• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗാന്ധി അപമാനിക്കപ്പെടുമ്പോള്‍...

  • By Staff

ഇതെത്ര ഖേദകരമാണ്- ഇതായിരുന്നു മെംഫിസിലെ എം.കെ. ഗാന്ധി ഇന്‍സ്റിറ്റ്യൂട്ടിലെ മിഷേല്‍ നെയ്ഫിന്റെ പ്രതികരണം. ആരെയാണ് അപമാനിക്കുന്നതെന്ന് അവര്‍ക്ക് ശരിക്കും അറിഞ്ഞുകൂടാ. നിരാഹാരവത്തിലൂടെയും വ്രതത്തിലൂടെയും മറ്റുമാണ് ഗാന്ധി തന്റെ ജീവിതം ചെലവഴിച്ചത്. - നെയ്ഫ് പറഞ്ഞു.

ഏഷ്യക്കാരെയും സമാധാനപ്രിയരെയും ഇടിച്ചുതകര്‍ക്കാനാണ് ഈ ലേഖനം ആഹ്വാനം ചെയ്യുന്നത്- കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടി ഏഷ്യന്‍ പസിഫിക് ഐലന്റര്‍ കമ്മ്യൂണിറ്റി അലയന്‍സ് അധ്യക്ഷനായ മൈക്കിള്‍ മറ്റ്സുഡ വിശദീകരിക്കുന്നു.

വെറുപ്പും അന്യാഭിപ്രായവിരോധവും ആണ് ഈ ലേഖനത്തിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത് എല്ലാവര്‍ക്കും എതിരാണ്- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍തന്നെ മാക്സിം എന്ന മാസികയ്ക്കെതിര മൈക്കിളും നെയ്ഫും ഉള്‍പ്പെടുന്ന സമാധാനസംഘടനകള്‍ നിയമയുദ്ധത്തിലാണ്. മാക്സിം മാസികയില്‍ 2000ല്‍ പ്രസിദ്ധീകരിച്ച ഗാന്ധിയെ അപമാനിക്കുന്ന ലേഖനത്തിന് മാസികയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് സമാധാനസംഘടനകള്‍. ഓ, കല്‍ക്കത്താ... ഗാന്ധിയെ വെറുക്കാന്‍ മൂന്ന് കാരണങ്ങള്‍ - എന്നായിരുന്നു 2000ലെ വിവാദ ലേഖനത്തിന്റെ തലക്കെട്ട്.

അഹിംസയെക്കുറിച്ച് വളരെ ആഴത്തിലുള്ള തെറ്റിദ്ധാരണകളാണ് നിലനില്ക്കുന്നത്. ഗാന്ധി അവിശ്വസനീയമാം വിധം അത്രയ്ക്ക് കരുത്തനായ മനുഷ്യനാണ്. മഹാത്മാ ഗാന്ധിയുടെ ആത്മീയ കരുത്തിന്റെ നാലയലത്തെത്തില്ല ഇവര്‍ പ്രചരിപ്പിക്കുന്ന മസില്‍പവര്‍- നെയ്ഫ് വിശദീകരിക്കുന്നു.

ഈയിടെ മാക്സിം എന്ന മാസിക അവരുടെ ആദ്യ ഏഷ്യന്‍ പതിപ്പ് പുറത്തിറക്കിയിരുന്നു.

സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം ഏഷ്യക്കാര്‍ക്കും ഏഷ്യയിലെ ആശയങ്ങള്‍ക്കും എതിരായ അസഹിഷ്ണുത യുഎസില്‍ വര്‍ധിച്ചുവരികയാണ്. ഒട്ടേറെപ്പേര്‍ അവിടെ ശാരീരികമായിക്കൂടി പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ട്.

യുഎസിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന ഏഷ്യയിലെ വിദ്യാര്‍ത്ഥികളും പല രീതിയില്‍ വര്‍ണ്ണവിവേചനത്തിന് വിധേയരാകുന്നുണ്ട്. പൊതുവേ യുഎസില്‍ പടര്‍ന്നുപിടിക്കുന്ന ഇത്തരം പ്രവണതകളുടെ ഒടുവിലത്തെ ഉദാഹരണമാണ് മാക്സിമില്‍ വന്ന ഗാന്ധി വിരുദ്ധ ലേഖനം.

ഗാന്ധിയെക്കുറിച്ച് വായിയ്ക്കൂ .. ഗാന്ധിയെക്കുറിച്ച് പ്രചരിപ്പിക്കൂ....

വിദേശികളായ നിങ്ങളുടെ സുഹൃത്തുക്കളെ ഈ വെബ്സൈറ്റുകള്‍ പരിചയപ്പെടുത്തൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more