കുറ്റം പെണ്‍കുട്ടിക്ക്.. എന്തുകൊണ്ട് വൈദികനെ തടഞ്ഞില്ല... ശാലോം മാഗസിന്‍ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

  • By: Kishor
Subscribe to Oneindia Malayalam

ഒരു തെറ്റ് സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം തെറ്റ് ചെയ്ത എല്ലാവര്‍ക്കും ഉണ്ടെന്ന് കത്തോലിക്കാസഭയുടെ ഔദ്യോഗിക മാഗസിനായി കരുതപ്പെടുന്ന ശാലോം. കണ്ണൂര്‍ പേരാവൂരില്‍ വൈദികന്‍ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ പരസ്യമായി കുറ്റപ്പെടുത്തുകയാണ് ശാലോം മാഗസിനില്‍. വൈദികന് നേരെ ചൂണ്ടുവിരല്‍ ഉയരുമ്പോള്‍ എന്ന തലക്കെട്ടിലാണ് സണ്‍ഡേ ശാലോം, പലരുടെയും പ്രതികരണങ്ങള്‍ ചേര്‍ത്ത് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

Read Also: വിഗ്ഗ് വെച്ച് അഭിനയിക്കുന്ന യുവനടന്മാരിൽ പൃഥ്വിരാജും? കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന 17 മലയാളം സൂപ്പര്‍ താരങ്ങള്‍!!

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട്, നാളെ നീയായിരിക്കും ദൈവത്തിന് മുന്നില്‍ കുറ്റം ഏറ്റുപറയേണ്ടിവരിക എന്ന ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നീചകൃത്യം ചെയ്ത വൈദികനെ ന്യായീകരിക്കുന്ന ശാലോം എന്തുകൊണ്ട് നീ വൈദികനെ തടഞ്ഞില്ല എന്ന് കൂടി ചോദിക്കുന്നു. സണ്‍ഡേ ശാലോമിലെ വിവാദമായ ഭാഗങ്ങളും അതിനോട് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും ഇതാണ്...

ശാലോമിനെ കുളിര്‍പ്പിച്ച പ്രതികരണങ്ങള്‍

ശാലോമിനെ കുളിര്‍പ്പിച്ച പ്രതികരണങ്ങള്‍

വൈദിക സമൂഹത്തെയൊന്നാകെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ എഴുതി തിമര്‍ക്കുമ്പോഴും ഏതാനും പോസ്റ്റുകള്‍ വേനലിലെ കുളിര്‍മഴ പോലെ ആശ്വാസപ്രദമായി. ആ പോസ്റ്റുകള് അനേകായിരങ്ങളില്‍ പ്രത്യാശയും ആനന്ദവും സൃഷ്ടിച്ചുവെന്ന് പറയാതെ വയ്യ. - ഇങ്ങനെ പറഞ്ഞ് ലേഖനം ചില പോസ്റ്റുകളെ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്.

ഉത്തരവാദിത്തം പീഡിപ്പിക്കപ്പെട്ട കുട്ടിക്കും

ഉത്തരവാദിത്തം പീഡിപ്പിക്കപ്പെട്ട കുട്ടിക്കും

റോസ്മരിയ എഴുതിയ പോസ്റ്റ് ഏറെ ഹൃദ്യമായി തോന്നി. ഫെയ്സ്ബുക്കില്‍ വൈറലായ അതിലെ വരികള്‍ ഇങ്ങനെയാണ്' ഒരു തെറ്റ് സംഭവിക്കുമ്പോള്‍, അതിന്റെ ഉത്തരവാദിത്വം തെറ്റ് ചെയ്തവര്‍ക്കെല്ലാം ഉണ്ട്. ഒരു വശം മാത്രമല്ല വിചാരണ ചെയ്യേണ്ടത്. അതും, പിന്നിട് തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള പ്രേരണയായി മാറും. - കുട്ടിയെ പീഡിപ്പിച്ച വൈദികനെ ന്യായീകരിച്ചുകൊണ്ടാണ് ഒരു ഉളുപ്പും കൂടാതെ ഈ എഴുതിവെച്ചിരിക്കുന്നത്.

എന്തൊരു അസംബന്ധമാണിത്

എന്തൊരു അസംബന്ധമാണിത്

'ഞാനും ഒരു സ്ത്രീയാണ്, മനസ് കൊണ്ട് അമ്മയാണ്, സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ആണായാലും, പെണ്ണായാലും നമുക്ക് തുല്യസ്നേഹമാണ്. തെറ്റ് തിരുത്തേണ്ടത് നമ്മുടെയും കൂടി കടമയാണ്. ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15 നു മുകളില്‍ ആണ്. എന്റെ മകളുടെ സ്ഥാനത്ത് തന്നെ ആ കുട്ടിയെ കണ്ട് പറയുകയാണ്.

