കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെയൊരു റോഡുണ്ടായിരുന്നു.. മഴയില്‍ റോഡ്‌ തോടായി... കണ്ണില്‍ പൊടിയിടാന്‍ അറ്റകുറ്റപ്പണി!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാതകള്‍ പാതക'ങ്ങളാകുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ ജില്ലയില്‍ കാണുന്നത്‌. മഴയില്‍ റോഡ്‌ തോടാകുന്നതിന്‌ ഒപ്പം അധികാരികളുടെ തുഗ്ലക്ക്‌' തീരുമാനങ്ങളും റോഡുകളുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമാകുന്നു. ഒരു വശത്ത്‌ റോഡുകളുടെ അറ്റകുറ്റപണികളും നവീകരണവും നടക്കുന്നുണ്ടെങ്കിലും മറുവശത്ത്‌ അതിന്റെ ഇരട്ടി വേഗത്തില്‍ നശീകരണവും നടക്കുന്നു. അശാസ്‌ത്രീയമായ കാന നിര്‍മാണവും റോഡുകളുടെ തകര്‍ച്ചയ്‌ക്ക്‌ കാരണങ്ങളില്‍ ഒന്നാണ്‌. കുടിവെള്ള പദ്ധതികള്‍ക്കായും കേബിളുകള്‍ ഇടാനും മറ്റും റോഡുകള്‍ വെട്ടിപൊളിക്കുന്നത്‌ സര്‍വ സാധാരണമാണ്‌.

വെട്ടിപൊളിച്ച ഈ റോഡുകള്‍ പിന്നെ അധികാരികള്‍ തിരിഞ്ഞുനോക്കില്ല എന്നത്‌ നഗ്നമായ സത്യമാണ്‌. മാസങ്ങള്‍ കഴിഞ്ഞാലും റോഡുകള്‍ തകര്‍ന്നു തന്നെ കിടക്കും. പിന്നെ നാട്ടുകാരുടെ സമരവും മറ്റും നടത്തി ഗതി'മുട്ടുമ്പോഴായിരിക്കും അറ്റകുറ്റ'പണി നടക്കുക. ഒല്ലൂരും, ചാവക്കാടും, കുതിരാനിലും, ദേശീയപാതയിലെ പട്ടിക്കാടും, തൃശൂര്‍ നഗരത്തിലും സ്‌ഥിതി ഒന്നു തന്നെയാണ്‌. ജില്ലയിലെ റോഡുകളുടെ നേര്‍കാഴ്‌ചയി'ലേക്ക്‌ വണ്‍ഇന്ത്യ മലയാളം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നു മുതല്‍.

കുഴിച്ച്‌ കുഴിച്ച്‌ റോഡ്‌ തോടായി: ഒല്ലൂരില്‍ `ദുരിതയാത്ര'

കുഴിച്ച്‌ കുഴിച്ച്‌ റോഡ്‌ തോടായി: ഒല്ലൂരില്‍ `ദുരിതയാത്ര'

ഒല്ലൂരില്‍ കൂടിയുള്ള യാത്ര കൂടുതല്‍ ദുരിതമായി. മഴ കനത്തതോടെ റോഡിലെ കുഴികളില്‍ വെള്ളം കയറി തോടായി. ഇപ്പോള്‍ റോഡും തോടും കാനയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്‌ഥിയാണ്‌. മഴ പെയ്യുമ്പോള്‍ ചെളിയിലൂടെയും വെയില്‍ മൂക്കുമ്പോള്‍ പൊടിപടലങ്ങള്‍ക്കിടയിലൂടെയുമുള്ള ഒല്ലൂരിലെ `ദുരിതയാത്ര' തുടര്‍ക്കഥയാകുന്നു. വാഹനങ്ങള്‍ കുഴിയില്‍ വീണ്‌ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

പൈപ്പിടുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ച രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ അമ്പതോളം കുഴികളാണ്‌ ഉള്ളത്‌. മഴ കനത്തതോടെ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴിയുടെ ആഴമറിയാതെ കുഴിയിലകപ്പെട്ടു വീഴുന്ന ഇരുചക്ര വാഹനങ്ങള്‍ സ്‌ഥിരം കാഴ്‌ചയാണ്‌. ചെളി നിറഞ്ഞു കിടക്കുന്ന റോഡിലൂടെ പോകുന്നതിനിടെ തെന്നിവീഴുന്ന അപകടങ്ങളും നിരവധിയാണ്‌.

സത്യന്‍ ആദ്യരക്‌തസാക്ഷി

സത്യന്‍ ആദ്യരക്‌തസാക്ഷി

കുടിവെള്ളത്തിന്‌ വേണ്ടി റോഡ്‌ വെട്ടിപ്പൊളിച്ചതിന്റെ ആദ്യത്തെ രക്‌തസാക്ഷിയാണ്‌ സത്യന്‍. ജൂണ്‍ രണ്ടിനാണ്‌ സത്യന്‍ അപകടത്തില്‍പ്പെട്ടത്‌. ഒല്ലൂര്‍ പനംകുറ്റിച്ചിറക്ക്‌ സമീപംവച്ച്‌ സത്യന്‍ സഞ്ചരിച്ചിരുന്ന സെക്കിളില്‍ തൃശൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന മാതാ ബസ്‌ ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ കുഴിയില്‍ വീഴുന്നത്‌ ഒഴിവാക്കാന്‍ ബസ്‌ വെട്ടിച്ചതാണ്‌ അപകട കാരണം.

