കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിന് 350 വയസ്സ്

  • By Staff
Google Oneindia Malayalam News

പ്രണയത്തിന്റെ നിര്‍മ്മലസ്മാരകം. വാസ്തുശില്പഭംഗിയുടെ ഉദാത്തഭാവം. വെണ്ണക്ക ല്ലില്‍ ഉയര്‍ന്നുനില്ക്കുന്ന ആഗ്രയിലെ താജ്മഹലിന് ഇനിയും വിശേഷണങ്ങള്‍ എത്രവേണമെങ്കിലും ചാര്‍ത്താം.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായി പണിതതാണ് താജ്മഹല്‍. ശരിയ്ക്കു പറഞ്ഞാല്‍ മുംതാസിന് ഒരുക്കിയ ശവകുടീരം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. ദി ല്ലിയില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്കാണ് ആഗ്ര. മുഗള്‍ സാമ്രാജ്യത്തിന്റെ(16ാം നൂറ്റാണ്ടിനും 19ാം നൂറ്റാണ്ടിനും ഇടയില്‍ വടക്കേയിന്ത്യ ഭരിച്ച മുസ്ലിം ചക്രവര്‍ത്തിമാരുടെ സാമ്രാജ്യം) തലസ്ഥാനമായിരുന്ന ആഗ്ര.

ഷാജഹാന്റെ പേര് ഖുറാം എന്നായിരുന്നു. യുദ്ധത്തിലും ബുദ്ധിയിലും അതിസമര്‍ത്ഥനായ രാജകുമാരന്‍. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ അഞ്ചാമത്തെ മകന്‍. അഞ്ചാമനാണെങ്കിലും ഖുറാമിനെ അടുത്ത ചക്രവര്‍ത്തിയാക്കി വാഴിക്കാനായിരുന്നു ജഹാംഗീര്‍ ചക്രവര്‍ത്തിയ്ക്കിഷ്ടം. 15ാം വയസ്സില്‍ ഖുറാം രാജകുമാരന്‍ ആഗ്രയിലെ അങ്ങാടിയില്‍ വച്ച ് ഒരു പെണ്‍കുട്ടിയെ കണ്ടു. സുന്ദരിയായ മുംതാസ്. ആദ്യനോട്ടത്തിലെ ഇരുഹൃദയങ്ങളും പ്രണയബദ്ധമായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1612ല്‍ ഖുറാം രാജകുമാരന്‍ മുംതാസിനെ വിവാഹം കഴിച്ചു. മകന്റെ യുദ്ധനൈപുണ്യവും രാജ്യകാര്യങ്ങളിലെ സാമര്‍ത്ഥ്യവും കണ്ട് ജഹാംഗീര്‍ ചക്രവര്‍ത്തി ഖുറാം രാജകുമാരന് പുതിയൊരു പേര് നല്കി: ഷാജഹാന്‍. ലോകത്തിന്റെ ചക്രവര്‍ത്തി എന്നാണ് ഷാജഹാന്‍ എന്ന പദത്തിന് അര്‍ത്ഥം.

ജഹാംഗീറിന്റെ കാലശേഷം ഷാജഹാന്‍ ചക്രവര്‍ത്തിയായി. വിവാഹശേഷം മുംതാസും ഷാജഹാനും വേര്‍പിരിയാതെ കഴിഞ്ഞു. ഓരോ നിമിഷവും പ്രണയം കൈമാറിക്കൊണ്ട്. പടയോട്ടങ്ങളില്‍ വരെ മുംതാസ് ഷാജഹാനെ അനുഗമിച്ചിരുന്നു. 18 വര്‍ഷം നീണ്ട വിവാഹജീവിതത്തില്‍ അവര്‍ക്ക് 12 മക്കളുണ്ടായി. 1631 ഏപ്രില്‍ അവസാന കുഞ്ഞിന് ജന്മം നല്കുന്നതിനിടയില്‍ മുംതാസ് മരിച്ചു. അന്ത്യശ്വാസം വലിയ്ക്കും മുമ്പ് മുംതാസ് ഷാജഹാനോട് പറഞ്ഞു: പ്രിയനേ, നീ എന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകം പണിയണം. ലോകത്തിലെ ഏത് സ്മാരകത്തേക്കാള്‍ മനോഹരമായ് ഒന്ന്.

