കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ബിജെപി വളരുന്നു, സിപിഎമ്മിന് പാരയായത് മോദി

  • By Meera Balan
Google Oneindia Malayalam News

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ഒരു അംഗത്തെ ജയിപ്പിയ്ക്കാന്‍ ബിജെപി കഷ്ടപ്പെട്ടിരുന്ന അവസ്ഥ കേരളത്തിലെ പലയിടത്തും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണിത്. എന്തിനേറെ ചെങ്കൊടിയും, കോണ്‍ഗ്രസിന്റെ കൊടിയും പാറുന്നിടത്ത് ബിജെപിയുടെ കൊടി കാണാന്‍ പോലും ഇല്ലായിരുന്നു. എന്നാല്‍ കാലം മാറി കഥയും മാറി. കേരളത്തില്‍ മുന്‍പില്ലാത്ത വിധത്തില്‍ ബിജെപി നില മെച്ചപ്പെടുത്തുകയാണെന്ന് പറയാതിരിയ്ക്കാന്‍ കഴിയില്ല.

ഗണേശോത്സവങ്ങളിലൂടെ കുഗ്രാമങ്ങളില്‍ പോലും ആര്‍എസ്എസും ബിജെപിയും ശക്തി പ്രകടനം നടത്തുന്നു. പൊതുപരിപാടികളിലേയ്ക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുന്നു. ബിജെപിയ്ക്ക് ഒരു കരുത്ത് വന്നത് പോലെ. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥത്തെ ബിജെപി.യുടെ വളര്‍ച്ചയും തുടങ്ങി.

BJP

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് മാറ്റത്തിന്റെ ഒരു തുടക്കം എന്ന് വേണമെങ്കില്‍ പറയാം. ബിജെപിയുടെ നേരിയ വളര്‍ച്ച പോലും പാരയാകുന്നത് സിപിഎമ്മിനാണ്. സിപിഎം വിട്ട് പോകുന്ന പ്രവര്‍ത്തകര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന അടുത്ത പാര്‍ട്ടി ബിജെപിയാണ്(എല്ലായിപപോഴും ഇത് ശരിയാകണമെന്നില്ല).

പാലക്കാട്ടെ സിപിഎം വിഭാഗീയത മുതലെടുത്ത് ബിജെപി നടത്തുന്ന നവസംഗമം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. ജില്ലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് 1300 ല്‍ അധികം പേരാണ് ബിജെപിയിലേയ്ക്ക് ചേരുന്നത്. നവസംഗമത്തില്‍ പാര്‍ട്ടിയിലേയ്ക്ക് ചേരുന്നവരില്‍ അധികവും സിപിഎമ്മുകരാണ്.

മുണ്ടൂരിലെ സിപിഎം വിഭാഗീയത മുതലെടുത്ത് ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അനുഭാവികളെയും ബിജെപിയിലേയ്ക്ക് അടുപ്പിച്ചു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ശേഷം ബിജെപിയുടെ പ്രദേശിക കമ്മിറ്റികളില്‍ അംഗ സംഖ്യ വര്‍ദ്ധിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളവുംഈ മാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവണം. തിരഞ്ഞെടുപ്പിന് മുന്പ് ചില കൊഴിഞ്ഞു പോക്കുകളും തിരിച്ച് വരവുകളും നാം കണ്ടതാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് മോദി ലക്ഷ്യം വയ്ക്കുമ്പോള്‍ കേരളത്തിലത് സിപിഎം മുക്തമായി ചുരുങ്ങിയ തോതിലെങ്കിലും മാറുന്നു. ശക്തമായ സംഘടന ചട്ടക്കൂടുകള്‍ പലപ്പോഴും യുവതലമുറയെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു.മധ്യവര്‍ഗവും നഗരവാസികളും ശല്യക്കാരായാണ് തങ്ങളെ കാണുന്നതെന്ന് പാര്‍ട്ടി നയരേഖയില്‍ പോലും പറഞ്ഞിരുന്നു. മോദിയാകട്ടെ അടവുകളുടെ ആശാന്‍ എന്ന് പറയുന്നത് പോലെ ഓരോ പുതിയ ആശയങ്ങളുമായി തന്റെ വിമര്‍ശകരുടെ കൈയ്യടി പോലും നേടുന്നു.

ഒരു പക്ഷേ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടുന്നു. കേരളത്തിലും 'മോദി' തംരഗമാണുള്ളത്. അതിനപ്പുറം കേരളത്തിലെ ജനങ്ങളെ ആകര്‍ഷിയ്ക്കാന്‍ പറ്റിയ ഒരു സംസ്ഥാന നേതാവ് ബിജെപിയ്ക്ക് ഇല്ല. ഇത് സിപിഎമ്മിന് അല്‍പ്പം ആശ്വാസം ഏകിയേക്കാം.

എന്നാല്‍ കേന്ദ്രത്തിലേയ്ക്ക് ഒരു കണ്ണ് വേണമെന്ന് മാത്രം. കാരണം മോദിയുടെ ഓരോ നീക്കവും പ്രതീക്ഷയോടെയും വിമര്‍ശനത്തോടെയും നോക്കി കാണുന്ന ഒരു ജനവിഭാഗം കേരളത്തിലുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു. വരും നാളുകളില്‍ കാണാം മോദി മാജിക്ക് ഗ്രാമങ്ങളിലും ബിജെപിയ്ക്ക് അനുകൂല തരംഗം ഉണ്ടാക്കിയോ എന്ന്. എന്തായാലും സിപിഎം ഒന്ന് കരുതിയിരിയ്ക്കുന്നത് നന്നാകും.

English summary
Bjp's growth threatening CPM in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X