കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് ജ്വല്ലറിയെ കുറിച്ച് അറിയേണ്ടതെല്ലാം... രാമചന്ദ്രന്‍ നായരെ കുറിച്ചും

Google Oneindia Malayalam News

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലായത് കേരളത്തിലെ അറ്റ്‌ലസ് ജ്വല്ലറികളെ ബാധിച്ചിട്ടുണ്ടോ... ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം രാമചന്ദ്രന്‍ നായരുടെ കേസും കടവും എല്ലാം യുഎഇയില്‍ മാത്രമാണല്ലോ പ്രശ്‌നമായിട്ടുള്ളത്.

ഓണ്‍ലൈന്‍ ലോകത്ത് രാമചന്ദ്രന്‍ നായരെ കുറിച്ചും അറ്റ്‌ലസ് ഗ്രൂപ്പിനെ കുറിച്ചും ഒരുപാട് കഥകള്‍ പ്രചരിയ്ക്കുന്നുണ്ട്. അതിലെ ശരിയും തെറ്റും തിരയേണ്ട സമയമല്ല ഇതെന്ന് തോന്നുന്നു.

എങ്കിലും അറ്റ്‌ലസ് ജ്വല്ലറിയെ കുറിച്ച് നിങ്ങള്‍ അറിയണം. എങ്ങനെയാണ് രാമചന്ദ്രന്‍ നായര്‍ എന്ന തൃശൂര്‍ക്കാരന്‍ ഈ ജ്വല്ലറി ശൃംഖല സൃഷ്ടിച്ചെടുത്തത് എന്നും അറിയണം.

രാമചന്ദ്രന്‍ എന്ന തൃശൂര്‍ക്കാരന്‍

രാമചന്ദ്രന്‍ എന്ന തൃശൂര്‍ക്കാരന്‍

കൊമേഴ്‌സില്‍ ബിരുദം നേടിയ മാത്തൂക്കര മൂത്തേടത്ത് രാമചന്ദ്രന്‍ എന്ന് എംഎം രാമചന്ദ്രന്‍ ജോയി തേടി ആദ്യം പോയത് ദില്ലിയിലേയ്ക്കായിരുന്നു. കനറാ ബാങ്കില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയിട്ടായിരുന്നു തുടക്കം.

 സ്‌റ്റേറ്റ് ബാങ്കിലെ രാമചന്ദ്രന്‍

സ്‌റ്റേറ്റ് ബാങ്കിലെ രാമചന്ദ്രന്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ് നടത്തിയ പരീക്ഷയില്‍ മികച്ച വിജയം നേടിയ രാമചന്ദ്രന്‍ പിന്നീടെത്തിയത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആയിരുന്നു. 1966 മുതല്‍ 74 വരെ ഫീല്‍ഡ് ഓഫീസര്‍, അക്കൗണ്ടന്റ്, മാനേജര്‍ തുടങ്ങി നിരവധി തസ്തികകളില്‍ ജോലി ചെയ്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ആയിരുന്നു ഒടുവില്‍ ജോലി ചെയ്തത്.

കുവൈത്തിലേയ്ക്ക്

കുവൈത്തിലേയ്ക്ക്

സ്‌റ്റേറ്റ് ബാങ്കില്‍ നിന്ന് രാമചന്ദ്രന്‍ നായര്‍ എത്തുന്നത് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്തിലാണ്. 13 വര്‍ഷം ഇവിടെ ജോലി ചെയ്തു. അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ എന്ന ബിസിനസ് ടൈക്കൂണ്‍ സൃഷ്ടിയ്ക്കപ്പെടുന്നത് ഇവിടെ നിന്നാണ്.

ജീവിതം മാറ്റി മറിച്ച നിമിഷം

ജീവിതം മാറ്റി മറിച്ച നിമിഷം

ഒരിയ്ക്കല്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒരു ആള്‍ക്കൂട്ടം കണ്ടത്. അന്വേഷിച്ചപ്പോള്‍ മനസ്സിലായി അത് ഒരു ജ്വല്ലറിയ്ക്ക് മുന്നിലെ തിരക്കാണെന്ന്. രാമചന്ദ്രന്റെ മനസ്സില്‍ ' ലഡു പൊട്ടി' എന്ന് ന്യൂജനറേഷന്‍ ഭാഷയില്‍ പറയാം.

അറ്റ്‌ലസ് തുടങ്ങുന്നു

അറ്റ്‌ലസ് തുടങ്ങുന്നു

1981 ല്‍ കുവൈത്തിലെ ബാങ്ക് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിയ്ക്കുന്ന സമയത്ത് തന്നെ അറ്റ്‌ലസ് ജ്വല്ലറിയുടെ ആദ്യ ഷോറൂം തുറന്നു. കുവൈത്തിലെ സൂക്ക് അല്‍ വാട്യയില്‍ ആയിരുന്നു ഇത്.

കഠിനാധ്വാനം

കഠിനാധ്വാനം

ബാങ്ക് ജോലി, ജ്വല്ലറി നടത്തിപ്പ്... ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും ഉറങ്ങാന്‍ കിട്ടിയാല്‍ ഭാഗ്യം എന്ന നിലയില്‍ ആയിരുന്നു രാമചന്ദ്രന്‍ നായരുടെ അക്കാലത്തെ ജീവിതം. പക്ഷേ അതിന് ഫലം കിട്ടി. ആറ് മാസം കൊണ്ട് ജ്വല്ലറി ലാഭത്തിലായി, വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ഷോറൂമുകള്‍ കൂടി തുറന്നു.

