Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയ്ക്കും അമിത് ഷായ്ക്കും ബംഗാളിലെ മുസ്ലിങ്ങളെ വേണം

27 ശതമാനത്തോളം വരുന്ന മുസ്‌ലീം വോട്ട് ബംഗാളിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്. 2011 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുസ്ലിങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബിജെപിയോട് അത്രയ്ക്ക് അകല്‍ച്ചയൊന്നും മുസ്ലിങ്ങള്‍ക്കില്ല.

ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ മനം മടുത്താണ് മമതയെ ഭരണത്തിലേറ്റാന്‍ മുസ്ലിങ്ങള്‍ വോട്ട് നല്‍കിയത്. എന്നാല്‍ ഭരണത്തിലെത്തിയ മമത സ്വേച്ഛാധിപതിയായി മാറുകയായിരുന്നു. ഒട്ടേറെ അഴിമതികളാണ് സംസ്ഥാനത്ത് നടന്നത്.

Muslims

ഇതിന് പുറമെ ബംഗ്ളാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ കൂടി ബംഗാളിനെ താവളമാക്കി. സംസ്ഥാനത്തെ സുരക്ഷയെപ്പറ്റിയും ആശങ്കയുണ്ട്. എന്നാല്‍ മുസ്ലിം സംഘടനകള്‍ക്ക് ശക്തമായ വോരോട്ടമുള്ള പല ജില്ലകളിലും ബിജെപിയ്ക്ക് കാല് കുത്താന്‍ പോലും ആകുമോ എന്നത് അവ്യക്തം.

തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മമത മുഖം മിനുക്കിയാല്‍ അതും ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചിടിയാകും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലപ്പോഴും കബളിപ്പിയ്ക്കപ്പെടുകയാണ് ന്യൂന പക്ഷങ്ങള്‍. ഈ സാഹചര്യത്തില്‍ അവര്‍ സ്വീകരിയ്ക്കുന്ന പുതിയ നിലപാടുകള്‍ എന്തെന്നും കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+