കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി അണക്കെട്ട്... കണ്ടിരിക്കേണ്ട മഹാത്ഭുതം.. ഇടുക്കി ആര്‍ച്ച് ഡാമിന്റെ രൂപവും ഭാവവും ഇങ്ങനെയാണ്!

  • By എസ്. ഉദയ്
Google Oneindia Malayalam News

ഇടുക്കി അണക്കെട്ട് തുറക്കുമോ ഇല്ലയോ? ലോകം മുഴവന്‍ ചോദിക്കുന്ന ചോദ്യമാണിത്. 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കി അണക്കെട്ട് തുറന്നുവിടുമ്പോള്‍ ഒരാസ്വാദനത്തിന്റെ സാക്ഷാത്ക്കാരത്തിനുകൂടി അത് വഴിത്തുറക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കാലഘട്ടത്തിന്റെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് ഇടുക്കി അണക്കെട്ട്. 2400 അടിയിലേക്ക് ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറുന്നു വിടാനുള്ള അടിയന്തര ക്രമീകരണങ്ങളും ഒരുക്കങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. 1992 നു ശേഷം ഇക്കുറി ഇടുക്കി വീണ്ടും തുറക്കപ്പെടും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

<strong>വാസ്തു ടിപ്സ്: വീടിന്റെ മുന്‍വാതില്‍ മറ്റു വാതിലുകളെക്കാള്‍ ചെറുതാണോ? മുന്‍വാതില്‍ പണിയുമ്പോള്‍ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ കഷ്ടകാലം ഒഴിഞ്ഞ നേരമുണ്ടാകില്ല!!</strong>വാസ്തു ടിപ്സ്: വീടിന്റെ മുന്‍വാതില്‍ മറ്റു വാതിലുകളെക്കാള്‍ ചെറുതാണോ? മുന്‍വാതില്‍ പണിയുമ്പോള്‍ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ കഷ്ടകാലം ഒഴിഞ്ഞ നേരമുണ്ടാകില്ല!!

പെരിയാറിന്റെ ഭാഗമായിരുന്ന കൈതൊടുകളും കൊച്ചരുവികളും 26 വര്‍ഷത്തിനുശേഷം ജലസമൃദ്ധമാകാന്‍ പോകുന്നു എന്നതാണ് മറ്റൊരു വസ്തുത. അണക്കെട്ടു തുറക്കുമ്പോള്‍ ഒഴുകിയെത്തുന്ന വെള്ളം വിവിധ മേഖലകളില്‍കൂടി ഒഴുകി ലോവര്‍പെരിയാറിലേക്കും അവിടെ നിന്ന് ആലുവപുഴ വഴി അറബിക്കടലില്‍ലേക്കും ചെന്നെത്തും. എന്നാല്‍ ഷട്ടറുകളൊന്നും ഇല്ലാത്ത ഇടുക്കി ആര്‍ച്ച് ഡാം എങ്ങനെ തുറന്നുവിടും? ഇവിടെയാണ് ഇടുക്കി അണക്കെട്ടിന്റെ സൃഷ്ടിവൈഭവങ്ങളുടെ അപൂര്‍വ്വതകളെ തിരിച്ചറിയേണ്ടത്. ഇടുക്കിയെന്ന മഹാത്ഭുതത്തിന്റെ രൂപവും ഭാവവും മനസ്സിലാക്കേണ്ടത്.

ഇടുക്കി അണക്കെട്ട്..

ഇടുക്കി അണക്കെട്ട്..

ഏവരും ഒരിക്കലെങ്കിലും കണ്ടെരിക്കേണ്ട മഹാത്ഭുതങ്ങളില്‍ ഒന്നാണ് ഇടുക്കി ആര്‍ച്ച് ഡാം. ലോകത്തെ തന്നെ ഏറ്റവും സവിശേഷമായ നിര്‍മ്മാണമാണ് ഇടുക്കി ആര്‍ച്ച് ഡാമിനുള്ളത്. ഇന്ത്യയിലെ ഏക ആര്‍ച്ച് ഡാം, ലോകത്തെ ഏറ്റവും ഉയരംകൂടിയ 22 അണക്കെട്ടുകളില്‍ ഒന്ന്. അങ്ങനെ സവിശേഷതകള്‍ ഒട്ടനവധിയാണ് ഇടുക്കി അണക്കെട്ടിന്. കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് കമാനാകൃതിയിലാണ് ഇടുക്കി ഡാം നിര്‍മ്മിച്ചിട്ടുള്ളത്. ഏകദ്ദേശം രണ്ടായിരം ദശലക്ഷം ടണ്‍ ജലം സംഭരിച്ചു നിര്‍ത്താന്‍ ഇടുക്കി അണക്കെട്ടിന് സാധ്യക്കുന്നു.