മോളെ, നിനക്കും തെറ്റ് പറ്റി...

മോളെ, നിനക്കും തെറ്റ് പറ്റി...

'മോളെ, നിനക്കും തെറ്റ് പറ്റി, നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തു കൊണ്ട് നീ മറന്നു? ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശാഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്നു എന്തു കൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്.

കുട്ടി തിരുത്തിയില്ലെന്ന് പരാതി

കുട്ടി തിരുത്തിയില്ലെന്ന് പരാതി

താന്‍ ആരാണെന്നും, ജീവിതം എന്തിനാണെന്നും അദ്ദേഹം കുറച്ചുനേരത്തേക്ക് ബോധപൂര്‍വമോ, അല്ലാതെയോ മറന്നാല്‍, വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്നേഹത്തോടെയോ, കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തികൂടായിരുന്നോ? മുതിര്‍ന്നവരെയൊക്കെ അപ്പോള്‍ എങ്ങനെ മറക്കാന്‍ സാധിച്ചു? ഒരിക്കലും നിന്നോട് എനിക്ക് സഹതാപം ഇല്ല മോളെ, പ്രാര്‍ത്ഥിക്കുന്നു.

 എന്തൊക്കെയാണ് ഇതില്‍ പറയുന്നത്

എന്തൊക്കെയാണ് ഇതില്‍ പറയുന്നത്

തുറന്നു പറയുന്നതില്‍ ക്ഷമിക്കണമേ, ഇന്ന് എല്ലാവര്‍ക്കും അടിപൊളി കുര്‍ബാനയും, അടിപൊളി അച്ഛനും ഒക്കെയാണ് ഇഷ്ടം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മെപോലെയുള്ള പലരും ചേര്‍ന്ന് അടിച്ചു പൊളിച്ചു മനുഷ്യരൂപം പോലും അ്ല്ലാത്ത അവസ്ഥയിലാക്കി ക്രൂശിലേറ്റിയ നമ്മുടെ ആത്മജനെ നാമിന്ന് പ്രഥമ സ്ഥാനത്ത് കാണുന്നുണ്ടോ? ആ ഓര്‍മ്മയുണ്ടെങ്കില്‍ നാം പതറില്ല. കൂടാതെ, തിരുസഭയ്ക്കും സന്യസ്ഥസമര്‍പ്പിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടമപ്പെട്ട നമ്മള്‍ ആ കടമ നിര്‍വഹിക്കുന്നുണ്ടോ? സ്വന്തം കാര്യം, മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, പ്രിയപ്പെട്ടവരുടെ ഒക്കെയാണ് നമ്മുടെ പ്രാര്‍ത്ഥന

സോഷ്യല്‍ മീഡിയയ്ക്കാണ് കുത്ത്

സോഷ്യല്‍ മീഡിയയ്ക്കാണ് കുത്ത്


കൊട്ടിയൂരില്‍ നടന്ന സംഭവം മനുഷ്യ സാക്ഷിയായ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം. അതില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ല. എന്നാല്‍ ഒരു വൈദികന്‍ ചെയ്ത വലിയ തെറ്റു മൂലം വൈദിക സമൂഹത്തെയാകെ അടച്ചാക്ഷേപിക്കാനുള്ള വേദിയാക്കി സോഷ്യല്‍ മീഡിയ ഇന്ന് മാറിയിരിക്കുന്നു. വൈദികരും മനുഷ്യരാണ്.

മനുഷ്യരെക്കാള്‍ ശ്രേഷ്ഠരാണ് പോലും

മനുഷ്യരെക്കാള്‍ ശ്രേഷ്ഠരാണ് പോലും

അവര്‍ സ്വീകരിച്ചിരിക്കുന്ന വിളി അവരെ മനുഷ്യരെക്കാള്‍ ശ്രേഷ്ഠരാക്കുന്നു. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം.' ഓരോ വിശ്വാസികളുടെയും ജനനം മുതല്‍ മരണം വരെ അവനെ ദൈവത്തിലൂടെ വഴി നടത്തുന്ന വൈദികരില്‍ ചിലര്‍ ചെയ്യുന്ന തെറ്റിന് സമൂഹം മുഴുവന്‍ ശിക്ഷിക്കപ്പെടുന്നത് യുക്തമല്ല. വിമര്‍ശിക്കുന്നവര്‍ ഒന്നു കൂടി ചിന്തിക്കുക, നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒരു തെറ്റ് ചെയ്താല്‍ അതിന്റെ പേരില്‍ വീട്ടിലെ എല്ലാവരെയും ആരെങ്കിലും അടച്ചാക്ഷേപിച്ചാല്‍ അതിന് നിങ്ങള്‍ സമ്മതിക്കുമോ?

