നരേന്ദ്രമോദിക്ക് സ്വപ്നത്തിൽ പോലും ചൈനയെ തോൽപ്പിക്കാൻ പറ്റില്ല.. കാരണം ഈ 31 ചൈനീസ് നഗരങ്ങൾ!!!

  • Posted By:
Subscribe to Oneindia Malayalam

ബി ജെ പി നേതാവ് നരേന്ദ്രമോദി അച്ഛേ ദിൻ വാഗ്ദാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രിയാകുമ്പോൾ ശത്രുവായി മുന്നില്‍ നിർത്തിയ അയൽരാജ്യം പാകിസ്താനായിരുന്നു. പാകിസ്താൻ വിരോധം, രാജ്യസ്നേഹം ഇവ സമാസമം മിക്സ് ചെയ്തെടുത്തപ്പോൾ മോദിയുടെ പെട്ടിയിൽ വോട്ട് ശറപറാ എന്ന് വീണു. എന്നാൽ വൈകാതെ ഒരു കാര്യം മനസിലായി, ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്താൻ ഒരു ഇരയല്ല. ഇന്ത്യയുടെ യഥാർഥ എതിരാളി ചൈനയാണ്. അത് രാഷ്ട്രീയമായാലും സാമ്പത്തികമായാലും.

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണ് വദനസുരതത്തിന്റെ ചരിത്രം.. എല്ലാം വിശദമായി വായിക്കാം!!

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടിക ഈയടുത്ത് ലോകബാങ്ക് പുറത്ത് വിട്ടപ്പോൾ ഇന്ത്യ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. ഒരു വർഷം കൊണ്ട് 30 സ്ഥാനം മുന്നോട്ട് ചാടി ഇന്ത്യ നൂറിലെത്തി. എഴുപത്തെട്ടാം സ്ഥാനത്തുള്ള ചൈനയെ തോൽപ്പിക്കാൻ പോകുകയാണ് ഇന്ത്യ എന്നാണ് മോദി ആരാധകർ തള്ളിയത്. അല്ലെങ്കിലും ചൈനയെ തോൽപ്പിച്ച് ഏഷ്യയിലെ ഒന്നാം നമ്പറാകൽ മോദി ഫാൻസിന്റെ സ്വപ്നമാണല്ലോ. പക്ഷേ സ്വപ്നം കണ്ടിരിക്കുകയേ ഉള്ളൂ, അടുത്ത കാലത്തൊന്നും മോദിക്കും ഇന്ത്യയ്ക്കും ചൈനയെ തോടാൻ പോലും പറ്റില്ല, അതിന് കാരണമാണ് ഈ 31 ചൈനീസ് നഗരങ്ങൾ.

ചില്ലറക്കാരനല്ല ചൈന

ചില്ലറക്കാരനല്ല ചൈന

140 കോടി ജനങ്ങളുമായി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ജനസംഖ്യയിൽ മാത്രമല്ല വലിപ്പത്തിലും ചൈന ചില്ലറക്കാരനല്ല, ലോകത്ത് മൂന്നാം സ്ഥാനം. ഇത് രണ്ടിലും മാത്രമല്ല, സാമ്പത്തിക രംഗത്തും വൻ ശക്തിയാണ് ചൈന. കമ്യൂണിസ്റ്റ് സര്‌ക്കാരും വമ്പൻ സാമ്പത്തിക ശക്തിയും - മോരും മുതിരയും പോലെ തോന്നുമെങ്കിലും ചൈനയുടെ കാര്യം വരുമ്പോൾ സംഗതി അച്ചട്ടാണ്.

ആ 31 നഗരങ്ങൾ

ആ 31 നഗരങ്ങൾ

ചൈനയുടെ സാമ്പത്തിക അടിത്തറ പിടിച്ചുനിർത്തുന്നത് 31 നഗരങ്ങളാണ്. ഏഷ്യയിൽ ഒരു ശക്തിക്കും തോൽപ്പിക്കാനാവാത്ത വിധം ചൈനയെ അജയ്യരാക്കുന്നതും ഇവ തന്നെ. ഈ 31 രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥ ലോകത്തെ 31 രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തുല്യമാണ്. അതിൽ വൻ രാജ്യങ്ങളും പെടും എന്നതാണ് രസകരം.

കേട്ടുകേൾവി പോലുമില്ല

കേട്ടുകേൾവി പോലുമില്ല

ബീജിങും ഷാൻഹായും പോലെ പ്രമുഖ നഗരങ്ങൾ മാത്രമല്ല, പുറം ലോകത്തുള്ളവർ അധികം കേട്ടിട്ടുപോലുമില്ലാത്ത നഗരങ്ങളും ഈ പട്ടികയിലുണ്ട്. 31 രാജ്യങ്ങളുടെ സാമ്പത്തിക ശക്തിക്ക് തുല്യമാണ് ചൈന എന്ന രാജ്യത്തിനുള്ളിലെ 31 നഗരങ്ങൾ എന്ന് കേൾക്കുമ്പോള്‍ അത്ഭുപ്പെടാനല്ലാതെ മറ്റെന്ത് ചെയ്യാൻ പറ്റും. ഇനി ഈ 31 നഗരങ്ങളും അതേത് രാജ്യത്തിന് തുല്യമായ സാമ്പത്തിക ശക്തിയാണ് എന്നതും കൂടി കാണൂ.

ഷാൻഹായ്, ബീജിങ്, ഗ്വാങ്ഷൂ

ഷാൻഹായ്, ബീജിങ്, ഗ്വാങ്ഷൂ

ചൈനയിലെ മൂന്ന് പ്രമുഖ നഗരങ്ങളാണ് ഷാൻഹായ്, ബീജിങ്, ഗ്വാങ്ഷൂ എന്നിവ. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, അർജന്‌റീന എന്നീ പ്രമുഖ രാജ്യങ്ങൾക്കൊപ്പമാണ് യഥാക്രമം ഈ മൂന്ന് രാജ്യങ്ങളുടെയും സാമ്പത്തിക നിലവാരം. 2015ൽ 810 ബില്യൺ യു എസ് ഡോളറായിരുന്നു ഷാൻഹായുടെ മൊത്തം വാർഷിക ആഭ്യന്തര ഉത്പാദനം.

ഞെട്ടും ഈ പട്ടിക കണ്ടാൽ

ഞെട്ടും ഈ പട്ടിക കണ്ടാൽ

നാലാം സ്ഥാനത്തുള്ള ഷെൻഷാൻ സ്വീഡന്റെയും മുപ്പത്തൊന്നാം സ്ഥാനത്തുള്ള മക്കാവു ഘാനയുടെയും സാമ്പത്തിക ശക്തിക്ക് തുല്യമാണ് എന്ന് കേട്ടാൽ ഞെട്ടാതിരിക്കുന്നത് എങ്ങനെ. ഇസ്രയേൽ, ഫിൻലൻഡ്, തായ്ലാൻഡ്, ബെൽജിയം, ചിലി, ഗ്രീസ്, വിയറ്റ്നാം, പോർട്ടുഗൽ, ന്യൂസിലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ സമന്മാരെ ചൈനയിലെ ഈ 31 നഗരങ്ങളിൽ നിന്ന് നിങ്ങള്‌ക്ക് കണ്ടെടുക്കാൻ പറ്റും.

English summary
Can India beat china despite these 31 Chinese cities that have economies as big as countries

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്