കമാനാകൃതയിലുള്ള നിര്‍മ്മാണമായതിനാല്‍ അണക്കെട്ടിന് ജലത്തിന്റെ മര്‍ദ്ധവും ശക്തിയും താങ്ങാന്‍ കഴിയുന്നു. അറുപത് ചതുരശ്രകിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയത്തെ ഒരൊറ്റ ജലസംഭരണിയായി നിലനിര്‍ത്തുന്നത് മൂന്ന് അണക്കെട്ടുകള്‍ ചേര്‍ന്നാണ്. അതില്‍ ഒന്നുമാത്രമാണ് ഇടുക്കി ആര്‍ച്ച് ഡാം. ഇടുക്കി,ചെറുതോണി,കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളുംകൂടി ചേരുമ്പോഴാണ് ഈ വലിയ ജലസംഭരണിയെ പൂര്‍ണതയിലേക്കെത്തിക്കുന്നത്. ഇവിടെയാണ് ഇടുക്കി ജലസംഭരണിയുടെ സൃഷ്ടിവൈഭവഭങ്ങളുടെ അപൂര്‍വ്വതകള്‍ മനസ്സിലാക്കേണ്ടതും.

തുറക്കുന്നത് ഇടുക്കി ഡാമല്ല...

തുറക്കുന്നത് ഇടുക്കി ഡാമല്ല...

ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂന്നണക്കെട്ടുകളില്‍ ഏറ്റവും ചെറുത് കുളമാവാണ്. ഇടുക്കി അണക്കെട്ട് തുറന്നു വിടുന്നു എന്നു പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തുറന്നുവിടുന്നത് കുളമാവ് അണക്കെട്ടൊ ഇടുക്കി അണക്കെട്ടോ അല്ല. ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നുവിടുന്നു എന്നാതാണ് യഥാര്‍ത്ഥ്യം. ചെറുതോണി അണക്കെട്ടിന് അഞ്ച് ഷട്ടറുകളാണുള്ളത്. ഇതില്‍ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തുക.

കുറവന്‍മലയുടെ ഭാഗമായാണ് ചെറുതോണി അണക്കെട്ട് നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണകാലഘട്ടത്തില്‍ കുറവന്‍ മലയിലെ പാറപൊട്ടിച്ചുതന്നെയായിരുന്നു ചെറുതോണി അണക്കെട്ടിന്റെ നിര്‍മ്മാണത്തിനാവശ്യമായ കല്ലും മെറ്റലും ശേഖരിച്ചത്. കഠിനതകളുടെയും കാത്തിരിപ്പിന്റെയും വര്‍ഷങ്ങളിലൂടെ മൂന്ന് അണക്കെട്ടുകളും പണിതുയര്‍ത്തിയപ്പോള്‍ അത് ഇടുക്കി എന്ന ജലസംഭരണിയുടെ ജനനത്തിന് വഴിയൊരുക്കി.

