ഒമാനെ പറ്റി മലയാളിയുടെ പോര്‍ട്ടല്‍
കൊച്ചി: ഒമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ വിവരങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്ന പോര്‍ട്ടലാണ് . മസ്കറ്റില്‍ താമസിക്കുന്ന ഒരു മലയാളിയുടേതാണ് ഈ പോര്‍ട്ടല്‍.
ഡെസ്റിനേഷന്‍ഒമാന്‍. കോം എന്ന വെബ്സൈറ്റിന് മാസത്തില്‍ 65,000 ഹിറ്റുകളാണുണ്ടാവുന്നത്. ഒമാനെ പറ്റി കൂടുതല്‍ അറിയുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മാസത്തില്‍ നൂറോളം അന്വേഷണങ്ങളാണ് ഉണ്ടാവുന്നത്.
കൊച്ചിയിലെ പാലാരിവട്ടം സ്വദേശിയായ ദീപകാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചത്. 1992 മുതല്‍ ദീപക് ഒമാനിലാണ്. യുനൈറ്റഡ് മീഡിയ സര്‍വീസസ്, അപെക്സ് പബ്ലിഷിംഗ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലിചെയ്തതിന് ശേഷമാണ് 1999ല്‍ ദീപക് സ്വന്തമായി ഇന്ററാക്ഒമാന്‍ ഇസൊല്യൂഷന്‍സ് എന്ന കമ്പനി തുടങ്ങുന്നത്.
ഒമാന്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ള വിനോദസഞ്ചാരികള്‍ക്ക് എങ്ങനെ വിസ സംഘടിപ്പിക്കാം എന്നതു തുടങ്ങി താമസസൗകര്യം, കാണാനുള്ള സ്ഥലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, ഷോപ്പിംഗ് നടത്താനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ സൈറ്റില്‍ നല്‍കുന്നുണ്ട്.
അടുത്ത 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്ണസ്രോതസുകളുടെ വിഭവശേഷി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഒമാന്‍ വിനോദസഞ്ചാരം പോലുള്ള മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ദീപക് പറഞ്ഞു. ഒമാനില്‍ ടൂറിസവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെബ്സൈറ്റില്‍ വിശദീകരിയ്ക്കുന്നുണ്ട്. മസ്കറ്റിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ഉണ്ട്.
ഡെസ്റിനേഷന്‍ഒമാന്‍.കോം എന്ന പേരില്‍ ഒരു വാര്‍ഷിക പ്രസിദ്ധീകരണവും ദീപക് നായര്‍ പുറത്തിറക്കുന്നുണ്ട്. ഒമാനെക്കുറിച്ചുള്ള താല്പര്യമുള്ള വിഷയങ്ങളും മികച്ച ഫൊട്ടോഗ്രാഫുകളും നിറഞ്ഞ ഈ വാര്‍ഷിക പ്രസദ്ധീകരണം ഒരു കോഫി ടേബിള്‍ പുസ്തകം എന്ന നിലയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ദീപക് നായര്‍ പറഞ്ഞു.