കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള മനോരമ ഉമ്മന്‍ ചാണ്ടിയുടെ പത്രമാണോ...? സംശയിച്ചാല്‍ കുറ്റം പറയരുത്!!!

Google Oneindia Malayalam News

സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴികള്‍ കേരള സമൂഹത്തെ ഞെട്ടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ മലയാള മനോരമയ്ക്ക് മാത്രം അത് അത്ര വലിയ വാര്‍ത്തയാകുന്നില്ലെന്നാണ് ഇപ്പോഴത്തെ വിമര്‍ശനം. മലയാള മനോരമ ഉമ്മന്‍ ചാണ്ടിയുടെ പത്രമാണോ എന്ന് പോലും ചിലര്‍ പരിഹസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ സരിത എസ് നായര്‍ നിര്‍ണായ മൊഴി നല്‍കിയ ജനുവരി 28 ന് മനോരമ പത്രവും ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്ത നല്‍കിയ രീതികള്‍ ഏറെ വിമര്‍ശിയ്ക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫെബ്രുവരി 2 ന്റെ പത്രത്തിലും ഓണ്‍ലൈനിലും അത് തന്നെ സ്ഥിതി.

മുഖ്യമന്ത്രിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് സരിത തെളിവുകള്‍ സഹിതം നല്‍കിയ മൊഴിയുടെ വാര്‍ത്ത മനോരമയുടെ ഒന്നാം പേജില്‍ ഇല്ല.

ശബ്ദരേഖ

ശബ്ദരേഖ

തമ്പാനൂര്‍ രവിയും ബെന്നി ബെഹ്നാനും സരിതയോട് സംസാരിയ്ക്കുന്നതിന്റെ ഓഡിയോ സിഡികളാണ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയത്. ഇത് എല്ലാ മാധ്യമങ്ങളും പ്രധാനവാര്‍ത്തയായി നല്‍കുകയും ചെയ്തു.

മനോരമയ്ക്ക് എന്താ പ്രശ്‌നം

മനോരമയ്ക്ക് എന്താ പ്രശ്‌നം

എന്നാല്‍ ഫെബ്രുവരി രണ്ടിന് പുറത്തിറങ്ങിയ മനോരമ പത്രത്തിന്റെ ഒന്നാം പേജില്‍ ഇതിന്റെ വാര്‍ത്തയില്ല. ഉള്‍പേജിലാണ് വാര്‍ത്ത.

ഓണ്‍ലൈനിലും

ഓണ്‍ലൈനിലും

സോളാര്‍ വാര്‍ത്ത തന്നെയായിരുന്നു മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടേയും പ്രധാന വാര്‍ത്ത. എന്നാല്‍ ഫെബ്രുവരി 2 ന് രാവിലെ ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത പോലും മനോരമയുടെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഉണ്ടായിരുന്നില്ല.

കൊച്ചിയില്‍ പോലും

കൊച്ചിയില്‍ പോലും

സോളാര്‍ കമ്മീഷന്‍ സിറ്റിങ് നടക്കുന്ന കൊച്ചിയിലെ എഡിഷനില്‍ പോലും മനോരമ ഈ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്തില്ല.

ചെന്നിത്തലയ്ക്കുണ്ട്

ചെന്നിത്തലയ്ക്കുണ്ട്

ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ഇങ്ങനെയാണ് നിലപാടെങ്കിലും രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ നേരെ മറിച്ചാണ്. ചെന്നിത്തലയ്ക്ക് രണ്ട് കോടി നല്‍കി എന്ന ബിജു രമേശിന്റെ ആരോപണ വാര്‍ത്ത ഒന്നാം പേജില്‍ ഇടം നേടിയിട്ടുണ്ട്.

വീക്ഷണത്തിനും അപ്പുറം

വീക്ഷണത്തിനും അപ്പുറം

കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം പോലും ഇക്കാര്യത്തില്‍ മനോരമയ്ക്ക് പിറകിലേ നില്‍ക്കൂ എന്നാണ് പരിഹാസം.

തമസ്‌കരിച്ചാല്‍

തമസ്‌കരിച്ചാല്‍

വാര്‍ത്ത തമസ്‌കരിയ്ക്കുന്നതിലൂടെ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിയ്ക്കാനാണ് മലയാള മനോരമ ശ്രമിയ്ക്കുന്നത് എന്നാണ് ആക്ഷേപം.

ഉമ്മന്‍ ചാണ്ടിയുടെ പത്രമോ?

ഉമ്മന്‍ ചാണ്ടിയുടെ പത്രമോ?

മലയാള മനോരമ ഉമ്മന് ചാണ്ടിയുടെ പത്രമാണോ എന്ന രീതിയില്‍ പോലും പരിഹാസം ചൊരിയുന്നുണ്ട്.

ഏറ്റവും വലിയ പത്രം

ഏറ്റവും വലിയ പത്രം

കേരളത്തില്‍ ഏറ്റവും അധികം വരിക്കാറുള്ളതും വായനക്കാര്‍ ഉള്ളതും ആയ പത്രമാണ് മലയാള മനോരമ.

English summary
Malayala Manorama Newspaper didn't give the Solar Scam news against Oommen Chandy on front page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X