കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി അനുഭവിച്ച ക്രൂരമായ റാഗിങ് ഇങ്ങനെ...

Google Oneindia Malayalam News

കോളേജുകളിലെ റാഗിങ് എന്നത് ഒരിയ്ക്കലും അവസാനിയ്ക്കാത്ത ഒരു സംഗതിയായി തുടരുകയാണ്. കേരളത്തിലെ കോളേജുകളില്‍ ഇത് താരതമ്യേന കുറവാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളില്‍ ഈ ക്രൂരവിനോദം തുടരുകയാണ്.

അതിന്റെ ഒടുവിലത്തെ ഇരയാണ് എടപ്പാള്‍ സ്വദേശിനി അശ്വതി. ബെംഗളൂരിവിലെ അല്‍ ഖമര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ത്ഥിനിയാണ് അശ്വിനി. ബാത്ത് റൂം വൃത്തിയാക്കുന്ന ലോഷനാണ് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അശ്വിനിയെ കുടിപ്പിച്ചത്.

അത് മാത്രമല്ല റാഗിങ്. വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്ന അതിക്രൂരമായ റാഗിങ്ങിനെ കുറിച്ച്....

ടോയ്‌ലറ്റ് ക്ലീനര്‍

ടോയ്‌ലറ്റ് ക്ലീനര്‍

അശ്വതിയെ ടോയ്‌ലറ്റ് ക്ലീനര്‍ ആണ് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കുടിപ്പിച്ചത്. അതില്‍ അവര്‍ എന്ത് ആഹ്ലാദമാണ് കണ്ടെത്തിയത് എന്നാണ് മനസ്സിലാകാത്തത്.

എപ്പോഴും ബഹുമാനം

എപ്പോഴും ബഹുമാനം

സീനിയര്‍ വിദ്യാര്‍ത്ഥികളെ എപ്പോള്‍ കണ്ടാലും ബഹുമാനിയ്ക്കണം എന്നതായിരുന്നത്രെ ചട്ടം. കാണുമ്പോള്‍ കാണുമ്പോള്‍ അഭിവാദ്യം ചെയ്യണം.

അര്‍ദ്ധരാത്രിയ്ക്ക് ശേഷം

അര്‍ദ്ധരാത്രിയ്ക്ക് ശേഷം

അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ യഥാര്‍ത്ഥ രൂപം പുറത്തെടുക്കുക. പിന്നീട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉറങ്ങാന്‍ പോലും അനുവദിയ്ക്കില്ല.

 വാതിലും ജനലും

വാതിലും ജനലും

രാത്രിയില്‍ മുറിയുടെ വാതിലും ജനലും അടയ്ക്കാന്‍ പോലും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ല.

പറയുന്നത് മുഴുവന്‍

പറയുന്നത് മുഴുവന്‍

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ ചെയ്‌തേ പറ്റൂ. അല്ലെങ്കില്‍ പീഡനത്തിന്റെ തോത് കൂടും.

ക്രൂരവിനോദം

ക്രൂരവിനോദം

മുട്ടില്‍ ഇഴയിക്കുക്ക, സാങ്കല്‍പിക കസേരയില്‍ ഇരുത്തുക തുടങ്ങിയവയെല്ലാം സാധാരണ പരിപാടികള്‍ മാത്രം.

ഭക്ഷണം പോലും

ഭക്ഷണം പോലും

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഭക്ഷണം കഴിയ്ക്കാന്‍ പോലും അനുവദിയ്ക്കില്ലായിരുന്നത്രെ ചിലപ്പോള്‍. വീട്ടുകാരെ ഫോണില്‍ വിളിയ്ക്കാനും സമ്മതിയ്ക്കില്ല.

 ജാതിയും നിറവും

ജാതിയും നിറവും

അശ്വിതിയ്ക്ക് അതിനപ്പുറം ജാതീയമായ പീഡനങ്ങളും സഹിയ്‌ക്കേണ്ടിവന്നു.

മലയാളികള്‍ തന്നെ

മലയാളികള്‍ തന്നെ

കേരളത്തിന് പുറത്തുള്ള കോളേജുകളില്‍ ഇത്തരം ക്രൂരമായ റാഗിങ് നടത്തുന്നത് മലയാളികള്‍ തന്നെയാണ് എന്നതാണ് വസ്തുത. മലയാളികള്‍ മലയാളികളെ തന്നെ തിരഞ്ഞ് പിടിച്ച് ഉപദ്രവിയ്ക്കുന്നു.

ഇരകള്‍ വേട്ടക്കാര്‍

ഇരകള്‍ വേട്ടക്കാര്‍

ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളാകുമ്പോള്‍ അവരും റാഗിങ് എന്ന ക്രൂര വിനോദം തുടരുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും കാണുന്നത്.

English summary
How Malayali Nursing student ragged by senior students in Bengaluru?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X