ക്രൈസ്തവരെ വേദനിപ്പിക്കുന്നു പോലും

ക്രൈസ്തവരെ വേദനിപ്പിക്കുന്നു പോലും

ക്രൈസ്തവരെ വേദനിപ്പിക്കുന്നു പോലുംമ്മ ചെയ്യുന്ന ഏത്രയോ പേരുണ്ട്. എന്നിട്ടന്തേ അതൊന്നും ആരും കാണാതെ പോകുന്നു. എന്തേ അത്തരത്തിലുള്ളവരെ കുറിച്ച് നല്ലതു പറയുന്നില്ല? ഒന്നോ രണ്ടോ വൈദികര്‍ തെറ്റ് ചെയ്താല്‍ മറ്റെല്ലാ വൈദികരെയും അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ക്രൈസ്തവരെ ഒന്നടങ്കമാണ് വേദനിപ്പിക്കുന്നത്.

കല്ലെറിയാന്‍ വിട്ടുകൊടുക്കില്ലെന്ന്

കല്ലെറിയാന്‍ വിട്ടുകൊടുക്കില്ലെന്ന്

ഈശോയുടെ ത്യാഗപൂരിതമായ പൗരോഹിത്യം കല്ലെറിയാന്‍ വിട്ടുകൊടുക്കാതെ, കത്തോലിക്കാ തിരുസഭയുടെ പുണ്യമായ വൈദികബ്രഹ്മര്യത്തെ പിച്ചിചീന്താന്‍ സമ്മതിക്കാതെ, കുമ്പസാരം ഉള്‍പ്പെടെയുള്ള കുദാശകളെ ആക്ഷേപചര്‍ച്ചയ്ക്കു വലിച്ചെറിയാതെ, നമ്മുടെ നിയോഗങ്ങളെ ശുദ്ധികരിക്കാം. ദിവസപ്രാര്‍ത്ഥനയില്‍ പ്രഥമസ്ഥാനം ഈശോയുടെ സമര്‍പ്പിതരുടെ നമ്മയ്ക്ക് ആവാം. സഹനമെടുത്തു അവരുടെ വിശുദ്ധികരണത്തിനായി കണ്ണീരോടെ പ്രാര്‍ത്ഥിക്കാം. ഒരു വൈദികന്‍ ആരാണെന്ന് കുഞ്ഞുനാള്‍ മുതല്‍ നമ്മുടെ മക്കള്‍ അറിഞ്ഞു വളരട്ടെ.

അഭിപ്രായങ്ങള്‍ ഒഴിവാക്കണോ

അഭിപ്രായങ്ങള്‍ ഒഴിവാക്കണോ

യൂദാസും ഈശോയുടെ ശിഷ്യനായിരുന്നു. ഇന്ന് നമ്മള്‍ ആ ശിഷ്യന്റെ പിന്നാലെയല്ല നടക്കുന്നത്. മാറ്റി നിര്‍ത്തേണ്ടവരെ മാറ്റി നിര്‍ത്തണം. എന്നാല്‍ തെറ്റു ചെയ്യാത്തവരിലും കൂടി ചെളി വാരിയെറിയരുത്. ഓരോ വൈദികരെയും അഭിമാനത്തോടെ നമ്മുടെ പുണ്യമെന്ന് പറയാം. ളോഹ ഇട്ട് അവര്‍ ആത്മവിശ്വാസത്തോടെ നടക്കട്ടെ. സെമിനാരി വിദ്യാര്‍ത്ഥികളുടെ മനസ്സ് പതറുന്ന അഭിപ്രായങ്ങള്‍ ഈശോയെ ഓര്‍ത്തു ഒഴിവാക്കാം.

