പടിക്കല്‍ കലമുടച്ച കോണ്‍ഗ്രസ് പതിയെ കരകയറുന്നു; സ്ഥാനാർത്ഥി പട്ടിക മുതൽ പ്രകടന പത്രിക വരെ
പടിക്കല്‍ കലമുടയ്ക്കുന്നത് കോണ്‍ഗ്രസിന്റെ പതിവു രീതിയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ പലതവണ കോണ്‍ഗ്രസ് ഇതാവര്‍ത്തിച്ചിട്ടുമുണ്ട്. കേരളത്തില്‍ തുടര്‍ ഭരണത്തിന്റെ അനുരണനങ്ങളും അലയൊലികളും മുമ്പെങ്ങുമില്ലാത്ത വിധം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികക്ക് പിന്നാലെ ഇക്കുറിയും ഉണ്ടായി കോണ്‍ഗ്രസില്‍ കലഹങ്ങളും പ്രതിഷേധങ്ങളും.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ അനുവര്‍ത്തിക്കുന്ന പ്രതിഷേധങ്ങള്‍ ഒരുപടി കടന്ന് ഇന്ദിരാഭവന് മുന്നില്തലമുണ്ഡനം ചെയ്ത മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പാര്‍ട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. നേമത്ത് ബിജെപിക്കെതിരെ പോരാടാന്‍ കെ. മുരളീധരനെന്ന കരുത്തനെ ക്രാഷ്ലാന്റ് ചെയ്യിച്ചതിന്റെ മാന്‍ഡേറ്റ് ലതികാ സുഭാഷിന്റെ പ്രതിഷേധത്തില്‍ മുങ്ങിപ്പോയെന്നതാണ് വാസ്തവം. ആ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കേണ്ട മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയം, ലതികാ സുഭാഷിന്റെ പ്രതിഷേധം തട്ടിയെടുത്തു.

പ്രതിഷേധങ്ങള്‍, പ്രതിസന്ധികള്‍
പല ജില്ലകളിലും പ്രതിഷേധങ്ങള്‍ വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുന്നതാണ് പിന്നീടങ്ങോട്ട് കണ്ടത്. പ്രതിഷേധക്കാരെ തണുപ്പിക്കാനുള്ള ദൗത്യവുമായി മുന്‍നിര നേതാക്കള്‍ നാടുനീളെ ഓടുന്നതായിരുന്നു പിന്നത്തെ കാഴ്ച. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസവും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയാത്തത്ര നിലയിലേക്ക് ചില മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ വഷളാവുകയും ചെയ്തു. ചാനലായ ചാനലുകളൊക്കെ സര്‍വേ നടത്തി പിണറായി വിജയന്റെ മുഖ്യമന്ത്രി പദവും ഇടതുപക്ഷത്തിന് തുടര്‍ഭരണവും ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഇതെല്ലാമെന്ന് ഓര്‍ക്കണം.

സംഘടനാ ദൗര്‍ബല്യം പാരയാകുമോ?
ഇനിയുള്ള അഞ്ചുവര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞത് വെറുതെയല്ല. അത്രമേല്‍ സംഘടനാ ദൗര്‍ബല്യം കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. മാസങ്ങളായി എണ്ണയിട്ട യന്ത്രം പോലെ ഓരോ ബൂത്തു തലങ്ങളിലും വോട്ടര്‍മാരെ ചേര്‍ക്കാനും വോട്ടുറപ്പിക്കാനും സിപിഎമ്മും ബിജെപിയും അവരുടെ കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്പോഴും കോണ്‍ഗ്രസിന് കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇതിനിടയിലാണ്, മരിക്കുന്നതുവരെ കോണ്‍ഗ്രസിലുണ്ടാകുമെന്ന് കരുതിയിരുന്ന പല നേതാക്കളും മറ്റ് കൂടാരങ്ങളിലേക്ക് ചേക്കേറിയത്. ഇത് അണികളില്‍ വല്ലാത്ത ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍, കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് അവസാനിച്ചിട്ട് ഭരണം പിടിക്കാനാകൂമോയെന്ന ആശങ്ക താഴേത്തട്ടില്‍ അതിദൃഢമായി നിലനിന്നുവെന്ന് വേണം പറയാന്‍.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തലമുറ മാറ്റം
പ്രതിഷേധമുയര്‍ന്ന സ്ഥാനാര്‍ത്ഥി പട്ടിക സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. അടുത്തകാലത്ത് ഇത്രയും മികച്ചൊരു സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പതിവിനേക്കാള്‍ പരിഗണന നല്കിയ പട്ടിക കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന്റെ സൂചകം കൂടിയായി മാറി. തലമുതിര്‍ന്ന നേതാക്കളെയും പതിവു മുഖങ്ങളെയും മാറ്റി നിര്‍ത്തിയത് കോണ്‍ഗ്രസിന് ഗുണം ചെയ്യുകയേ ഉള്ളൂ. ചെറുപ്പക്കാര്‍ രംഗത്തിറങ്ങിയതോടെ ഭൂരിഭാഗം മണ്ഡലങ്ങളിലും പോരാട്ടവീര്യം കാഴ്ചവെയ്ക്കാനാകുന്നുണ്ട്. അനുഭവ സമ്പത്തും യുവത്വവും ഒത്തു ചേരുന്ന സ്ഥാനാര്‍ത്ഥിപട്ടിക തന്നെയാണ് കോണ്‍ഗ്രസിന് ആദ്യ അനുകൂലഘടകം.

