കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് ഒരു 'ലത്തീന്‍' മത്സരം?

  • By Aswathi
Google Oneindia Malayalam News

ലത്തീന്‍ സമുദായത്തിന്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയ്ക്കായി തിരഞ്ഞ് തിരഞ്ഞ് ഒടുവില്‍ സി പി എം ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ കണ്ടെത്തിയതോടെ എറണാകുള്ളത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പ്രഫ. കെ വി തോമസ് തന്നെയാണ് ഇത്തവണയും എറണാകുളത്ത് യു ഡി എഫിനെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി ബി ജെ പി നേതൃത്വവും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ക്ലാപ്പന സ്വദേശിയാണെങ്കിലും എറണാകുളത്ത് വേരുകളുള്ള ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ക്രൈസ്തവ സഭയോടുള്ള അടുത്ത ബന്ധം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി പി എം. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഫെര്‍ണാണ്ടസ്, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, ടൂറിസം വകുപ്പ് സെക്രട്ടറി, പെട്രോളിയം, കൃഷി, വാണിജ്യമന്ത്രാലയങ്ങളില്‍അഡീഷണല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ernakulam-map

ഔദ്യോഗിക പ്രഖ്യാപനം ഉറപ്പിച്ചുകൊണ്ട് പ്രഫ. കെ വി തോമസ് പ്രചാരണ പരിപാടികളും മറ്റുമായി ഏറെ മുന്നിലെത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രിയും എം പിയുമായി ചെയ്തിട്ടുള്ള കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞാണ് തോമസ് പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുന്നത്. ഈ പേരില്‍ ജനക്ഷേമം എന്ന പുസ്തകവും ജനങ്ങള്‍ക്കിടയിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോമസും സി പി എമ്മിന്റെ സിന്ധു ജോയ് യും തമ്മിലായിരുന്നു പൊരിഞ്ഞ മത്സരം.

46 ശതമാനം നേടി തോമസ് സീറ്റുറപ്പിക്കുമ്പോള്‍ തൊട്ടുപിന്നില്‍ 44.4 ശതമാനം വോട്ടുകളുമായി സിന്ധു ജോയ് യും ഉണ്ടായിരുന്നു. സി പി എമ്മില്‍ നിന്നു വിട്ട് യു ഡി എഫില്‍ ചേര്‍ന്ന് ഇപ്പോള്‍ എവിടെയുമില്ലാതെ റിയാലിറ്റി ഷോകളുമായി മുന്നോട്ട് പോകുന്ന സിന്ധു ജോയ് യെ അവിടെ മാറ്റി നിര്‍ത്താം. 2004ല്‍ ഇടത് സ്വതന്ത്രനായി സെബാസ്റ്റ്യന്‍ പോളും 1996ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സേവ്യര്‍ അറക്കലും നേടിയതൊഴിച്ചാല്‍ എറണാകുളം നേടിയത് ഇതുവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ്.

മൂന്നാം സാധ്യതയായിരുന്നു ഇതുവരെ ബി ജെ പിയ്ക്ക് എറണാകുളത്ത്. എ എന്‍ രാധാകൃഷണന്‍ വീണ്ടും ബി ജെ പി സ്ഥാനാര്‍ത്ഥിയായി എറണാകുളത്തെത്തുമ്പോള്‍ ഇക്കുറി ചിത്രം മാറുമെന്ന് ഉറപ്പാണ്. ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടിയ്ക്കാണ് ബി ജെ പി പ്രാധാന്യം നല്‍കിയിരിക്കുന്നത്. മോദിയ്ക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യത്തോടെ എ എന്‍ രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡയകളിലും സജീവമായിക്കഴിഞ്ഞു.

അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ തവണ എറണാകുളത്തു നിന്ന് ജനവിധി തേടിയിരുന്നത്. ലോക് ജന ശക്തി പാര്‍ട്ടിയാണ് മറ്റൊന്ന്. ഇത്തവണ ആം ആദ്മി പാര്‍ട്ടി അനിത പ്രതാപ്, ആര്‍ എം പി നേതൃത്വത്തിലുള്ള ഇടത് ഐക്യമുന്നണി, എസ് ആര്‍ പി, നേഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ തുടങ്ങിയവയും എറണാകുളത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരീക്ഷണം നടത്തുന്നുണ്ട്.

English summary
Lok Sabha Election 2014: who will get Eranakulam UDF, LDF or BJP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X