സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

  • Posted By: Desk
Subscribe to Oneindia Malayalam

സൗദി അറേബ്യ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ രാജ്യങ്ങളില്‍ ഒന്നാണ്. എണ്ണസമ്പത്തിന്റെ കാര്യത്തിലും ഉത്പാദനത്തിലും കയറ്റുമതിയിലും എല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യവും സൗദി അറേബ്യ തന്നെ.

സൗദിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം; മകന് വേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ല

ആഗോള ഇസ്ലാമിന്റെ വഴികാട്ടിയായും സൗദി തന്നെ ആണ് അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ നാടാണ് സൗദി അറേബ്യ. എന്നാല്‍ സൗദി ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് അവിടെ നടന്ന ചില അറസ്റ്റുകളുടേയും ശുദ്ധീകരണങ്ങളുടേയും പേരിലാണ്.

സൗദിയിൽ ചരിത്ര സംഭവം; മുഹമ്മദ് ബിൻ രാജകുമാരന്റെ വാഗ്ദാനങ്ങൾ നടപ്പിലാകുന്നു? വനിത ബാസ്‌കറ്റ് ബോൾ

ഇതിനിടയിലാണ് ട്വിറ്ററില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നത്. സൗദി രാജകുടുംബത്തിന് എതിരെയാണ് ഇത്. സൗദി രാജകുടുംബത്തിന്റെ പിന്‍മുറക്കാര്‍ ജൂതരായിരുന്നു എന്നാണ് പ്രചാരണം. അത്തരത്തിലുള്ള പല കുറിപ്പുകളും വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

രാജകുടുംബത്തിന് നേര്‍ക്ക്

രാജകുടുംബത്തിന് നേര്‍ക്ക്

സൗദി രാജകുടുംബമായ സൗദ് കുടുംബത്തിനുള്ളത് ജൂത പാരമ്പര്യം ആണ് എന്നൊക്കെയാണ് ഒരു കൂട്ടർ കാര്യമായി പ്രചരിപ്പിക്കുന്നത്. വഹാബിസത്തിന്റെ ഉപജ്ഞാതാവായമുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനും ജൂത പാരമ്പര്യം ഉണ്ട് എന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വഹാബിസത്തിന് പിറകില്‍ ജൂത ബുദ്ധിയാണെന്ന രീതിയില്‍ നേരത്തേയും പല പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ വീണ്ടും കൊഴുക്കുന്നതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാഖി ഇന്റലിജന്‍സ് വിവരങ്ങള്‍

ഇറാഖി ഇന്റലിജന്‍സ് വിവരങ്ങള്‍

സദ്ദാം ഹുസൈന്റെ കാലത്തുള്ള ഇറാഖി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് തര്‍ജ്ജമ ചെയ്ത് പുറത്ത് വിട്ടിട്ടുണ്ട് എന്നാണ് ഇവരുടെ വാദം. അതില്‍ സൗദി രാജകുടുംബത്തെ കുറിച്ചും വഹാബിസത്തെ കുറിച്ചും എല്ലാം പറയുന്നുണ്ടത്രെ. 'ദ എമര്‍ജന്‍സ് ഓഫ് വഹാബിസം ആന്റ് ഇറ്റ്‌സ് ഹിസ്റ്റോറിക്കല്‍ റൂട്ട്‌സ്' എന്ന പേരിലാണ് ആ രേഖകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നും പറയുന്നു.

മെമ്മയോര്‍സ് ഓഫ് മിസ്റ്റര്‍ ഹെംഫെര്‍

മെമ്മയോര്‍സ് ഓഫ് മിസ്റ്റര്‍ ഹെംഫെര്‍

അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രധാനമായും ആശ്രയിക്കുന്നത് പശ്ചിമേഷ്യയിലെ ഒരു ബ്രിട്ടീഷ് ചാരന്റെ ഓര്‍മക്കുറിപ്പുകള്‍ ആണ് എന്ന് ദി മില്ല്യനിയം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 18-ാം നൂറ്റാണ്ടില്‍ ഇയാള്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതേ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് അല്‍ തമീമി തന്നെയാണ് വഹാബിസത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

സൗദ് രാജവംശം

സൗദ് രാജവംശം

സൗദി അറേബ്യയിലെ സൗദ് രാജവംശത്തിന്റെ രൂപീകരണവും മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് അല്‍ തമീമിയുമായുള്ള ബന്ധവും എല്ലാം ഇവര്‍ പലതരത്തിലുള്ള വായനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍ അതിനെല്ലാം അപ്പുറമാണ് സൗദ് രാജകുടുംബത്തിന്റേയും വഹാബിസത്തിന്റേയും പിറകിലുള്ള ജൂത പാരമ്പര്യം എന്ന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇന്നും ആരോപണങ്ങളായി തന്നെ നിലനില്‍ക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

തുര്‍ക്കിയില്‍ നിന്നുള്ള ജൂതകുടുംബം?

