കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്കും വേണം ബംഗാള്‍, വിട്ടു നല്‍കാനാവില്ല അഭിമാന പ്രശ്‌നം

  • By Meera Balan
Google Oneindia Malayalam News

2016 ല്‍ പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഇത് തന്നെയാണ് ബിജെപി നോട്ടമിടുന്നത്. ബിജെപിയെ വന്‍ വിജയത്തിലെത്തിച്ചതിന് അമരക്കാരനായ അമിത് ഷാ ബംഗാളിന്റെ മണ്ണിലെത്തിയതിന് വ്യക്തമായ രാഷ്ട്രീയവും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്.

കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റാലി മമതയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ചലനങ്ങളുണ്ടാക്കി. അമിത് ഷായുടെ ഓരോ വാക്കും മമതയെ ഉന്നം വച്ചുള്ളതായിരുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷത്തെ മുന്‍ നിര്‍ത്തിയാണ് മമത ബംഗാളില്‍ തന്റെ രാഷ്ട്രീയ സാമ്രാജ്യം കെട്ടിപ്പടുത്തതെങ്കില്‍ അമിത് ഷായും അതേ അടവ് തന്നെ പയറ്റാനൊരുങ്ങുകയാണ്.

Amit Shah

സംസ്ഥാനത്തെ 27 ശതമാമനുമള്ള മുസ്ലിങ്ങളെ ഉപയോഗിച്ച് മമത വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തിലുടനീളം ന്യൂനപക്ഷങ്ങളോടുള്ള നിലപാട് അമിത് ഷാ വ്യക്തമാക്കി. കൊല്‍ക്കത്തിയില്‍ പ്രസംഗിയ്ക്കുന്നതിനിടെ തൊട്ടടുത്ത പള്ളിയില്‍ ബാങ്ക് മുഴങ്ങിയപ്പോള്‍ ബിജെപി അധ്യക്ഷന്‍ നിശ്ബദനായി.

ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണെന്ന തോന്നിപ്പിയ്ക്കുകയാണ് മമത ന്യൂനപക്ഷങ്ങളോട് ചെയ്തത്. ഓരു പക്ഷേ ബിജെപിയുടെ നയവും ഇത്തരത്തിലാവും. മറ്റ് പല സംസ്ഥാനങ്ങളിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമ സഭ തിരഞ്ഞെടുപ്പിലും വിജയിച്ച ബിജെപിയ്ക്ക് പശ്ചിമ ബംഗാള്‍ അഭിമാന പ്രശ്‌നം തന്നെയാണ്. ശക്തായായ എതിരാളി മമത മാത്രമാണ്. ഷാ പറഞ്ഞതു പോലെ ദീദിയുടെ തൃണമൂലിനെ വേരോടെ പിഴുത് എറിയുമോ?

English summary
Mamata's politics has pushed even BJP to pause rally during Azan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X