കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈരമുത്തു പറഞ്ഞ ദേവദാസി യഥാര്‍ഥത്തില്‍ ആരായിരുന്നു, എന്താണ് ദേവദാസി സമ്പ്രദായം

സംസ്‌കൃത കൃതികളില്‍ ഏഴു ദേവദാസികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്

  • By Vaisakhan
Google Oneindia Malayalam News

കര്‍ണാടക: അടുത്തിടെ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ പ്രയോഗത്തോടെ ഏറ്റവും ശ്രദ്ധേയമായ പദമാണ് ദേവദാസി പ്രയോഗം. ആണ്ടാളിനെ ദേവദാസിയോട് ഉപമിച്ചതാണ് അദ്ദേഹത്തെ കുരുക്കിലാക്കിയത്. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു.

എന്നാല്‍ യഥാര്‍ഥത്തില്‍ ദേവദാസി പ്രയോഗം മോശമാണോ. ആധുനിക ഇന്ത്യയില്‍ ദേവദാസി എന്ന വിളിക്കുന്നത് അഭിസാരികകളെയാണ്. അതാണ് ആണ്ടാളിന്റെ ഭക്തരെ വിറളി പിടിപ്പിച്ചത്. എന്നാല്‍ ദേവദാസികള്‍ അങ്ങനെയല്ലായിരുന്നു അവര്‍ക്ക് പറയാനും ഒരു ചരിത്രമുണ്ട്.

ആരാണ് ദേവദാസി

ആരാണ് ദേവദാസി

ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവള്‍ എന്നാണ് ദേവദാസി എന്ന പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനും വേണ്ടി ദേവന നേര്‍ച്ചയായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നു ഈ സ്ത്രീകള്‍. ഭാരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നുണ്ട്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ ദേവദാസികള്‍ക്ക് ബാധകമായിരുന്നില്ല.

സംസ്‌കൃതത്തില്‍ ഏഴുതരം

സംസ്‌കൃതത്തില്‍ ഏഴുതരം

സംസ്‌കൃത കൃതികളില്‍ ഏഴു ദേവദാസികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ദത്ത, വിക്രീത, ഭൃത്യ, ഭക്ത, ഹൃത, അലങ്കാര, ഗോപിക അഥവാ രുദ്രഗണിക എന്നിവരാണ് ഈ വിഭാഗങ്ങള്‍, ദേവനു സമര്‍പ്പിച്ചവള്‍, ദേവനു വില്‍ക്കപ്പെട്ടവള്‍, ദേവനെ പരിചരിക്കുന്നവള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍, രാജാവ് സമര്‍പ്പിക്കുന്ന കലാമികവുള്ളവള്‍, പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവന സമര്‍പ്പിക്കപ്പെട്ടവള്‍, പ്രതിഫലം പറ്റി ക്ഷേത്രത്തില്‍ പാടുന്നവള്‍ എന്നിങ്ങനെയാണ് അര്‍ഥമാക്കുന്നത്.

ആരെയും ആശ്രയിക്കില്ല

ആരെയും ആശ്രയിക്കില്ല

ദേവദാസികള്‍ പ്രാചീന ഇന്ത്യയില്‍ തലയെടുപ്പോടെ ജീവിച്ചിരുന്ന വിഭാഗമായിരുന്നു. ഇവര്‍ക്ക് സാമ്പത്തികമായി പോലും പുരുഷനെ ആശ്രയിക്കേണ്ടി വരാറില്ല. ദൈവത്തെയാണ് ഇവര്‍ ഭര്‍ത്താക്കാവായി മനസില്‍ കാണുന്നതെങ്കിലും ഇഷ്ടമുള്ള പുരുഷനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്കുണ്ടായിരുന്നു. ദേവദാസികളുടെ കുടുംബബന്ധം കെട്ടുറപ്പുള്ളതായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

സകലകലയിലും മികവ്

സകലകലയിലും മികവ്

രാജ്യത്തെ സകലകലയിലും പ്രാവീണ്യമുള്ളവരായിരുന്നു ദേവദാസികള്‍. പ്രത്യേകിച്ച് സംഗീതത്തിലും നൃത്തത്തിലും അപാരമികവുണ്ടായിരുന്നു. ഇവര്‍ക്ക് 64ലധികം കലാരൂപങ്ങളില്‍ മികവുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. രാജസദസുകളില്‍ പാട്ടുപാടി നൃത്തം ചെയ്താണ് ഇവര്‍ പണം സമ്പാദിച്ചിരുന്നത്.

