കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതാപന്‍റെ പ്രതാപം ഇത്തവണയില്ല... കൊടുങ്ങല്ലൂര്‍ ആര്‍ക്കൊപ്പം?

  • By Desk
Google Oneindia Malayalam News

മണ്ഡല വിഭജനം കഴിഞ്ഞപ്പോള്‍ 2011 ല്‍ കൊടുങ്ങല്ലൂര്‍ നിന്നത് യുഡിഎഫിനൊപ്പം. നാട്ടികയില്‍ നിന്ന് മണ്ഡലം മാറിയെത്തിയ ടിഎന്‍ പ്രതാപന്‍ 9436 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇത്തവണ പ്രതാപന്‍ മത്സര രംഗത്ത് സ്വയം വിട്ട് നില്‍ക്കുകയാണ്. പുതിയ സ്ഥാനാര്‍ത്ഥിയാരെന്ന് വ്യക്തമായിട്ടില്ല. എല്‍ഡിഎഫില്‍ സിപിഐയ്ക്കാണ് കൊടുങ്ങല്ലൂര്‍ മണ്ഡലം. അവരുടെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചിട്ടില്ല.

ലീഡര്‍ കെ കരുണാകരന്റെ തട്ടകമായിരുന്ന പഴയ മാളയെ കൊടുങ്ങല്ലൂരിലേക്ക് കൂട്ടിച്ചേര്‍ക്കുകയാരുന്നു. കൊടുങ്ങല്ലൂര്‍ ഇടതുപക്ഷത്തെ തുണച്ചിരുന്നപ്പോള്‍ മാള യുഡിഎഫിന് അനുകൂലമായിരുന്നു. കരുണാകരന്‍ മാളയില്‍ നിന്ന് ഒഴിഞ്ഞതോടെ ഇടതുപക്ഷത്തേക്കും ചാഞ്ഞിട്ടുണ്ട്.

TN Prathapan

കൊടുങ്ങല്ലൂരില്‍ 2001 ല്‍ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായ ഉമേഷ് ചള്ളിയില്‍ വിജയിച്ചതാണ് യുഡിഎഫിന്റെ ആദ്യജയം. 2006 ല്‍ മണ്ഡലം കെപി രാജേന്ദ്രനിലൂടെ സിപിഐ തിരിച്ച് പിടിച്ചെങ്കിലും 2011 ല്‍ വീണ്ടും പരാജയം അറിഞ്ഞു. ഇനിയൊരങ്കത്തിന് ആരെല്ലാമാണ് മുന്നോട്ട് വരുന്നതെന്ന കാത്തിരിപ്പ് നീളുകയാണ്.

യുഡിഎഫില്‍ മുന്‍ എംപി കെപി ധനപാലന്‍, മുന്‍ എംഎല്‍എ ടിയു രാധാകൃഷ്ണന്‍ എന്നീ പേരുകള്‍ ഉയരുന്നുണ്ട്. സിപിഐയുടെ മണ്ഡലം സെക്രട്ടറി വിആര്‍ സുനില്‍കുമാര്‍, നഗരസഭ ചെയര്‍മാന്‍ സി.
സി വിപിന്‍ ചന്ദ്രന്‍ എന്നീ പേരുകളും പറയുന്നു. കയ്പമംഗലത്ത് നിന്ന് കഴിഞ്ഞ തവണ വിജയിച്ച വിഎസ് സുനില്‍കുമാര്‍ ഇത്തവണ കൊടുങ്ങല്ലൂരിലേക്ക് വരാനുള്ള സാധ്യതയുമുണ്ട്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബിഡിജെഎസിനാണ് നല്‍കിയിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ നഗരസഭയും പുത്തന്‍ചിറ, മാള, കൊടുങ്ങല്ലൂര്‍, മേത്തല, പൊയ്യ, അന്നമനട, കുഴൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ലോകസഭ തിരഞ്ഞെടുപ്പില്‍ 3973 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. 51,823 വോട്ടുകള്‍ എല്‍ഡിഎഫിനും 47,850 വോട്ടുകള്‍ യുഡിഎഫിനും ലഭിച്ചു. ബിജെപി 18,101 വോട്ടുകള്‍ നേടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നഗരസഭയുള്‍പ്പെടെ അഞ്ചിടത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചു. മൂന്നിടത്ത് യുഡിഎഫും ഭരണം നേടി. ബിജെപിയും മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്.

English summary
Kerala Assembly Election 2016: Kodungallur... Who will be the candidates?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X