കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊങ്കുനാട്ടിലെ' ഇടത് സാധ്യതകള്‍! തമിഴ്‌നാട് വിഭജിച്ചാല്‍ എന്ത് സംഭവിക്കും? ബിജെപി കരുതിയിരിക്കുമ്പോള്‍...

Google Oneindia Malayalam News

തമിഴ്‌നാടിനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം കേന്ദ്ര ഭരണ പ്രദേശം ആക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഒരു തമിഴ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പിന്നീട് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. അങ്ങനെ വിഭജനം വേണം എന്ന ആവശ്യവുമായി ബിജെപിയുടെ തമിഴ്‌നാട് ഘടകം പ്രസിഡന്റും രംഗത്ത് വന്നു.

തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാൻ നീക്കം: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാൻ നീക്കം: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം

തമിഴ്നാട്ടിൽ നിന്നും കൊങ്കുനാടിനെ വിഭജിക്കാൻ നീക്കം? ബിജെപി പദ്ധതിക്ക് പിന്നിൽ...തമിഴ്നാട്ടിൽ നിന്നും കൊങ്കുനാടിനെ വിഭജിക്കാൻ നീക്കം? ബിജെപി പദ്ധതിക്ക് പിന്നിൽ...

കേരളത്തോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് 'കൊങ്കുനാട്' എന്ന പേരില്‍ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ അവിടെ എന്തൊക്കെ രാഷ്ട്രീയ സാധ്യതകളാണ് ഉള്ളത്? ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ എന്തൊക്കെ? പരിശോധിക്കാം...

'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

പത്ത് ജില്ലകള്‍

പത്ത് ജില്ലകള്‍

കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, സേലം, ഡിണ്ഡിഗല്‍, കാരൂര്‍, ഈറോഡ്, ധര്‍മപുരി, കൃഷ്ണഗിരി, നാമക്കല്‍ എന്നിങ്ങനെയുള്ള പത്ത് ജില്ലകള്‍ ആണ് 'കൊങ്കുനാട്' എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് വരുന്നത്. കേരളത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണിത്.

എഐഡിഎംകെ ശക്തികേന്ദ്രം

എഐഡിഎംകെ ശക്തികേന്ദ്രം

നിലവിലെ കൊങ്കുനാട് പ്രദേശങ്ങള്‍ എഐഎഡിഎംകെയുടെ ശക്തികേന്ദ്രമാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ തമിഴകം തൂത്തുവാരിയപ്പോഴും കൊങ്കുനാട്ടില്‍ എഐഎഡിഎംകെ പിടിച്ചുനിന്നു. എഐഎഡിഎംകെയുടെ കരുത്തില്‍ മാത്രം ബിജെപി രണ്ട് സീറ്റില്‍ വിജയിച്ചതും ഇവിടെ തന്നെ.

ഇടത് വിജയങ്ങള്‍

ഇടത് വിജയങ്ങള്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളില്‍ വീതമാണ് തമിഴ്‌നാട്ടില്‍ വിജയിച്ചത്. കൃഷ്ണഗിരി, നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ടൈ എന്നീ ജില്ലകളില്‍ നിന്നായിരുന്നു ഈ നാല് സീറ്റുകള്‍. ഇതില്‍ കൃഷ്ണഗിരി കൊങ്കുനാട്ടില്‍ പെടുന്ന മണ്ഡലം ആണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്ന സിപിഎമ്മിനും സിപിഐയ്ക്കും തരക്കേടില്ലാത്ത നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. കോയമ്പത്തൂര്‍, മധുര, നാഗപട്ടണം, തിരുപ്പൂര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ വിജയിക്കുകയും ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഇടത് എംപിമാരെ ലോക്‌സഭയില്‍ എത്തിച്ചതും തമിഴ്‌നാട് ആയിരുന്നു.

ഇടത് സാന്നിധ്യം

ഇടത് സാന്നിധ്യം

എഐഎഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുണ്ടെങ്കിലും ഇടതുപക്ഷത്തിനും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഈ മേഖലയില്‍ ശക്തിയുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളില്‍ ഇടത് ട്രേഡ് യൂണിയനുകള്‍ ശക്തമാണ്. പലപ്പോഴും ഒറ്റയ്ക്ക് നിന്ന് വോട്ടായി മാറാന്‍ ഇവര്‍ക്ക് സാധിക്കാറില്ലെങ്കിലും, മുഖ്യധാര കക്ഷികളുടെ പിന്തുണ ലഭിച്ചപ്പോഴെല്ലാം അട്ടിമറികള്‍ സൃഷ്ടിക്കാന്‍ ആയിട്ടുണ്ട്.

പോരാട്ടത്തിന്റെ ചരിത്രം

പോരാട്ടത്തിന്റെ ചരിത്രം

ജാതി സമവാക്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും ശക്തിയും ഉള്ള മേഖലയാണ് കൊങ്കുനാട്. തമിഴകത്തെ ജാതി വേര്‍തിരിവുകള്‍ക്കെതിരെ ഏറ്റവും അധികം പോരാടിയിട്ടുള്ള ചരിത്രം ആണെങ്കില്‍ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതും ആണ്. കൊങ്കുനാട്ടില്‍ വലതുപക്ഷ ഐക്യം സൃഷ്ടിക്കപ്പെട്ടാല്‍, അതിനെ പ്രതിരോധിക്കാന്‍ ശക്തമായ ട്രേഡ് യൂണിയന്‍ സാന്നിധ്യമുള്ള ഇടതുപക്ഷത്തിന് സാധിക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

തമിഴ്നാടിന്റെ പൊതു സ്വത്വങ്ങളെ പൊളിച്ചടുക്കുക എന്ന തന്ത്രമാണ് കുറച്ച് കാലമായി ബിജെപി സ്വീകരിച്ചുവരുന്നത്. പെരിയോർക്കെതിരെയുള്ള നീക്കങ്ങൾ അതിന്റെ ഉദാഹരണമാണ്. കൊങ്കുനാട് കേന്ദ്രീകരിച്ച് അത്തരത്തിൽ തമിഴ് പരന്പരാഗത സ്വത്വങ്ങളെ മാറ്റിമറിച്ചാൽ തങ്ങൾക്ക് വേരുറപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ജാതിയും ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്.

നെയ്മറിന്റെ കീറിയ ട്രൗസറും കെ സുരേന്ദ്രന്റെ കീറിയ ഷർട്ടും! തറ അഭിനയവും പറ്റിപ്പും... ബിജെപി നേതാവിന്റെ ട്രോൾനെയ്മറിന്റെ കീറിയ ട്രൗസറും കെ സുരേന്ദ്രന്റെ കീറിയ ഷർട്ടും! തറ അഭിനയവും പറ്റിപ്പും... ബിജെപി നേതാവിന്റെ ട്രോൾ

ബംഗാളിന് പിറകെ ബിജെപിയ്ക്ക് അടുത്ത പണി വരുന്നു; യുപിയിലും ഉത്തരാഖണ്ഡിലും... കര്‍ഷകരുടെ പദ്ധതികള്‍ബംഗാളിന് പിറകെ ബിജെപിയ്ക്ക് അടുത്ത പണി വരുന്നു; യുപിയിലും ഉത്തരാഖണ്ഡിലും... കര്‍ഷകരുടെ പദ്ധതികള്‍

കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
If Tamil Nadu divided to two and Kongunadu union territory formed, what will be the possibilities of Left Parties? Left Parties have strong presence in some of the major districts of Kongunadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X