കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം വിവാഹപ്രായം കുറച്ച സര്‍ക്കാര്‍ വെട്ടിലായി!

  • By Aswathi
Google Oneindia Malayalam News

Marriage
മൂസ്ലീം പെണ്‍കുട്ടികള്‍ക്ക് 18 അല്ല 16 തികഞ്ഞാല്‍ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്ന പുതിയ നിയമം സര്‍ക്കാറിനെ ആകെ വെട്ടിലാക്കിയ അവസ്ഥയാണ്. നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ശക്തമായ പ്രതിഷേധവുമായി യുവതലമുറകള്‍ തന്നെയാണുള്ളതെന്നതും ശ്രദ്ധേയമാണ്. സമൂഹത്തില്‍ ഒരു വിഭാഗത്തിനു മാത്രം എങ്ങനെ നിയമം ഇളവുനല്‍കുമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

നിലവിലുള്ള നിയമങ്ങളെല്ലാം അസാധുവാക്കി കൊണ്ട് തദ്ദേശ വകുപ്പിന്റെ സര്‍ക്കുലര്‍ ഒരു വിഭാഗത്തിനു മാത്രമായി പാസ്സാക്കിയത് തീര്‍ച്ചയായും മുസ്ലീം ലീഗിന്റെ ആവശ്യ പ്രകാരമാണെന്ന് പ്രതിഷേധകര്‍ ആണയിട്ടു പറയുന്നു. പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ക്കുന്നതിനും സര്‍ക്കാറിന്റെ മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും വിവാഹ രജിസ്‌ട്രേഷന്‍ അത്യാവശ്യമായതിനാലാണ് മുസ്ലീം ലീഗ് ഈ ആവശ്യവുമായി മുന്നോട്ടു വന്നത്. കേട്ടപാതി കേള്‍ക്കാത്തപാതി സര്‍ക്കാര്‍ അതിന് അനുമതി നല്‍കുകയും ചെയ്‌തെന്നാണ് ആരോപണം.

അല്ലാതെ മറ്റ് ഇതര മതത്തിലെ പെണ്‍കുട്ടികളില്‍ നിന്ന് വസ്ത്രധാരണത്തിലല്ലാതെ എന്ത്് പ്രത്യകതയാണ് മുസ്ലീം പെണ്‍കുട്ടിക്ക് മാത്രമായുള്ളത്. ഹൈന്ദവ മതത്തിലും ധാരാളം പെണ്‍കുട്ടികള്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹിതരായിട്ടുണ്ട്. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കര്‍ക്കശമാക്കിയതോടെ പതിനെട്ടുവയസ്സിനു മുമ്പ് വിവാഹം കഴിഞ്ഞവര്‍ ആകെ മെനകെട്ടു.

പുതിയ നിയമം ഒരു വിഭാഗത്തിനു മാത്രം അനുവദിച്ചു കൊടുക്കുന്നതെങ്ങനെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും വിവാഹം നിയമസാധുവാക്കണം എന്ന ആവശ്യവുമായി എത്തിയ രക്ഷിതാക്കളുടെ ഒഴുക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ഓഫീസുകളില്‍.

ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ എല്ലാ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കും വിവാഹ പ്രായം 16 വയസ്സ് എന്ന് കുറച്ചാലും കുടുങ്ങി. 2006 ല്‍ നടപ്പാക്കിയ ശൈശവ വിവാഹ നിരോധന നിയമം വെറുതയോ. പെണ്‍കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിച്ചതിന് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം വേറെയും വരും.

English summary
Local self government department had to issue a circular legalizing Muslim marriages for males below 21 and females below 18 created lot of controversy in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X