മുംബൈയെ പിടിച്ചു കുലുക്കിയ ആക്രമണത്തിന് ഇന്ന് ആറാം വയസ്സ്
മുംബൈ: 2008 ല്‍ രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന് ആയിരുന്നു മുംബൈ നഗരം സാക്ഷ്യം വഹിച്ചത്. ആ തീയുടെ ആളി കത്തല്‍ അണഞ്ഞിട്ട് ഇന്ന് ആറ് വയസ്സ് തികയുന്നു. ഏതാണ്ട് 60 മണിക്കൂറോളം രാജ്യത്തെ പിടിച്ചു കുലുക്കിയ ആക്രമണം ലോകം തന്നെ മറക്കാന്‍ ഇടയില്ല. ഇന്ത്യയുടെ നെറുകയില്‍ ഏറ്റ മുറിവായിരുന്നു അത്. 2008 നവംബര്‍ 26 ആണ് തീവ്രവാദികള്‍ തുടര്‍ച്ചയായി 10 ഭീകരാക്രമണങ്ങള്‍ നടത്തിയത്. മൂന്ന് ദിവസത്തെ ആക്രമണത്തില്‍ 160 ഓളം പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.

ഭീകരവിരുദ്ധ കരിനിയമങ്ങള്‍ കൊണ്ടുവരുന്നതിന് അരങ്ങ് ഒരുക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. 300 ഓളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനസ് റെയിവല്‍വേ സ്റ്റേഷന്‍, നരിമാന്‍ ഹൗസ്, താജ് ഹോട്ടല്‍, ലിയോപോള്‍ കഫെ, പോലീസ് ഹെഡ് ക്വോട്ടേഴ്‌സ് തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഭീകര ആക്രമണത്തിന് സാക്ഷ്യം വഹിച്ചത്. ഡെക്കാന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ പുറത്തു വിടുകയുണ്ടായി. എന്നാല്‍ ഇതിന്റെ ഉറവിടം പാക്കിസ്ഥാന്‍ ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ആക്രമണത്തിന് ഇടയില്‍ ഇന്ത്യ അതി സാഹസികമായി പിടികൂടിയ അമീര്‍ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയിട്ട് രണ്ടു വര്‍ഷം തികയുന്നതേ ഉള്ളൂ. ആക്രമണത്തിന്റെ സൂത്രധാരികളെ കാട്ടിതന്ന അമീര്‍ അജ്മല്‍ കസബിനെ 2012 നവംബര്‍ 21 ആണ് രഹസ്യമായി ശിക്ഷിച്ചത്. ആറാം വര്‍ഷം പിന്നിടുമ്പോഴും ഇന്ന് ഭീതിയുടെ നിഴല്‍ ഈ നഗരത്തില്‍ നിന്നും ഒഴിഞ്ഞു പോയിട്ടില്ല. അതുകൊണ്ടു തന്നെ കര്‍ശന സുരക്ഷയാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവരെ ആദരവോടെ ഓര്‍മ്മിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദത്തിന് എതിരെ നാം പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്ന ദിവസാമാണിതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ ധീരമായി പൊരുതി ജീവന്‍ ബലി കൊടുത്ത സൈനികര്‍ക്കും മോദി ആന്തരാഞ്ജലികള്‍ അര്‍പ്പിച്ചു. കടല്‍ മാര്‍ഗ്ഗം ഉള്ള ആക്രമണത്തെ ചെറുക്കാന്‍ സൈനിക അഭ്യാസത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 30 കപ്പലുകളും അന്തര്‍വാഹിനികളും വ്യോമസേനാ വിമാനങ്ങളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാലും ജീവന്‍ നഷ്ടപ്പെടുത്തിയവരെ തിരികെ കിട്ടില്ല എന്നു മാത്രം ഓര്‍മ്മപ്പെടുത്തുന്നു. നാടിന്റെ കണ്ണുനീര്‍ തോരാതെ ബാക്കി. ഇനിയൊരു ജീവന്‍ കൂടി പൊലിയാതിരിക്കട്ടെ എന്ന് നാം ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം.












Click it and Unblock the Notifications