ഗള്‍ഫ് യുദ്ധം

ഗള്‍ഫ് യുദ്ധം

അക്കാലത്തെ ഏത് പ്രവാസിയേയും പോലെ ഗള്‍ഫ് യുദ്ധം അറ്റ്‌ലസ് രാമചന്ദ്രനേയും വന്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചു. വര്‍ഷങ്ങള്‍കൊണ്ട് കെട്ടിപ്പടുത്തതെല്ലാം നഷ്ടപ്പെട്ടു. രാമചന്ദ്രന്‍ യുഎഇയിലേയ്ക്ക് പോയി.

ഫീനിക്‌സ് പക്ഷി

ഫീനിക്‌സ് പക്ഷി

വന്‍ തകര്‍ച്ചയില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെ പോലെയാണ് രാമചന്ദ്രന്‍ നായര്‍ ഉയിര്‍ത്തെഴുന്നേറ്റത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആസ്ഥാനം ദുബായിലേയ്ക്ക് മാറ്റി. 34 വര്‍ഷം കൊണ്ട് ഷോറൂമുകളുടെ എണ്ണം അമ്പതിനോടടുത്തു.

സ്വര്‍ണ വില

സ്വര്‍ണ വില

സ്വര്‍ണക്കടകളില്‍ അവര്‍ കൂട്ടുന്ന കണക്കിനപ്പുറത്തേയ്ക്ക് വാങ്ങാനെത്തുന്നവര്‍ക്ക് ഒന്നും അറിവില്ലാതിരുന്ന കാലം. ഇക്കാലത്താണ് എല്ലാ ദിവസവും സ്വര്‍ണവില പ്രസിദ്ധപ്പെടുത്താന്‍ അറ്റ്‌ലസ് തയ്യാറായത്.

സ്വര്‍ണ സമ്മാനം

സ്വര്‍ണ സമ്മാനം

സ്വര്‍ണം വാങ്ങുമ്പോള്‍ ചെറിയ എന്തെങ്കിലും കിഴിവോ, കൊച്ചുകൊച്ചു സമ്മാനമോ മാത്രം ലഭിച്ചിരുന്നവര്‍ അറ്റ്‌ലസിന്റെ പ്രഖ്യാപനം കേട്ട് ഞെട്ടിയിട്ടുണ്ട്. 1996 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പ്രതിദിനം ഒരു കിലോ സ്വര്‍ണമാണ് അറ്റ്‌ലസ് സമ്മാനമായി നല്‍കിയിരുന്നത്.

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍

ജ്വല്ലറി മേഖലയില്‍ വന്‍ വിജയം കൊയ്ത അറ്റ്‌ലസ് ഗ്രൂപ്പ് അടുത്തതായി കടന്നത് ആതുര സേവന രംഗത്താണ്. 2004 ല്‍ ഒമാനിലാണ് അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍ സ്ഥാപിയ്ക്കുന്നത്.

അറ്റ്‌ലസ് പ്രോപ്പര്‍ട്ടീസ്

അറ്റ്‌ലസ് പ്രോപ്പര്‍ട്ടീസ്

അറ്റ്‌ലസ് ഗ്രൂപ്പ് പിന്നീട് കടന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്കാണ്. റെസിഡന്‍ഷ്യല്‍/കമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെ നിര്‍മാണത്തിലേയ്ക്ക് കടന്നു. മള്‍ട്ടിപ്ലക്‌സുകളും പദ്ധതിയിലുണ്ടായിരുന്നു.

അറ്റ്‌ലസ് സ്റ്റുഡിയോ

അറ്റ്‌ലസ് സ്റ്റുഡിയോ

സിനിമയോട് അടങ്ങാത്ത അഭിനിവേശമുള്ള ആളാണല്ലോ രാമചന്ദ്രന്‍ നായര്‍. അങ്ങനെയാണ് ദുബായില്‍ അറ്റ്‌ലസ് സ്റ്റുഡിയോ തുടങ്ങുന്നത്. ഫിലിം പ്രൊസസിങ്, പ്രിന്റിംഗ്, മള്‍ട്ടിമീഡിയ അസൈന്‍മെന്റ്‌സ്, പരസ്യം, കോര്‍പ്പറേറ്റ് ഇവന്റ്‌സ് എന്നിവയിലൊക്കെയാണ് അറ്റ്‌ലസ് സ്റ്റുഡിയോ ശ്രദ്ധ കൊടുത്തത്.

ഹിറ്റ് പടങ്ങളുടെ നിര്‍മാതാവ്

ഹിറ്റ് പടങ്ങളുടെ നിര്‍മാതാവ്

മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളെടുത്താല്‍ അതില്‍ പെടുന്നവയാണ് വൈശാലി, ധനം, സുകൃതം, വാസ്തുഹാര എന്നിവ. ഈ സിനിമകളെല്ലാം തന്നെ നിര്‍മിച്ചത് രാമചന്ദ്രന്‍ നായര്‍ ആയിരുന്നു.

English summary
All about Atlas Jewellery and Ramachandran Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X