പ്രിയ വൈദികരോട് പറയുന്നത്

പ്രിയ വൈദികരോട് പറയുന്നത്

കുറച്ചു നേരത്തെ ശരീരത്തിന്റെ അഭിലാഷങ്ങള്‍ക്കു മുന്നില്‍ ആ ദൈവകൃപയെ ബലിയാക്കരുതേ. വിശുദ്ധ ചുംബനം അള്‍്ത്താരയില്‍ അര്‍പ്പിക്കുമ്പോള്‍ യുദാസ്സിന്റെ വഞ്ചനയുടെ മുദ്രയുടെ കറ ഈശോയുടെ തിരുഹൃദയത്തിനു സമ്മാനിക്കരുതേ. കാറ്റിനെയും കടലിനെയും ഇല്ലാതാക്കാന്‍ കഴിയുന്നവനാണ് നിങ്ങളുടെ മണവാളന്‍. ഒരു പ്രലോഭനങ്ങള്‍ക്കും തോല്‍പ്പിക്കാനാവാത്ത ദൈവശക്തി ദൈവകൃപ നിങ്ങളില്‍ ഉണ്ടെന്ന് മറക്കരുതേ.

തിരുസഭയുടെ മാനം നശിപ്പിക്കരുതേ

തിരുസഭയുടെ മാനം നശിപ്പിക്കരുതേ

ഒത്തിരി വേദനയോടും, അതില്‍ കൂടുതല്‍ സന്തോഷത്തോടുമാണ് നിങ്ങളുടെ മാതാപിതാക്കള്‍, പ്രിയപ്പെട്ടവര്‍ നിങ്ങളെ ഈശോയ്ക്കായി ഒരുക്കിയത്. സമര്‍പ്പിച്ചത്, ആ ഓര്‍മ്മ വെടിയരുതേ. ഈശോയുടെ മണവാട്ടിയായ തിരുസഭയുടെ മാനം നശിപ്പിക്കരുതേ. മനോവീര്യം നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് ക്രിസ്തുവിലേയ്ക്ക് നോക്കാന്‍ പ്രചോദനം നല്‍കുന്നതായിരുന്നു ഈ പോസ്റ്റ്. സഭക്കെതിരെ തിരിയാന്‍ ഒരുങ്ങി ഇറങ്ങിയ പലരും ഇതുവായിച്ച് തൂലിക മടക്കി.

ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ വേണ്ടിയാണോ

ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ വേണ്ടിയാണോ

പ്രിന്‍സ് നിലമ്പൂര്‍ വാട്സ് ആപ്പില് കുറിച്ച വരികളും ശ്രദ്ധേയമായി തോന്നി. 'ലക്ഷകണക്കിന് വിശുദ്ധരായ വൈദികര്‍ എനിക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി ഇത് എഴുതുന്നു. ഒരു വൈദികന്‍ ചെയ്ത തെറ്റിന് എനിക്ക് ചുറ്റുമുള്ള വിശുദ്ധരായ വൈദികരേയും സഭയെയും താറടിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതുവാന്‍ ഞാന്‍ തീരെ പക്വത ഇല്ലാത്തവനല്ല. വിവേകമില്ലാത്തവനുമല്ല. ഒരു ഫെയ്സ്ബുക്ക് ലൈക്ക് കിട്ടാന്‍ വേണ്ടി ഞാന്‍ കുടുംബത്തിന്റെ മാനം തെരുവില്‍ വില്‍ക്കുന്നവനുമല്ല. എന്ത് കൊണ്ട് ഞാനത് ചെയ്യുന്നില്ല?

സോഷ്യല്‍ മീഡിയയുടെ നാലാംകിട തെരുവ്

സോഷ്യല്‍ മീഡിയയുടെ നാലാംകിട തെരുവ്

അമ്മയുടെ ഉദരത്തില്‍ ഉരുവായ നാള്‍ മുതല്‍ ആറടി മണ്ണോളം സഭാ മക്കളെ വിശുദ്ധമായ കൂദാശനല്‍കി അവരുടെ ജീവിതത്തിന്റെ കണ്ണിരിന്റെ ദിനങ്ങളും ചിരിയുടെ വേളകളിലും ഒരു സ്വര്‍ഗീയ നിഴല്‍ പോലെ വലയം ചെയ്ത ഒരുപാടു വിശുദ്ധമായ വൈദികര്‍ എനിക്ക് ചുറ്റുമുണ്ട്. ആ കരങ്ങളില്‍ ചെളി പുരളുന്നത് ഞങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും ആവുന്നതല്ല. പക്ഷേ ഒരിക്കല്‍ ചെളി പുരണ്ടാല്‍ ആ ചെളിയെ ഓര്‍ത്ത് നിങ്ങളുടെയെല്ലാം ആരുടെയെങ്കിലും പിന്തുണ കിട്ടാന്‍ മാത്രം സോഷ്യല്‍ മീഡിയയുടെ നാലാംകിട തെരുവിലിട്ട് തുണി വലിച്ചൂരി നിര്‍ത്താന്‍ മാത്രം നന്ദികെട്ടവരല്ല ഞങ്ങള്‍.