പ്രകടന പത്രികയിലെ അനുകൂല ഘടകങ്ങള്‍
രണ്ടാമത്തെ അനുകൂല ഘടകം, യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയാണ്. വീട്ടമ്മമാര്‍ക്ക് പെന്‍ഷനും പട്ടിണിയില്ലാത്ത കേരളവുമൊക്കെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് ഒരുപടി മുന്നിലായിരുന്നു. എന്നാല്‍, യുഡിഎഫിന്റെ പ്രകടന പത്രിക കുറേക്കൂടി മികച്ചതായി. 'ജനകീയ മാനിഫെസ്റ്റോ' എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അടച്ചിട്ട മുറിയിലിരുന്നല്ല, ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി അവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തയാറാക്കിയതാണിതെന്നാണ് ശശി തരൂര്‍ പറയുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു ഗുമ്മുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ നല്കുന്ന, രാഹുല്‍ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ന്യായ് പ്രകടന പത്രികയിലെ ഹൈലൈറ്റ്സ് ആണ്. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുകയും പെന്ഷന് ഉറപ്പു നല്‍കാനായി നിയമം നടപ്പാക്കുകയും ചെയ്യുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം.
ശമ്പള കമ്മീഷന്റെ മാതൃകയില്‍ ക്ഷേമ പെന്ഷന് കമ്മീഷന് രൂപീകരിക്കും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്കും അഞ്ചുകിലോ സൗജന്യ അരി, കാര്യണാ പദ്ധതിയുടെ പുനഃസ്ഥാപനം, സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ്, പിഎസ്സി സമ്പൂര്‍ണ സംരക്ഷണ നിയമം, ആശുപത്രികളില്‍ പണം നല്‍കാതെ ചികില്‍സ നേടാനാവുന്ന പദ്ധതി തുടങ്ങിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ജനങ്ങളില്‍ സ്വീകാര്യതയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ശബരിമല കയറി ഭരണത്തിലെത്തുമോ?
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കത്തിക്കയറുന്നതിനിടെ, ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് യുഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നത് വ്യക്തമായ ചില സൂചനകളാണ്. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ശബരിമല വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും ഉള്‍പ്പെടുത്താതിരുന്നത് ചോദ്യം ചെയ്യപ്പെട്ട വേളയിലാണ് യുഡിഎഫ് ബുദ്ധിപൂര്‍വം ഇത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തം. സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്ക്കം അറുതിവരുത്താന്‍ രാജസ്ഥാന് മാതൃകയില്‍ പീസ് ആന്റ് ഹാര്‍മണി വകുപ്പ് രൂപീകരിക്കുമെന്ന യുഡിഎഫ് വാഗ്ദാനം സമാധാന ജീവിതം ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന ഘടകമാണ്. തൊഴിലില്ലായ്മ മുഖ്യവിഷയമാക്കി പുതിയ പദ്ധതികളും ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും യുവസമൂഹത്തെ ലക്ഷ്യമിട്ടാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക, ആരോഗ്യ, ഐടി മേഖലകളിലെ വികസന പദ്ധതികളും യുഡിഎഫ് മുന്നോട്ടുവെയ്ക്കന്നുണ്ട്. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ തുടര്‍ ഭരണത്തിന് തടയിടാനാകുമെന്ന് ഉറപ്പാണ്.
ഉർവശി റൗട്ടേലയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications