കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ മെച്ചപ്പെടുത്താനായി ഏഴ് നിര്‍ദ്ദേശങ്ങള്‍

  • By Rajeev
Google Oneindia Malayalam News

അഴിമയ്ക്കും ഭരണനിര്‍വഹണത്തിലെ കൊള്ളരുതായ്മകള്‍ക്കുമെതിരേ ജനങ്ങളും മനസ്സും സംഘടിക്കുന്ന അത്യപൂര്‍വ്വമായ കാഴ്ചയാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്, വ്യക്തമായി പറയുകയാണെങ്കില്‍, കൂടുതല്‍ സുതാര്യവും ശക്തവുമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ ചര്‍ച്ചകളിലും ഇപ്പോള്‍ കേന്ദ്രബിന്ദുവായി നില്‍ക്കുന്നത് ലോക്പാല്‍ ബില്ലാണ്.

lokpal bill

രാഷ്ട്രീയവ്യത്യാസം കൂടാതെ സമാധാനത്തിന്റെ പാതയിലൂടെ രാജ്യത്തിനകത്തുള്ള കോടികണക്കിനാളുകളെ പങ്കാളികളാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ മുന്നേറ്റത്തിന്റെ സവിശേഷത. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ജനകീയ ജനാധിപത്യപ്രക്ഷോഭങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നതാണിത്.
ജനങ്ങളുടെ അഭിപ്രായങ്ങളോടും ആകുലതകളോടും ഉത്തരവാദിത്വത്തോടുകൂടി പ്രതികരിക്കുകയെന്നത് ഒരു ജനകീയ പ്രതിനിധിയുടെ കടമയാണ്.

അഴിമതിക്കുകാരണം ഭരണനിര്‍വഹണത്തിന്റെ അഭാവമോ ദാരിദ്രമോ ആണ്. മനുഷ്യാവകാശലംഘനത്തിന്റെ ഏറ്റവും വൃത്തിക്കെട്ടമുഖമാണ് അഴിമതിയെന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലക്ഷ്യം ബോധമില്ലാത്ത ക്ഷേമപദ്ധതികള്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കി പണം ധൂര്‍ത്തടിക്കുക്കുന്നതു തന്നെയാണ് മോശം ഭരണനിര്‍വഹണത്തിന് ഏറ്റവും നല്ല ഉദാഹരണം. നിക്ഷിപ്തതാല്‍പ്പര്യങ്ങളും അഴിമതിയും ചേര്‍ന്ന അവിശുദ്ധകൂട്ടുകെട്ടാണിത്.
അതുകൊണ്ടു തന്നെ തീര്‍ച്ചയായും ഭരണനിര്‍വഹണത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനരീതികളിലും സമൂലമായ മാറ്റം അത്യാവശ്യമാണ്. പൊതുമുതലിനെയും പണത്തെയും വിലമതിക്കുന്ന ഒരു സംസ്‌കാരവും അതോടൊപ്പം എല്ലാരംഗത്തും കൂടുതല്‍ വ്യക്തതയും കടന്നു വരേണ്ടതുണ്ട്. നമ്മുടെ ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും രാഷ്ട്രീയഇടപെടലുകള്‍ കൊണ്ടും ചൂഷണം കൊണ്ടു തകര്‍ന്നടിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാപനങ്ങളെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അവയുടെ വിശ്വാസം വീണ്ടെടുക്കണം.
പലപ്പോഴും നമ്മുടെ രാജ്യത്തിന്റെ അഭിഭാനമുയര്‍ത്തുന്ന നടപടികള്‍ നീതിന്യായവ്യവസ്ഥയുടെയും കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെയും ഭാഗത്തുനിന്നുണ്ടാവാറുണ്ട്. മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും ഇതുപോലെ സ്വതന്ത്ര്യമായും ഉത്തരവാദിത്വബോധത്തോടും പ്രവര്‍ത്തിക്കാന്‍ സാധിക്കണം. പ്രശസ്ത രാഷ്ട്രീയ സാമ്പത്തികവിദഗ്ധനായ വെബ്ബര്‍ പറയുന്നുണ്ട. ഗവണ്‍മെന്റ് സംവിധാനം ഉണ്ടാക്കിയെടുക്കുന്നത് ഒരു ഉറച്ച പ്രതലത്തില്‍ ദ്വാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതുപോലെയാണെന്ന്.
ലോക്പാല്‍ എന്ന പുതിയ ഭരണസംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതിനായി ജനങ്ങളുടെ മനസ്സിലെ വിശ്വാസമാണ് ഈ ബില്ലിന്റെ വിജയം.
സര്‍ക്കാര്‍ ലോക്പാല്‍ ബില്‍, ജന്‍ ലോക്പാല്‍ ബില്‍ തുടങ്ങി അനാവശ്യവും വഴിതെറ്റിക്കുന്നതുമായി നിരവധി വാഗ്വാദങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു പകരം, എന്തൊക്കെയാണ് ഈ ബില്ലില്‍ വേണ്ടത്? എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ടതും വിശ്വസനീയമായതുമായ ഒരു സംവിധാനം ഉണ്ടാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഘടകങ്ങള്‍ ഉണ്ടായിരിക്കണം.

1 ലോക്പാല്‍ സംവിധാനം സ്വതന്ത്രമായിരിക്കണം

2 ലോക്പാലിന് ആവശ്യമായ അന്വേഷണത്തിനുള്ള അധികാരമുണ്ടായിരിക്കണം

3 ലോക്പാലിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം

4 ലോക്പാല്‍ രഹസ്യ സ്വഭാവം ഉറപ്പാക്കണം

5 രാജ്യത്തിനു പുറത്തുനിന്ന് സഹായം തേടാനുള്ള സൗകര്യം

6 ലോക്പാല്‍ പ്രൊഫഷണലായിരിക്കണം

7 ഭരണഘടനാനുസൃതമായ ഒരു സംവിധാനമായിരിക്കണം ലോക്പാല്‍.

ഈ ഏഴുകാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജന്‍ ലോക്പാല്‍ബില്ലിന് മുന്‍തൂക്കം നല്‍കേണ്ടി വരും. അഴിമതിക്കെതിരേയുള്ള ഏറ്റവും നല്ല മരുന്ന് ശക്തമായ നിയമങ്ങള്‍ തന്നെയാണ്. തീര്‍ച്ചയായും ജന്‍ലോക്പാല്‍ ബില്ലിലെ ചിലകാര്യങ്ങള്‍ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നമ്മള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി പാര്‍ലമെന്റിനുലഭിച്ച അത്യപൂര്‍വമായ അവസരങ്ങളിലൊന്നാണിത്.
(ഇന്ത്യയില്‍ അഴിമതി വര്‍ധിച്ചുവരുന്നതിനെ കുറിച്ച് 2011 ആഗസ്ത് 25നു പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസംഗം)

English summary
The Lokpal that we are discussing is such a new institution that we need to build to increase the credibility within our people. There is an unnecessary and misguided debate on the Government Lokpal versus Jan Lokpal Bill. Instead, let’s simply ask for the requirements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X