്യന്‍ ലീന ജോയ് പറയുന്നു.

ഇതുവരെ സര്‍ക്കാര്‍ ലാബറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടില്ല. ഇതുമൂലമാണ് അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ആയിരക്കണക്കിന് ലാബുകള്‍ കൂണുപോലെ മുളച്ചുപൊന്താനിടയായത്. ലാബുകളിലെ പരിശോധനാറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ രോഗംനിര്‍ണ്ണയിക്കുന്നതും ചികിത്സ നിശ്ചയിക്കുന്നതും. അതുകൊണ്ടുതന്നെ ലാബ് പരിശോധന കൃത്യമായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ രംഗത്ത് സ്വകാര്യവല്ക്കരണപ്രവണത ഏറിയതോടെ മെഡിക്കല്‍ സേവനരംഗങ്ങളിലെല്ലായിടത്തും അംഗീകാരത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളും ലാബുകളുടെ കാര്യത്തില്‍ കര്‍ശനതീരുമാനം എടുത്തുകഴിഞ്ഞു. എന്‍എബിഎല്ലിന്റെയോ ഐഎസ്ഒയുടെയോ അംഗീകാമില്ലാത്ത ലാബുകളില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വീകരിക്കുന്നില്ല. അതായത് ഇത്തരം അംഗീകൃതനിലവാരമില്ലാത്ത ലാബുകളില്‍ പരിശോധന നടത്തുന്ന രോഗിക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം കിട്ടില്ലെന്നര്‍ത്ഥം.

അംഗീകാരം നല്കിയ ലാബുകളില്‍ വര്‍ഷാവര്‍ഷം പരിശോധനനടത്തുമെന്നും ഗുണനിലവാരം പാലിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുമെന്നും എന്‍എബിഎല്‍ അധികൃതര്‍ പറഞ്ഞു. ഇതോടെ എന്‍എബിഎലിന്റെ ശ്രമം കേരളത്തിന്റെ ആരോഗ്യരംഗത്ത് കാര്യമായ മാറ്റം വരുത്തും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more