ഇടുക്കി ഡാമിന്റെ സൃഷ്ടിസൗന്ദര്യം

ഇടുക്കി ഡാമിന്റെ സൃഷ്ടിസൗന്ദര്യം

വിസ്മയങ്ങള്‍ തുറന്നിടുന്ന നിര്‍മ്മാണത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളെ കാലഘട്ടത്തിനൊപ്പം പരിശോധിക്കേണ്ട സമയംകൂടി വന്നിരിക്കുന്നു ഇപ്പോള്‍. കേരളത്തിന്റെ മുഴുവന്‍ കണ്ണുകളും ഇടുക്കി തുറക്കുന്നതിനായി കാത്തിരിക്കുന്നു. ഓറഞ്ച് അലര്‍ട്ട് കൂടി പ്രഖ്യാപിച്ചതോടെ അണക്കെട്ട് തുറക്കുന്നിനുള്ള കൗണ്ടൗണ്‍ ആരംഭിച്ചു എന്നും പറയാം. പ്രകൃതിയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ വര്‍ണ്ണനകള്‍ക്കപ്പുറത്തേക്ക് കൂട്ടികൊണ്ടുപോകുകയാണ് ഇടുക്കി അണക്കെട്ടും വൃഷ്ടി പ്രദേശവും.

തകര്‍ത്തുപെയുന്ന കാലവര്‍ഷ ദിവസങ്ങളില്‍ അണക്കെട്ടില്‍ ഇത്രത്തോളം വെള്ളം ഉയരുന്നതിന്റെ ഓര്‍മകള്‍ പഴമക്കാര്‍ക്കുപോലുമില്ല. മുമ്പ് രണ്ടു വട്ടം ഡാം തുറുന്നുവിട്ടപ്പോഴും അത് തുലാമാസം പെയ്ത ശക്തമായ മഴയിലും നീരൊഴുക്കിലുമായിരുന്നു. ഡാമിന്റെ ജലനിരപ്പ് നിലവില്‍ 2395 അടി പിന്നിട്ടു കഴിഞ്ഞു. 2397 അടിയില്‍ ട്രയല്‍റണ്‍ എന്ന നിലയില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. 40 സെന്റീമീറ്റര്‍വരെ ഉയര്‍ത്തിയുള്ള പരീക്ഷണമായിരിക്കും ഇത്. 2400 അടിയില്‍ ജലനിരപ്പ് എത്തുന്നതോടെ സാധാരണഗതിയില്‍ വെള്ളം തുറന്നു വിടും.

ജലനിരപ്പിന്റെ കണക്കുകള്‍

ജലനിരപ്പിന്റെ കണക്കുകള്‍

എന്താണ് ഇടുക്കി അണക്കെട്ടിലെ ഈ ജലനിരപ്പിന്റെ കണക്കുകള്‍? ഈ അളവുകോലുകള്‍ സമുദ്രനിരപ്പില്‍ നിന്നുള്ള അളവുകളായാണ് സൂചിപ്പിക്കുന്നത്. പെരിയാറിന്റെ ഒരുഭാഗം ഇടുക്കി അണക്കെട്ടും, ചേര്‍ന്നുതന്നെ കിടക്കുന്നമറ്റൊരു ഭാഗം ചെറുതോണി അണക്കെട്ടും ഇവിടെ നിന്നും 2080.26 മീറ്റിര്‍ നീളമുള്ള ചാനല്‍ വഴി വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയുടെ മറുഭാഗം കുളമാവ് അണക്കെട്ടും. മൂന്നുഭാഗങ്ങളിലായി ജലത്തെ തടഞ്ഞു നിര്‍ത്തി രൂപപ്പെടുത്തിയെടുത്തിയിരിക്കുന്നതാണ് ഇടുക്കി ജലസംഭരണി.

സമുദ്രനിരപ്പില്‍ നിന്നും ജലനിരപ്പ് കണക്കാക്കുന്ന മാനദണ്ഡമാണ് ഇടുക്കി അണക്കെട്ടിലെ ഈ ജലനിരപ്പ്. ജലസംഭരണിയുടെ ഭാഗമായ കുളമാവില്‍ നിന്നുമാണ് ഇടുക്കി വൈദ്യുതി നിലയിത്തിലേക്ക് വൈദ്യുതി ഉദ്പാദനത്തിനായി വെള്ളം കൊണ്ടുപോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയങ്ങളില്‍ ഒന്നായ മൂലമറ്റത്ത് ജലപ്രവാഹത്തിന്റെ കാന്തിക മണ്ഡലങ്ങള്‍ വൈദ്യുതി തരംഗങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇനിയൊന്ന് ഇത് പോലെ സാധ്യമോ?

ഇനിയൊന്ന് ഇത് പോലെ സാധ്യമോ?

