കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ വിവാദം: ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്

  • By Soorya Chandran
Google Oneindia Malayalam News

മുക്കത്തെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതാണ് ഇപ്പോള്‍ മല്ലൂസിന്റെ പ്രധാനപ്പെട്ട ഫേസ്ബുക്ക് ചര്‍ച്ച. പതിവുപോലെ പ്രശ്‌നം വര്‍ഗ്ഗീയവത്കരിക്കാനുള്ള നീക്കങ്ങള്‍ ഫേസ്ബുക്കിലും സജീവമാണ്.

മതപരമായി ചേരിതിരിവുണ്ടാക്കുന്ന രീതിയിലാണ് പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. അതില്‍ ഇന്ന മതം എന്നൊന്നുമില്ല. എല്ലാവരും അവസരം മുതലാക്കാന്‍ രംഗത്തുണ്ട്.

എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി യുക്തിവാദികളും കടുത്ത ആക്ടിവിസ്റ്റുകളും ഫേസ്ബുക്ക് സഖാക്കന്‍മാരും വിഷയത്തില്‍ കാര്യമായി ഇടപെട്ട് തുടങ്ങിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം പുറത്ത് വന്നതിന് ശേഷം ഇക്കാര്യത്തില്‍ ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.

അനാഥ സംരക്ഷണം മനുഷ്യക്കടത്തോ

അനാഥ സംരക്ഷണം മനുഷ്യക്കടത്തോ

ഫേസ്ബുക്കില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. അനാഥരായവരെ സംരക്ഷിക്കാനുള്ള നീക്കത്തെ എങ്ങനെ മനുഷ്യക്കടത്തായി പരിഗണിക്കും. വിഷയത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ്.

കൊട്ട് മുഴുവന്‍ ചെന്നിത്തലക്ക്

കൊട്ട് മുഴുവന്‍ ചെന്നിത്തലക്ക്

രമേശ് ചെന്നിത്തലക്കെതിരെയാണ് വിഷത്തില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍. അനാഥത്വം ഞങ്ങള്‍ കടമെടുത്തതല്ലല്ലോ... സഹായിക്കുന്നവര്‍ ഞങ്ങളെ സഹായിക്കട്ടെ, ജനിച്ചു വീണില്ലേ രമേശ്ജീ... എന്നാണ് ചോദ്യം.

ഐഎഎസിന്റെ മികവ്

ഐഎഎസിന്റെ മികവ്

മുക്കത്തെ അനാഥാലയത്തില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങി ഐഎഎസ് നേടിയ മുഹമ്മദലി ശിഹാബിന്റെ കാര്യം പറഞ്ഞാണ് അനാഥാലയത്തിന്റെ പ്രവര്‍ത്തന മികവിനെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

സമസ്ത മറുപടി പറയണം

സമസ്ത മറുപടി പറയണം

യത്തീംഖാനക്കെതിരേയും പ്രചാരണങ്ങള്‍ ശക്തമാണ്. രമേശ് ചെന്നിത്തലയെ ആക്രമിക്കുന്ന സമസ്ത ഒന്നോര്‍ക്കണം... നാം ജീവിക്കുന്നത് 1921 ലോ ടിപ്പുവിന്റെ പടയോട്ടകാലത്തോ അല്ല എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് ചിലര്‍.

ചിലരുടെ മൗനം

ചിലരുടെ മൗനം

അമൃതാനന്ദമയി വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്ന ചിലരെ ഇപ്പോള്‍ അനാഥാലയത്തിന്റെ കാര്യം വന്നപ്പോള്‍ കാണുന്നില്ലെന്നാണ് ചിലരുടെ പരാതി.

ലീഗിനെതിരേയും

ലീഗിനെതിരേയും

വിവാദത്തിന്റെ തുടക്കത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. സമുദായ സ്‌നേഹികളെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.

മോദിഭക്തരും രംഗത്ത്

മോദിഭക്തരും രംഗത്ത്

മുസ്ലീം അനാഥാലയത്തിനെതിരെ വാര്‍ത്തകള്‍ വന്നപ്പോള്‍ മറ്റൊരു വിഭാഗം രംഗത്തിറങ്ങിയത് വേറെ ചില ആരോപണങ്ങളുമായിട്ടാണ്.

ന്യൂനപക്ഷം ആരാണ്

ന്യൂനപക്ഷം ആരാണ്

കേരളത്തിന് പുറത്ത് നിന്ന് കുട്ടികളെ അനാഥായലത്തിലേക്ക് കൊണ്ടുവരുന്നുണ്ടെങ്കില്‍ കേരളത്തില്‍ അനാഥരോ പട്ടിണിക്കാരോ ഇല്ലാഞ്ഞിട്ടല്ലേ എന്നാണ് ചിലരുടെ ചോദ്യം. അങ്ങനെയെങ്കില്‍ ഇവിടെ ന്യൂനപക്ഷാവകാശം വേണ്ടത് ആര്‍ക്കാണെന്നാണ് ചോദ്യം.

നാടുകടത്തണോ

നാടുകടത്തണോ

ഒരു നല്ല ജീവിതം പ്രതീക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പോന്ന ആ പാവം കുട്ടികളെ ഇനിയും നാടുകടത്തേണ്ടതുണ്ടോ എന്നാണ് ചിലരുടെ ചോദ്യം.

അനാഥരെ സംരക്ഷിക്കുന്നത് ദേശ വിരുദ്ധമോ

അനാഥരെ സംരക്ഷിക്കുന്നത് ദേശ വിരുദ്ധമോ

എസ്ഡിപിഐ ആണ് വിഷയത്തില്‍ കടുത്ത നിലപാടുമായി രംഗത്തുള്ളത്. ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ഏറ്റവും സജീവവും ഇവര്‍ തന്നെ.

യത്തീംഖാനകളെക്കുറിച്ച് പഠിക്കൂ

യത്തീംഖാനകളെക്കുറിച്ച് പഠിക്കൂ

ആദ്യം കേരളത്തിലെ യത്തീംഖാനകളെക്കുറിച്ച് പഠിക്കൂ... എന്നിട്ട് പ്രതികരിക്കൂ എന്നാണ് ചിലര്‍ പറയുന്നത്.

ഞങ്ങളും പിന്നോട്ടില്ല

ഞങ്ങളും പിന്നോട്ടില്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമ്പോള്‍ യുവമോര്‍ച്ചക്കാര്‍ക്ക് വെറുതേയിരിക്കാനാകുമോ... വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ധര്‍ണക്കാെരുങ്ങുകയാണ്.

അനാഥര്‍ സംരക്ഷിക്കപ്പെടണം

അനാഥര്‍ സംരക്ഷിക്കപ്പെടണം

അനാഥ സംരക്ഷണത്തിന് മതത്തിന്‍റെ നിറം കൊടുക്കുന്നുണ്ട് ചിലര്‍.

English summary
Orphanage Controversy: What Facebook discuss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X