Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ നാല് സിറ്റിംഗ് സീറ്റില്‍ യുഡിഎഫിന് പരാജയഭീതി... മലപ്പുറം വീണ്ടും ചുമക്കുമോ?

മുസ്ലീം ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിലെ നാല് സിറ്റിംഗ് സീറ്റുകളില്‍ യുഡിഎഫിന് പരാജയ ഭീതി. നാലു സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ നിലമ്പൂരും മറ്റുള്ളവ മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളുമാണ്.

പെരിന്തല്‍മണ്ണ, താനൂര്‍, മങ്കട മണ്ഡലങ്ങളിലാണ് യുഡിഎഫ് പരാജയ ഭീതി മണക്കുന്നത്. ഇതെല്ലാം തന്നെ ലീഗിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. അതിനാല്‍ തന്നെ ഈ മണ്ഡലങ്ങളില്‍ മുന്‍കാലങ്ങളിലില്ലാത്ത പ്രചരണ പരിപാടികളാണ് മുസ്ലീം ലീഗ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനു പുറമെ ഏറനാടും തിരൂരിലും ചെറിയ രീതിയില്‍ യുഡിഎഫ് പരാജയ ഭീതി മണക്കുന്നുണ്ട്. നിലവില്‍ മലപ്പുറത്തെ ആകെയുള്ള 16 മണ്ഡലങ്ങളില്‍ 14 മണ്ഡലവും യുഡിഎഫിനാണ്.

Malappuram Map

കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ നിലമ്പൂരില്‍ മന്ത്രി ആര്യടന്‍ മുഹമ്മദ് കളമൊഴിഞ്ഞതോടെ മകന്‍ ആര്യാടന്‍ ഷൗക്കത്താണ് മത്സരിക്കുന്നത്. ഇവിടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായ പിവി അന്‍വറിന് മണ്ഡലത്തില്‍ ലഭിച്ച പിന്തുണയും ശക്തമായ പ്രചരണവുമാണ് യുഡിഎഫിനെ ഉലയ്ക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ നേരിടാന്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള അന്‍വറിനെ തീരുമാനിച്ചതോടെ മണ്ഡലത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വീറും വാശിയും കൈവന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5598 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ആര്യാടന്‍ മുഹമ്മദിന് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 3266 വോട്ടുകള്‍ മാത്രമായി. ഇതേ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നു സ്വതന്ത്രനായി മത്സരിച്ചു 6811 വോട്ടുകള്‍ അന്‍വര്‍ നേടിയിരുന്നു. മണ്ഡലത്തിലെ മതസംഘടനകളുടെ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴും എന്നതാകും ജയപരാജയം നിശ്ചയിക്കുക.

ലീഗ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ ഇപ്രാവശ്യം ശക്തമായ മത്സരമാണ്. അലിയെ നേരിടുന്നത് മണ്ഡലത്തില്‍ നിന്ന് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി ശശികുമാറാണ്. രണ്ടുപേരും മണ്ഡലത്തില്‍ ജനസമ്മതരാണ്. ഇരുവരും എംഎല്‍എമാരായിരുന്ന കാലയളവില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണു ഇവിടത്തെ പൊതുചര്‍ച്ച.1957 മുതലുള്ള 14 തെരഞ്ഞെടുപ്പുകളില്‍ ഒന്‍പതു തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗും അഞ്ചു തെരഞ്ഞെടുപ്പില്‍ ഇടതും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്.

മറ്റൊരു വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണു താനൂര്‍. മുസ്ലിം ലീഗ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ ഇത്തവണ സിറ്റിംഗ് എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ നേരിടാന്‍ സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത് മറ്റൊരു അബ്ദുറഹ്മാനെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും വന്‍ മുന്നേറ്റം നടത്തിയ വി അബ്ദുറഹ്മാന്‍ ഒരു വര്‍ഷം മുമ്പ് തന്നെ താനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അബ്ദുറഹ്മാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ കണ്ണുവെച്ചാണു മത്സരിക്കുന്നത്.

മങ്കടയിലാണ് പിന്നെ യുഡിഎഫിന് പരാജയ ഭീതിയുള്ളത്. മണ്ഡലം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇരട്ടിയായതും കോണ്‍ഗ്രസ്, ലീഗ് തര്‍ക്കം പറഞ്ഞുതീര്‍ത്തതും യുഡിഎഫിന് പ്രതീക്ഷ പകരുന്നതാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭൂരിപക്ഷം വരുന്ന ജനപ്രതിനിധികളെ മുന്‍നിര്‍ത്തി വീടുവീടാന്തരം കയറിയിറങ്ങി പോരാട്ടം ശക്തമാക്കി മങ്കട പിടിക്കുമെന്ന വാശിയിലാണ് സിപിഎം. വികസന പ്രവര്‍ത്തനങ്ങളിലൂന്നി സിറ്റിംഗ് എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ പ്രചാരണം ശക്തമാക്കിയപ്പോള്‍ മണ്ഡലത്തിലെ അങ്ങാടിപ്പുറം മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടുയായ ഇടത് സ്ഥാനാര്‍ത്ഥി അഡ്വ ടികെ റഷീദലി പ്രാദേശികതയില്‍ ഊന്നിയാണു പ്രചാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+