ഇനിയൊരിക്കല്‍ കൂടി ഇതുപോലെതന്ന പുനര്‍സൃഷ്ടിക്കാന്‍ സാധിക്കാത്ത മനുഷ്യ നിര്‍മ്മിതിയായി ഇടുക്കി ജലസംഭരണണിയും വൈദ്യുതിനിലയവും ലോകംകണ്ട അത്ഭുതങ്ങളില്‍ ഒന്നായി പ്രതിധ്വനിച്ചു നില്‍ക്കും. വര്‍ണ്ണനകള്‍ക്കധീതമായ പലതും ഇടുക്കിയുടെ വിസ്മൃതിയിലേക്ക് അലിഞ്ഞു ചേര്‍ക്കപ്പെട്ടിരിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോഴും അത് വരും ദിവസങ്ങളില്‍ തുറന്നു വിടേണ്ട സാഹചര്യമൊരുങ്ങുമ്പോഴും ആശങ്കകള്‍ക്കിടം കൊടുക്കേണ്ടതില്ല എന്നുതന്നെ പറയാം.

എങ്കിലും പഴമക്കാരുടെ ഓര്‍മകളില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കി വീണ്ടും തുറക്കുമ്പോള്‍ ഈ ദേശത്തിനും ഇവിടുത്തെ ജനതക്കും ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്ന്് തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും നിലനില്‍ക്കുന്നു. . ഈ അപൂര്‍വ്വ നിമിഷങ്ങളില്‍ ആശങ്കളെകൂട്ടി ചേര്‍ത്ത് ഈ ദേശത്തിനെ വായിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അണക്കെട്ട് തുറന്നു വിടുമ്പോള്‍ ജനങ്ങങ്ങളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങള്‍ എല്ലാം
തന്നെ ജില്ലാഭരണകൂടം പൂര്‍ത്തിയായി കഴിഞ്ഞു.

വേണ്ടത് അതീവ ജാഗ്രത

വേണ്ടത് അതീവ ജാഗ്രത

രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് കാണാന്‍ ഇവിടെ എത്തുന്ന ജനങ്ങളാകും ഒരു വലിയ വെല്ലുവിളി, സെല്‍ഫിയെടുത്തും ഫോട്ടോ എടുത്തും കൗതുക കാഴ്ചകളില്‍ വിസ്മരിച്ചും സ്വയം അപകടങ്ങളെ തിരഞ്ഞെടുക്കുന്ന ഒരുപാട് ഫ്രീക്കന്‍മാര്‍ ചെറുതോണിയില്‍ എത്തും. ജില്ലയിലേക്കെത്തുന്ന വിനോദ സഞ്ചാരികളും ഈ കാഴ്ചകള്‍ കാണാന്‍ ചെറുതോണിയിലേക്കെത്തും എന്നത് ഉറപ്പാണ്. വെള്ളം തുറുന്നു വിടുമ്പോഴുള്ള ആശങ്കള്‍ക്കപ്പുറം കാഴ്ചക്കാരായി എത്തുന്നവരെ നിയന്ത്രിക്കാന്‍ പോലിസും സുരക്ഷാസേനയും നന്നായി പാടുപെടും.

ഡാമില്‍ നിന്നും പുറത്തേക്കൊഴുകിയെത്തുന്ന വലിയ മീനുകളെ പിടിക്കാനായി പുഴകളിലേക്ക് ഇറങ്ങുന്നവരും ഈകൂട്ടത്തില്‍ ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ അപകടകെണികള്‍ അറിയാതെ പോകുകയും അരുത്. മുന്നൊരുക്കങ്ങള്‍ക്കൊപ്പംതന്നെ സ്വയം സ്വീകരിക്കേണ്ട പക്വതയും വിവേകവും ഇവിടെ ഏറെ ആവശ്യമായി വരുന്നു. ഇക്കുറി ഡാം തുറക്കും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു. കാഴ്ചക്കാരായി എത്തുന്നവര്‍തന്നെയാണ് ഈ നിമിഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ജാഗ്രത പുലര്‍ത്തേണ്ടതും.

English summary
Idukki Arch Dam an architectural marvel in the lap of nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X