Get Updates
Get notified of breaking news, exclusive insights, and must-see stories!

'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ

കൊച്ചി; ബിഗ് ബോസിന്റെ മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥിയാണ് റംസാൻ. തുടക്കം മുതൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച റംസാൻ ബിഗ് ബോസിലെ ഫൈനലിസ്റ്റായി പോലും പലരും പ്രവചിച്ച താരം കൂടിയാണ്.എന്നാൽ റംസാൻ ബിഗ് ബോസ് ഗെയിമിന് ഫിറ്റല്ലെന്ന് പറയുകയാണ് കിരൺ രാജ് എന്ന പ്രക്ഷൻ. ഫേസ്ബുക്കിലൂടെയാണ് കിരൺ രാജിന്റെ പ്രതികരണം. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രുപ്പിന്‌റെ ഫേസ്ബുക്ക് പേജിലാണ് ഇതേ കുറിച്ച് കിരൺ പങ്കുവെച്ചത്. പോസ്റ്റ് വായിക്കാം

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഗെയിമിന് ഫിറ്റ് അല്ല

ഗെയിമിന് ഫിറ്റ് അല്ല

HE IS NOT FIT FOR THIS GAME , കാരണം സ്വന്തം ഇമേജിനെ പറ്റി പേടിയുണ്ടോ ? എന്ന് തോന്നി MK യെ നോമിനേറ്റ് ചെയ്ത് റംസാൻ പറഞ്ഞ വാക്കുകളാണ്.
സ്വന്തം ഇമേജിനെപ്പറ്റി പേടിയില്ലാത്തത് കൊണ്ടാവും ചെരുപ്പ് ഏറ് സംഭവത്തിന് ശേഷം കഴിയുന്ന അവസരങ്ങളിൽ എല്ലാം എനിക്ക് അതിന്റെ സത്യാവസ്ഥ വീട്ടുകാരെയും ഫ്രണ്ട്സിനെയും എല്ലാം മനസ്സിലാക്കിക്കണം എന്ന് കിട്ടുന്ന അവസരങ്ങളിൽ എല്ലാം പറയുന്നത് .

ആരാണ് ചിന്തിക്കാത്തത്

ആരാണ് ചിന്തിക്കാത്തത്

അവസാനം കൺഫെഷൻ റൂമിൽ വെച്ചു പോലുമത് റിപ്പീറ് ചെയ്തു . ഈ സെൻസിൽ you are not at all fit to continue there Ramzan
ഇനി സ്വന്തം ഇമേജിനെ പറ്റി പേടിയാണ് നോമിനേഷൻ മാനദണ്ഡമെങ്കിൽ
ആരാണ്‌ ചിന്തിക്കാത്തത്‌ ?
റിതു വിഷമിച്ചിട്ടില്ലേ നാട്ടുകാരുകാണും ലവ്‌ ‌ എന്നൊന്നും പറയരുത്‌ എന്ന് ,റംസാനോട് പറഞ്ഞിട്ടില്ലേ ?

നോമിനേറ്റ് ചെയ്തോ?

നോമിനേറ്റ് ചെയ്തോ?

അന്ന് റംസാൻ ഇമേജ് നോക്കുന്നു എന്ന് പറഞ്ഞു ഋതുവിനെ നോമിനേറ് ചെയ്തോ ?
അഡോണി പറഞ്ഞിട്ടില്ലേ ഇൻസ്റ്റഗ്രാമിലെ ലൈക്ക്‌ കുറഞ്ഞ്‌ കാണും ഇതൊക്കെ കാണുമ്പോൾ ഉറപ്പെന്നൊക്കെ , അതും ഇമേജ് നോക്കലല്ലേ ?

പറഞ്ഞ് വെയ്ക്കുകയല്ലേ

പറഞ്ഞ് വെയ്ക്കുകയല്ലേ

അഡോണിയെ നോമിനേറ് ആക്കിയോ ?
ഫിറൊസ്‌ അവിടിരുന്ന് കണ്ണാടിടെ മുൻപിൽ പോയ് കുമ്പസാരിക്കുന്നതു മക്കളുടെ മുൻപിലെ ഇമേജ് എന്ന വ്യാജേന നാട്ടുകാരോട് ഞാൻ ചെയ്ത സകലമാന പോക്രിത്തരവും ടാസ്ക് ഭാഗമാണ് എന്ന് പറഞ്ഞു വെക്കുകയല്ലേ ?

 താങ്ക്സ് റംസാൻ

താങ്ക്സ് റംസാൻ

നോബി പറഞ്ഞട്ടില്ല ? " അയ്യേ ഇതൊക്കെ നാട്ടുകാര് കണ്ടു എന്ത് അവസ്ഥയായിരിക്കുമെഡെ വെളിയിൽ എന്ന് " ഇവരെയൊക്കെ ഈ പേരിൽ റംസാൻ നോമിനേറ് ആക്കിയോ ? എന്തായാലും റംസാന് താങ്ക്സ് , മണിക്ക് വോട്ട് ചെയ്യാൻ ഞങ്ങക്ക് ഒരു അവസരം ഉണ്ടാക്കിയതിന്, കിരൺ രാജു കുറിച്ചു.

റിയാലിറ്റി ഷോയിലൂടെ

റിയാലിറ്റി ഷോയിലൂടെ

ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ താരമായ റംസാൻ ബിഗ് ബോസിലെ പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ്. പലപ്പോഴും പക്വതയില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ട താരം കൂടിയാണ് റംസാൻ.ഒരു ടാസ്കിനിടയിൽ ചെരുപ്പ് വലിച്ചെറിഞ്ഞ റംസാന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

 മത്സരബുദ്ധിയെന്ന്

മത്സരബുദ്ധിയെന്ന്

റംസാനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു.മത്സര ബുദ്ധി മാത്രമാണ് മനുഷ്യത്വമില്ലെന്ന തരത്തിലടക്കമാണ് വിമർശനങ്ങൾ. അതേസമയം യഥാർത്ഥ യോദ്ധാവാണ് റംസാൻ എന്ന തരത്തിലുള്ള നിരവധി കുറിപ്പുകൾ ആരാധകർ പങ്കുവെയ്ക്കാറുണ്ട്.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

Recommended Video

cmsvideo
    Poli Firoz and Sajna Evicted | Audience Response | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+