തുര്‍ക്കിയില്‍ നിന്നുള്ള ജൂതകുടുംബം?

മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് അല്‍ തമീമി തുര്‍ക്കിയില്‍ നിന്നുള്ള ജൂതപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ആയിരത്തി അറനൂറുകളില്‍ ഇസ്ലാം മതം സ്വീകരിച്ച് ജൂത വിശ്വാസികളെ ഞെട്ടിച്ച ഡോന്‍മെ ജൂതരാുടെ പിന്‍മുറക്കാരനാണ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് എന്നാണ് ഇവര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ പിതാമഹന്‍ ആയ സുലൈമാന്റെ ശരിയായ നാമം ഷുല്‍മാന്‍ എന്നായിരുന്നുവെന്നും അദ്ദേഹം ബസ്രയിലെ ജൂതകുടുംബാംഗം ആയിരുന്നു എന്നും പറയുന്നുണ്ട്.

സൗദ് കുടുംബം

സൗദ് കുടുംബം

സൗദ് രാജവംശത്തിന്റെ സ്ഥാപകനായ ഇബ്ന്‍ സൗദ് രാജാവിന്റെ മുന്‍തലമുറയ്ക്കും ജൂത പാരമ്പര്യം ഉണ്ടായിരുന്നു എന്നാണ് ആരോപണം. ബസ്രയിലെ ജൂത കച്ചവടക്കാരന്‍ ആയിരുന്ന മൊര്‍ദേഷി ബിന്‍ ഇബ്രാഹിം ബിന്‍ മുഷിയുടെ സന്തതിപരമ്പരയിലെ കണ്ണിയാണ് ഇബ്ന്‍ സൗദ് രാജാവ് എന്നാണ് ആരോപിക്കുന്നത്.

മുഹമ്മദ് സക്കേര്‍

മുഹമ്മദ് സക്കേര്‍

മുഹമ്മദ് സക്കേര്‍ എന്ന വ്യക്തിയാണ് സൗദി രാജകുടുംബത്തിന്റെ ജൂതപാരമ്പര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തെ ഈ വെളിപ്പെടുത്തലിന്റെ പേരില്‍ സൗദി രാജകുടുംബം വധശിക്ഷയ്ക്ക് വിധിച്ചു എന്ന ആക്ഷേപവും പ്രചാരണങ്ങളില്‍ കൊഴുക്കുന്നുണ്ട്.

കല്‍പിത കഥകളോ?

കല്‍പിത കഥകളോ?

തുടക്കം മുതല്‍ ഉളളത് എന്ന രീതിയില്‍ ഉള്ള കഥകള്‍ സഹിതം ആണ് ഇതെല്ലാം പ്രചരിപ്പിക്കുന്നത്. അതില്‍ കൂട്ടക്കൊലകളുടേയും ചതിയുടേയും വഞ്ചനയുടേയും കഥകളുണ്ട്. എന്നാല്‍ ഇതിനെല്ലാം ചരിത്രപരമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഈ പ്രചാരകര്‍ പരാജയപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

വഹാബിസം

വഹാബിസം

ഇസ്ലാമില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ആയിരുന്നു വഹാബിസം വരുന്നത്. മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് അല്‍ തമീമിയുടെ ആശയങ്ങളാണ് പിന്നീട് വഹാബിസം എന്ന് അറിയപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പേര് മുഹമ്മദ് എന്നായിരുന്നു. പിതാവിന്റെ പേരാണ് അബ്ദില്‍ വഹാബ്. എന്നിരുന്നാലും പാശ്ചാത്യലോകം ഇദ്ദേഹം മുന്നോട്ട് വച്ച ആശയത്തെ വഹാബിസം എന്ന് വിളിക്കുകയായിരുന്നു.

പുരോഗതിയുടെ പിന്നില്‍

പുരോഗതിയുടെ പിന്നില്‍

സൗദി അറേബ്യ ഇക്കാലത്തിനിടയില്‍ സ്വന്തമാക്കിയ പുരോഗതിയുടെ പിന്നില്‍ സൗദ് രാജകുടുംബത്തിന്റെ ശക്തമായ ഇടപെടലുകളെ നിഷേധിക്കാന്‍ ആര്‍ക്കുമാകില്ല. സൗദി അറേബ്യ എന്ന രാജ്യം തന്നെ ഉണ്ടായതും അത് ഇന്ന് കാണുന്ന രീതിയില്‍ തഴച്ച് വളര്‍ന്നതും സൗദ് രാജകുടുംബത്തിന്റെ കീഴില്‍ തന്നെ ആയിരുന്നു.

English summary
Allegations spreading on Social Media about the Origin of House of Saud of Saudi Arabia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്