മുംതാസിന്റെ മരണശേഷം ഷാജഹാന്‍ ചക്രവര്‍ത്തി അടിമുടി മാറി. യുദ്ധം ഹരമായിരുന്ന ചക്രവര്‍ത്തിയ്ക്ക് പിന്നീട് കലകളിലും വാസ്തുശില്പങ്ങളിലുമായി താല്പര്യം. രണ്ട് മാസത്തിന് ശേഷം ആഗ്രയില്‍, യമുനാനദിയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് അദ്ദേഹം താജ്മഹലിന് അടിത്തറയിട്ടു. 1631നും 1648നും ഇടയിലാണ് താജ്മഹലിന്റെ പണി പൂര്‍ത്തിയാവുന്നത്. ഇതിനായി യൂറോപ്പില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമെ ല്ലാം ശില്പികളെയും ചിത്രകാരന്മാരെയും ആശാരിമാരെയും വരുത്തി. വെളുത്തമാര്‍ബിളില്‍ പണിതീര്‍ത്ത മന്ദിരത്തിന് അദ്ദേഹം പ്രിയതമയുടെ ഓര്‍മ്മയ്ക്കായി മുംതാസ് മഹല്‍ എന്ന് പേരിട്ടു. അതാണ് പിന്നീട് താജ്മഹലായി മാറിയത്. അഞ്ച് പ്രധാനഭാഗങ്ങളാണ് താജ്മഹലിനുള്ളത്. 1. ദര്‍വാസ(പ്രധാന പ്രവേശനകവാടം) 2. ബഗീച്ച(പൂന്തോട്ടം) 3. മസ്ജിദ് (പള്ളി) 4. നഖര്‍ ഖാന(വിശ്രമകേന്ദ്രം) 5. റോസ (താജ്മഹല്‍ ശവകുടീരം- മുംതാസിന്റെ ശവകുടീരം).

താജ്മഹല്‍ ഒരു വിസ്മയമാണ്. പ്രഭാതത്തില്‍ ഇളംഅരുണിമയാര്‍ന്ന കെട്ടിടം, നിലാവില്‍ സ്വര്‍ണ്ണവിഗ്രഹമായി മാറുന്നു. ആഗ്രയിലെ നട്ടുച്ചകളില്‍ താജ്മഹല്‍ അവിടെ ഉണ്ടോ എന്ന് പോലും കാഴ്ചക്കാരന് സംശയം തോന്നും. 1658ല്‍ മകന്‍ ഔറംഗസേബ് അധികാരത്തിനായി ഷാജഹാനെ തടവിലാക്കി. ആഗ്രഹയിലെ ചെങ്കോട്ടയിലെ ഒരു മുറിയിലാണ് ഷാജഹാന്‍ തടവില്‍ കഴിഞ്ഞത്. ആ മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ ഷാജഹാന്‍ യമുനാനദിയുടെ തീരത്തുള്ള താജ്ഹലിനെ നോക്കി മരണം വരെ ചെലവിട്ടു- കുറ്റബോധമില്ല ാതെ, വേദനയി ല്ലാതെ, പ്രണയിനിയുടെ ശവകുടീരമുറങ്ങുന്ന ആ സ്മാരകത്തെയും നോക്കി.

ഇന്ത്യയിലെ മുസ്ലിം കലാശേഖരത്തിലെ രത്നമായാണ് താജ്മഹല്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ലോകപൈതൃകത്തിലെ ശ്രേഷ്ഠരചനയായി താജ്മഹലിനെ യുനെസ്കോ അംഗീകരിച്ചിരിക്കുന്നു.

ഇപ്പോള്‍ താജ്മഹലിന് 350 വയസ്സ് തികയുകയാണ്. ഈ 350ാം പിറന്നാള്‍ ആഘോഷത്തിന് സപ്തംബര്‍ 27 തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഘോഷത്തില്‍ പങ്കെടുക്കാനായി ഇന്ത്യയുടെ ആറ് മുന്‍ പ്രധാനമന്ത്രിമാരെയും 40 അംബാസഡര്‍മാരെയും ഹൈകമ്മീഷണര്‍മാരെയും ക്ഷണിച്ചിട്ടുണ്ട്. ആഗ്ര കോട്ടയില്‍ നടക്കുന്ന ആഘോഷച്ചടങ്ങ് മുഖ്യമന്ത്രി മുലായംസിംഗ് യാദവ് ഉദ്ഘാടനം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X