കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ വീണ്ടും ഒരു സോമയാഗം, 19 വര്‍ഷത്തിന് ശേഷം

  • By Staff
Google Oneindia Malayalam News

2003 ഏപ്രില്‍ ആറിന് തൃശൂരില്‍ ആരംഭിയ്ക്കുന്ന സോമയാഗത്തില്‍ 17 ഋത്വിക്കുകള്‍ പങ്കെടുക്കും. ഇവര്‍ വേദമന്ത്രങ്ങള്‍ ചൊല്ലും. യാഗത്തിന്റെ മുഖ്യ കാര്‍മ്മികത്തം വഹിയ്ക്കുന്നത് യജമാനനാണ്. 48 കാരനായ അനിയന്‍ പൂത്തില്ലമാണ് ഈ യാഗത്തിന്റെ യജമാനന്‍. അദ്ദേഹത്തിന്റെ ഭാര്യ ധന്യ ആയിരിയ്ക്കും യാഗത്തിലെ പാത്തനാടി. യാഗത്തില്‍ പങ്കെടുക്കാനായി വിദേശത്ത് നിന്ന് ആറ് വേദ പണ്ഡിതര്‍ എത്തിക്കഴിഞ്ഞു. ഡോ. ഫ്രിറ്റ്സ് സ്റ്റാള്‍ (ബെര്‍ക്കിലി യൂണിവേഴ്സിറ്റി), ഡോ. മഹാദേവന്‍ (ഹാര്‍വാഡ് യൂണിവേഴ്സിറ്റി), ഡോ. സെസാരി (പോളണ്ട്) എന്നിവരാണവര്‍. യാഗത്തിനായി എല്ലാ തയ്യാറെടുപ്പുകളും ആയി കഴിഞ്ഞു.

യാഗത്തിന്റെ പ്രാധാന്യം

മഹാത്യാഗത്തിന്റെ സന്ദേശമാണ് യാഗം ജനങ്ങള്‍ക്ക്വ നല്‍കുന്നത്. ശതാബ്ദങ്ങള്‍ക്ക് മുന്‍പ് രാജകീയവേദികളില്‍ നടന്നിരുന്ന യാഗമാണ് വേദപഠനത്തിന്റെ മന്ത്രധ്വനിയാല്‍ പവിത്രമായ തൃശ്ശൂരിലെ വടക്കേ മഠത്തില്‍നടക്കുന്നത്.

സോമയാഗം ക്രിയാവിധി നടത്തുന്ന ഋത്വിക്കുകളെ മാത്രമല്ല, പങ്കെടുക്കുന്ന മുഴുവന്‍ ജനത്തേയും പവിത്രമാക്കും. മാനവ ജനതയുടെ ഉന്നതിയ്ക്ക് വേണ്ടിയാണ് ഈ യാഗം. ഇത് ചൂഷണത്തില്‍ മലിനമായ പ്രകൃതിയെ ശുദ്ധമാക്കും. യാഗഭൂമിയില്‍നിന്നുയരുന്ന പുകയ്ക്ക് അന്തരീക്ഷ ശുദ്ധീകരണം സാധ്യമാണെന്നത് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെന്ന് പണ്ഡിതര്‍ പറയുന്നു.

വേദജ്ഞാനം എല്ലാവരുടേതുമാണെന്ന സത്യം സോമയാഗം ഉദ്ഘോഷിക്കുന്നുണ്ട്. യാഗത്തില്‍ രണ്ടാം ദിനത്തില്‍ ഒരു ബ്രാഹ്മണനും ശൂദ്രനും കൈകോര്‍ത്തുനിന്ന് മന്ത്രോച്ചാരണം ശ്രവിച്ചു നില്‍ക്കും. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും പിന്നീട് സമൂഹത്തെ അന്ധമാക്കിയ കറുത്ത ചിന്തകളാണെന്ന വസ്തുതയിലേക്ക് വെളിച്ചം വീശുന്നതാണിത്. സോമയാഗം തിന്മ നിറഞ്ഞ അഹംഭാവത്തെ ഭസ്മീകരിക്കുകയും നാമെല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന അറിവിലേക്ക് മനസ്സിനെ നയിക്കുകയും ചെയ്യും.

എല്ലാ യാഗങ്ങളും പ്രതീകാത്മകമാണ്. യാഗം നടത്തുന്ന യജമാനനെ ജാവീത്മായാണ് സങ്കല്പിയ്ക്കുന്നത്. 17 ഋത്വിക്കുകളെ പത്ത് ഇന്ദ്രിയങ്ങളും പഞ്ചപാണനുകളും മനസ്സും ബുദ്ധിയുമായി കണക്കാക്കുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X