വൈദികര്‍ തളര്‍ന്നുുപോകരുത്

വൈദികര്‍ തളര്‍ന്നുുപോകരുത്

പ്രിയപ്പെട്ട വൈദികരെ, നിങ്ങള്‍ ഇത്തരം വാര്‍ത്തകളില്‍ തളരുത്. നിങ്ങള്‍ കരയരുത്. കാസയും പീലാസയുമുയര്‍ത്തുന്ന നിങ്ങളുടെ വിശുദ്ധമായ കരങ്ങളില്‍ ഞാന്‍ എന്റെ ക്രൂശിതന്റെ കരം കാണുന്നു. നിങ്ങള്‍ ബലിപീഠത്തില്‍ നില്‍ക്കുമ്പോള്‍ തിരുസഭയുടെ സൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. നിങ്ങള്‍ കുമ്പസാരക്കൂട്ടില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ നിങ്ങളില്‍ ക്രിസ്തുവിനെ നേരിട്ട് കണ്ടിട്ടുണ്ട്. നിങ്ങളില്‍ ഒരാള്‍ക്ക് തെറ്റുപറ്റാം. പക്ഷെ നിങ്ങളെ എല്ലാം അതിനാല്‍ തന്നെ വിധിക്കുവാന്‍ ഞാന്‍ അത്രമാത്രം അധപതിച്ചവനല്ല. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തിരക്കിനിടയില്‍ മനപൂര്‍വ്വം എന്തിനോ വേണ്ടി മറക്കുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റിനെക്കുറിച്ച്

ജോയ് മാത്യുവിന്റെ പോസ്റ്റിനെക്കുറിച്ച്

സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ പ്രതികരണത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റി. 'എല്ലാ വൈദികരെയും വന്ധീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. തലശ്ശേരി അതിരൂപതയിലെ കെ.സി.വൈ.എം ആലക്കോട് യൂണിറ്റ് പ്രവര്‍ത്തകര്‍ ഇതിനുള്ള പ്രതികരണവും നല്‍കി. അവര്‍ എഴുതുന്നു. ' പ്രിയ ജോയ് മാത്യു ഒരു കാര്യം മനസ്സിലാക്കുക. ഇവിടുത്തെ എല്ലാ വൈദികരും ഫാ: റോബിന്‍ അല്ലെന്നുള്ള കാര്യം.

വന്ധീകരിക്കാന്‍ പറഞ്ഞതാണ് പ്രശ്‌നമായത്

വന്ധീകരിക്കാന്‍ പറഞ്ഞതാണ് പ്രശ്‌നമായത്

സ്വന്തം അപ്പന്‍ മകളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ നാടാണ് കേരളം. എന്ന് വെച്ച കേരളത്തിലെ എല്ലാ അപ്പന്‍മാരെയും വന്ധീകരിക്കാന്‍ പറ്റുമോ? താങ്കളെ പോലെയുള്ളവരുടെ പോസ്റ്റ് കാരണം വേദനിക്കുന്ന ഒരുപാട് വിശ്വാസികള്‍ ഉണ്ട്. ഈ കുറ്റകൃത്യത്തിന് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഒരാള്‍ തെറ്റ് ചെയ്താല്‍ ബാക്കി എല്ലാ വൈദികരേയും അടച്ച് ആക്ഷേപിക്കുന്ന ഈ പരിപാടി ഇനിയെങ്കിലും എല്ലാവരും കുറയ്ക്കണമെന്നാണ് പ്രതീക്ഷയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ശാലോം അവസാനിപ്പിക്കുന്നു

ശാലോം അവസാനിപ്പിക്കുന്നു

അതെ ഈ പ്രതിസന്ധിഘട്ടത്തില്‍ സഭയെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയും വൈദികരെ പിന്തുണച്ചും അനേകം പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഒരര്‍ത്ഥത്തില്‍ അവരുടെ പോസ്റ്റുകളൊക്കെയാകാം. കൂടുതല്‍ പരിഹാസത്തിലേയക്ക് സഭാനേതൃത്വത്തെ വീഴ്ത്താതിരുന്നത്. - ഇങ്ങനെ പല പ്രതികരണങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ലേഖനം പിന്നീട് ശാലോം എഡിറ്റ് ചെയ്ത് തടി രക്ഷിക്കാന്‍ നോക്കി. എന്നാല്‍ ലേഖനത്തിന്റെ പൂര്‍ണരൂപം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാകുകയാണ്.

English summary
Sunday Shalom blames rape victim not priest, see social media reactions.
Please Wait while comments are loading...