കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് നിന്നു.... രാധിക തിലകിന്റെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകര്‍...

  • By Muralidharan
Google Oneindia Malayalam News

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി പറഞ്ഞത് തന്നെയാണ് രാധിക തിലകിന്റെ ആരാധകര്‍ക്കും പറയാനുള്ളത്. ഇത് അനീതിയായിപ്പോയി. ഇത്ര ചെറുപ്പത്തില്‍ രാധിക തിലക് ലോകം വിട്ട് പോയി എന്ന് വിശ്വസിക്കാന്‍ ആര്‍ക്കും പറ്റുന്നില്ല. എഴുപതിനടുത്ത് പാട്ടുകള്‍ മാത്രമേ സിനിമയില്‍ പാടിയിട്ടുള്ളൂ എങ്കിലും ആസ്വാദകര്‍ എന്നും നെഞ്ചോട് ചേര്‍ക്കുന്നവയാണ് രാധികയുടെ പാട്ടുകള്‍.

സിനിമാപ്പാട്ടുകാരി എന്ന നിലയില്‍ മാത്രമല്ല, ഭക്തിഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും രാധിക തിലകിന്റെ മധുരസ്വരം ആസ്വാദകരുടെ മനം കവര്‍ന്നു. ദൂരദര്‍ശനിലെ അവതാരിക എന്ന നിലയിലും രാധിക ആരാധകര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു. രാധിക തിലകിന് അര്‍ബുദമായിരുന്നു എന്ന് പോലും പലരും അറിയുന്നത് മരണവാര്‍ത്ത കേള്‍ക്കുമ്പോളാണ്...

നിലച്ചുപോയ കുയില്‍നാദം

നിലച്ചുപോയ കുയില്‍നാദം

സിനിമാപ്പാട്ടുകളിലൂടെയും ലളിതഗാനങ്ങളിലൂടെയും രാധിക തിലക് മലയാളികള്‍ക്ക് പരിചതയായിരുന്നു. ഭക്തിഗാന കാസറ്റുകളിലെ ഒരു കാലത്തെ സ്ഥിരം ശബ്ദമായിരുന്നു രാധിക.

ലളിതഗാനങ്ങള്‍ കൂടുതല്‍

ലളിതഗാനങ്ങള്‍ കൂടുതല്‍

70 സിനിമാപ്പാട്ടുകളേ രാധിക തിലക് പാടിയിട്ടുള്ളൂ. എന്നാല്‍ 200 ലധികം ലളിതഗാനങ്ങള്‍ പാടിയിട്ടുണ്ട്. 90കളില്‍ ദൂരദര്‍ശനിലെ പ്രശസ്ത അവതാരികയായിരുന്നു രാധിക തിലക്. അക്കാലത്ത് ഓള്‍ ഇന്ത്യ റേഡിയോയിലെ ജനപ്രിയ ശബ്ദത്തിന് ഉടമയുമായിരുന്നു രാധിക.

പേരെടുത്തു പക്ഷ വളര്‍ന്നില്ല

പേരെടുത്തു പക്ഷ വളര്‍ന്നില്ല

ചുരുങ്ങിയ പാട്ടുകളിലൂടെ തന്നെ ആസ്വാദരുടെ മനം കവര്‍ന്നെങ്കിലും സുജാത, കെ എസ് ചിത്ര എന്നിവരുടെ നിഴലിലായിരുന്നു രാധിക തിലകിന് സ്ഥാനം.

പാട്ടുകാരുടെ കുടുംബം

പാട്ടുകാരുടെ കുടുംബം

പ്രശസ്ത പിന്നണി ഗായകരായ ജയചന്ദ്രന്‍, സുജാത, വേണുഗോപാല്‍, പറവൂര്‍ സഹോദരിമാര്‍ തുടങ്ങിയവര്‍ രാധിക തിലകിന്റെ ബന്ധുക്കളാണ്.

ഒന്നരവര്‍ഷത്തെ നിശബ്ദത

ഒന്നരവര്‍ഷത്തെ നിശബ്ദത

ഏതാണ്ട് ഒന്നരവര്‍ഷത്തോളമായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രാധിക തിലക്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രി അന്തരിച്ചു.

അനുശോചനങ്ങളുമായി പ്രമുഖര്‍

അനുശോചനങ്ങളുമായി പ്രമുഖര്‍

മലയാളം സിനിമാരംഗത്തെ പല പ്രമുഖരും രാധിക തിലകിന്റെ അകാല നിര്യാണത്തില്‍ അനിശോചനം അറിയിച്ചു. രാധികയുടെ അസുഖവും മരണവും വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ് പലരും പറഞ്ഞത്.

പ്രശസ്തമായ പാട്ടുകള്‍

പ്രശസ്തമായ പാട്ടുകള്‍

എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ദേവസംഗീതം (ഗുരു), മഞ്ഞക്കിളിയുടെ (കന്മദം) മനസില്‍ മിഥുന മഴ (നന്ദനം) തുടങ്ങിയവയാണ് രാധികയുടെ ശ്രദ്ധേയമായ ഗാനങ്ങള്‍.

മകളും ഗായിക

മകളും ഗായിക

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാധിക കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടി. സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവികയും ഗായികയാണ്.

English summary
Radhika thilak dies at 45. She was a popular face on Doordarshan and was one of the top rated singers on AIR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X