• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലാലിസം ബോറടിപ്പിച്ചു, ദേശീയ ഗെയിംസിന് നിരാശയോടെ തുടക്കം

  • By അന്‍വര്‍ സാദത്ത്

പതിറ്റാണ്ടുകള്‍ക്കുശേഷം കേരളത്തിലെത്തിയ ദേശീയ കായിക ഉത്സവം, മുന്നൊരുക്കത്തിനായി വേണ്ടതിലധികം സമയം. എന്നിട്ടും ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് പോലും ഗംഭീരമാക്കാന്‍ കേരളത്തിനായില്ല. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിനിര്‍ത്തിയാണ് കലാപരിപാടികള്‍ സമാപിച്ചതെന്ന് കാണുമ്പോള്‍ സംഘാടകരെ പഴിയ്ക്കുകയല്ലാതെ എന്തു ചെയ്യും.

പരിപാടി മുഴുവന്‍ കണ്ടവരുടെ മുഖത്തും നിരാശയായിരുന്നു കണ്ടത്. എന്നാല്‍ ഞായറാഴ്ച രാവിലെ പത്രം കണ്ടവര്‍ ഞെട്ടി. മുഖ്യധാര മാധ്യമങ്ങളും ചാനലുകളും ഉദ്ഘാടനച്ചടങ്ങിനെ വാനോളം പുകഴ്ത്തുകയാണ്. ദേശീയ ഗെയിംസിന്‍റെ പരസ്യ ചെലവുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്ന തുകയിലാണ് എല്ലാവരുടെയും കണ്ണ്. ആളുവായിക്കാത്ത കൊച്ചു വെബ്സൈറ്റുകള്‍ക്കു പോലും പരസ്യം നല്‍കി വായടപ്പിക്കുകയെന്ന തന്ത്രമാണ് സംഘാടകര്‍ സ്വീകരിച്ചതെന്നു വേണം കരുതാന്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മിണ്ടിയില്ല

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മിണ്ടിയില്ല

റണ്‍ കേരള റണ്‍ പരിപാടി വിജയിക്കാനുള്ള പ്രധാനകാരണം സച്ചിന്റെ സാന്നിധ്യമായിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയവര്‍ക്ക് സച്ചിനെ കാണാന്‍ പോലും സാധിച്ചിരുന്നില്ലെന്നതാണ് സത്യം. അദ്ദേഹത്തിനായി നല്‍കിയ സീറ്റിനടുത്ത് വേണ്ടത്ര വെളിച്ചം പോലുമില്ലായിരുന്നു.

 മട്ടന്നൂര്‍ കസറി, പക്ഷേ, മറ്റുള്ളവര്‍

മട്ടന്നൂര്‍ കസറി, പക്ഷേ, മറ്റുള്ളവര്‍

കേരളത്തിന്റെ തനദ് കലാരൂപങ്ങള്‍ അവതരിപ്പിരുന്നു. ഇതിന്റെ മട്ടന്നൂരിന്റെ പഞ്ചവാദം ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഒരു തരം ഫാഷന്‍ പരേഡായിരുന്നു. ദൂരദര്‍ശനിലൂടെ പരിപാടി വീക്ഷിച്ചു കൊണ്ടിരുന്നവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും മട്ടന്നൂരിന്റെ പ്രകടനം പോലും ബോറിടിയായി തോന്നിയെങ്കില്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ലൈറ്റ് ആന്‍ഡ് ഷോ

ലൈറ്റ് ആന്‍ഡ് ഷോ

ഇത്തരം കുറവുകളെല്ലാം മറയ്ക്കാന്‍ സഹായിക്കുമായിരുന്ന ലൈറ്റ് ആന്‍ഡ് ഷോ വെറും വഴിപാടായി മാറി.

ലാലിസവും പിന്നെയൊരു ഗാനമേളയും

ലാലിസവും പിന്നെയൊരു ഗാനമേളയും

ലാലിസവും ഇതിനെ തുടര്‍ന്നുണ്ടായ പാട്ടുമേളവും എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നറിയണമെങ്കില്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയിലേക്ക് നോക്കിയാല്‍ മാത്രം മതിയായിരുന്നു. പരിപാടിക്ക് അഞ്ചു പൈസ വാങ്ങിയില്ലെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. എന്നാല്‍ ഓരോ വിഭാഗത്തിന്റെയും ചെലവുകള്‍ വേറെ വേറെ പരസ്യമാക്കാന്‍ ലാലിനെ പരസ്യമായി വെല്ലുവിളിച്ചത് കോണ്‍ഗ്രസുകാരനായ മുന്‍മന്ത്രി തന്നെയാണ്. ദേശീയഗെയിംസ് ദേശീയ ഷെയിം മാറാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഈ മുന്‍ കായികമന്ത്രിയുടെ അഭിപ്രായം.

 വിഎസിനെ തഴഞ്ഞു, വിഎസും തഴഞ്ഞു

വിഎസിനെ തഴഞ്ഞു, വിഎസും തഴഞ്ഞു

രാഷ്ട്രീയഭേദമില്ലാതെ നടത്തേണ്ട പരിപാടിയാണിത്. പത്രപരസ്യങ്ങളില്‍ നിന്നും മറ്റു പ്രമോഷനുകളില്‍ നിന്നും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം മാറ്റി, വിഎസും വിട്ടുനിന്നു. കൂടാതെ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികളെ കുറിച്ച് ചില സൂചനകള്‍ വിഎസിന് കിട്ടിയതും കാരണമായിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 പാസ് വിതരണത്തിലെ അപാകത

പാസ് വിതരണത്തിലെ അപാകത

അര്‍ഹരായ പലരെയും ക്ഷണിയ്ക്കാന്‍ സംഘാടകര്‍ മറന്നു. തലസ്ഥാനത്തുള്ള കെഎം ബീനാമോള്‍, ബോബി അലോഷ്യസ് എന്നീ ഒളിംപ്യന്മാരെ പോലും ക്ഷണിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. പിന്നീട് മന്ത്രി തന്നെ മുന്‍കൈയെടുത്ത് അവസാനനിമിഷം ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാസ് സമയത്തിനു ലഭിക്കാത്തതുകൊണ്ട് പല പ്രമുഖരും പരിപാടിക്കെത്തിയില്ല.

നെല്ലും ഒരു ന്യൂസ് പോര്‍ട്ടലാണേ...!

നെല്ലും ഒരു ന്യൂസ് പോര്‍ട്ടലാണേ...!

നെല്ല് എന്ന മാസിക ടൈപ്പിലുള്ള വെബ് സൈറ്റ് നോക്കാം. അലക്സാ റാങ്ക് പത്തു ലക്ഷത്തിനു മുകളിലുള്ള ഈ സൈറ്റില്‍ പ്രതിദിനം നൂറു പേര്‍ വന്നാല്‍ അത് അദ്ഭുതമാണ്. എന്നിട്ട് അതിനും കിട്ടി പരസ്യം. ഇതിനെ ന്യൂസ് പോര്‍ട്ടല്‍ ഗണത്തില്‍ പെടുത്താനും പറ്റില്ല. എന്തു മാനദണ്ഡത്തിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് പരസ്യം നല്‍കുന്നത്. ആളു കാണാനല്ലേ പരസ്യം നല്‍കുന്നത്..

English summary
2015 National Games of India Opening Ceremony, not a colourfull start, the much anticipated event Lalisom gave disappointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more