ദക്ഷിണേന്ത്യയില്‍ ദൈവത്തിന് തുല്യം

ദക്ഷിണേന്ത്യയില്‍ ദൈവത്തിന് തുല്യം

ഏഴാം നൂറ്റാണ്ടുമുതല്‍ ദക്ഷിണേന്ത്യയില്‍ ദേവദാസികള്‍ ഉള്ളതായി ചരിത്രം പറയുന്നു. ചോള, ചേല, പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്ത് ഇവര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിച്ചിരുന്നു. ദൈവത്തിന് തുല്യമായിട്ടായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. മതപരമായ ചടങ്ങുകള്‍ക്ക് ഇവരെ പ്രത്യേകം ക്ഷണിക്കുന്നതും പതിവായിരുന്നു. രാജാക്കന്‍മാര്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാവാന്‍ ഇത് അത്യാവശ്യമാണെന്നായിരുന്നു വിശ്വാസം.

ദുരിത ജീവിതം

ദുരിത ജീവിതം

ആധുനിക ഇന്ത്യയില്‍ ദേവദാസി എന്നാല്‍ അഭിസാരികകളെയാണ് സൂചിപ്പിക്കുന്നത്. ലൈംഗിക അടിമകളായും ബാല വേശ്യകളായും ഇവരെ ഉപയോഗിക്കുന്നവരുണ്ട്. നാലോ അഞ്ചോ വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇത്തരം ആചാരങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നതാണ് ദേവദാസി സമ്പ്രദായം. അധികവും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ് ദേവദാസികളാവുന്നത്. മാഡിക, വാല്‍മീകി ജാതിയിലുള്ളവരാണ് ഇതില്‍ കൂടുതല്‍. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇന്ന് ഏറ്റവുമധികം ദേവദാസി സമ്പ്രദായമുള്ളത്.

ദാരിദ്ര്യം രൂക്ഷം

ദാരിദ്ര്യം രൂക്ഷം

പെണ്‍കുട്ടികളെ വീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ച് ദേവദാസികളാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ഇവരെ ഇതിലേക്ക് നയിക്കുന്നത്. ഈ ജാതിയിലുള്ളവര്‍ക്ക് സമൂഹത്തില്‍ ഭ്രഷ്ടും ഉണ്ട്. അതിനാല്‍ പണമുണ്ടാക്കാന്‍ ഇവര്‍ക്ക് വേറെ മാര്‍ഗമില്ല. മാതംഗി, ജോഗിനി, എന്നീ പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നുണ്ട്. കടുത്ത പുരുഷാധിപത്യമുള്ള സമൂഹത്തിലാണ് ഇവര്‍ ജീവിക്കുന്നത് എന്നതും പെണ്‍കുട്ടികള്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തതും ദേവദാസികളെ ദുരിതത്തിലാക്കുന്നു

എന്താണ് ദേവദാസി സമര്‍പ്പണം

എന്താണ് ദേവദാസി സമര്‍പ്പണം

ഉത്തര കര്‍ണാടകയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന സമയത്താണ് പെണ്‍കുട്ടികളെ ദേവി യെല്ലമ്മയ്ക്ക് സമര്‍പ്പിക്കുക. സൗന്തതി ഉത്സവത്തിന്റെ അന്നാണ് ഈ ചടങ്ങുകള്‍ നടക്കുക. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിശേഷമായി കരുതുന്ന ഒരു ദിവസത്തിലായിരിക്കും ഈ ചടങ്ങ് നടക്കുക. ഈ ദിവസം പച്ച വസ്ത്രമണിഞ്ഞെത്തുന്ന പെണ്‍കുട്ടികളെ മുതിര്‍ന്ന ദേവദാസികള്‍ ദേവിക്ക് സമര്‍പ്പിക്കും. ഈ പെണ്‍കുട്ടിയെ പിന്നീട് ഏതെങ്കിലും ജന്‍മി ഏറ്റെടുക്കുന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ആ വ്യക്തി ഏറ്റെടുക്കുമെന്നാണ് ആചാരം.

നിയമവും തോറ്റു

നിയമവും തോറ്റു

സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാര്‍ പല തവണ ദേവാസി സമ്പ്രദായം നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഇത് പലയിടത്തും നടക്കുന്നുണ്ട്. 2013ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നാലര ലക്ഷം ദേവദാസികളുണ്ടെന്നാണ്. ആന്ധ്രയിലും തെലങ്കാനയിലും മാത്രം 80000 പേരുണ്ടെന്നാണ് കണക്ക്. ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും നിയമത്തെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നാണ് കണ്ടെത്തല്‍. വിദ്യാഭ്യാസമില്ലായ്മയാണ് പ്രധാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

English summary
how devadasis went high social status to being sex slaves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X