ദിവസങ്ങള്‍ കഴിയുന്തോറും കുഴികളുടെ എണ്ണം കൂടുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതല്ലാതെ യാത്രക്കാര്‍ക്ക്‌ ആശ്വാസകരമായി ഒന്നുംതന്നെ ഇതുവരെ നടന്നിട്ടില്ല. ദുരിതം ഏറിയതോടെ അധികൃതര്‍ക്കെതിരേ പ്രതിഷേധവും ശക്‌തമാണ്‌. കഴിഞ്ഞ ദിവസം കുഴിയില്‍ വീണ്‌ ഓട്ടോറിക്ഷ മറിഞ്ഞിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരുക്കേറ്റു.

ബസ്‌ വീണതിനെ ചൊല്ലി സംഘര്‍ഷാവസ്‌ഥ

ബസ്‌ വീണതിനെ ചൊല്ലി സംഘര്‍ഷാവസ്‌ഥ

വെള്ളിയാഴ്‌ച്ച റോഡിലെ വന്‍ കുഴിയില്‍ ബസ്‌ വീണത്‌ ഒല്ലൂരില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. ബസ്‌ കുഴിയില്‍ വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗതസ്‌തംഭനമുണ്ടായത്‌ അന്വേഷിക്കാനെത്തിയ കോണ്‍ഗ്രസ്‌ നേതാവിനെ പോലീസ്‌ മര്‍ദിച്ചതാണ്‌ സംഘര്‍ഷാവസ്‌ഥയ്‌ക്ക്‌ കാരണം. എസ്‌.ഐയുടെ ചവിട്ടേറ്റ ഒല്ലൂര്‍ കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ സനോജ്‌ കാട്ടൂക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

വെള്ളിയാഴ്‌ച്ച രാവിലെ എട്ടിന്‌ തൃശൂരില്‍നിന്നും കല്ലൂരിലേക്ക്‌ പോവുകയായിരുന്ന മാത എന്ന സ്വകാര്യബസാണ്‌ കമ്പനിപ്പടിയില്‍ വച്ച്‌ റോഡിനു മധ്യഭാഗത്തുള്ള വന്‍ കുഴിയില്‍പ്പെട്ട്‌ ടയറുകള്‍ താഴ്‌ന്നത്‌. പത്തരയായിട്ടും പോലീസ്‌ സംഭവസ്‌ഥലത്തെത്തുകയോ ഗതാഗത കുരുക്ക്‌ ഒഴിവാക്കുകയോ ചെയ്‌തില്ല. ഇതിനിടയില്‍ സനോജിന്റെ നേതൃത്വത്തില്‍ സംഭവസ്‌ഥലത്തെത്തിയ കോണ്‍ഗ്രസുകാര്‍ പ്രതിഷേധമാരംഭിച്ചു.
ജില്ലാ കലക്‌ടറെത്തി പ്രശ്‌നപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചശേഷം ബസ്‌ മാറ്റിയാല്‍ മതിയെന്നും അവര്‍ ആവശ്യപ്പെട്ടു.

ബസ്‌ ജീവനക്കാര്‍ക്ക് ഭീഷണി, സംഘർഷം

ബസ്‌ ജീവനക്കാര്‍ക്ക് ഭീഷണി, സംഘർഷം

തൃശൂരില്‍നിന്നും എത്തിയ പോലീസ്‌ സംഘത്തിലുണ്ടായിരുന്ന സബ്‌ ഇന്‍സ്‌പെക്‌ടര്‍ റെമിന്‍ ആണ്‌ സനോജിനെ ബൂട്ടിട്ട കാലുകൊണ്ട്‌ വയറ്റില്‍ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്‌തതെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ ബസ്‌ അവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ട്‌ ബസ്‌ ജീവനക്കാരെയും എസ്‌.ഐ. ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.

സംഭവത്തെതുടര്‍ന്ന്‌ സ്‌ഥലത്ത്‌ കുറേനേരം സംഘര്‍ഷാവസ്‌ഥയുണ്ടായി. സംഭവത്തില്‍ പരുക്കുപറ്റിയ സനോജ്‌ തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്‌. എസ്‌.ഐ. റെമിന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ഷെമീര്‍ എന്നിവരെയും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌

പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌

കോണ്‍ഗ്രസ്‌ ഒല്ലൂര്‍ മണ്‌ഡലം കമ്മിറ്റി പ്രസിഡന്റ്‌ സനോജ്‌ കാട്ടൂക്കാരനെ മര്‍ദിച്ച പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ റെമിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഒല്ലൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ചും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ ധര്‍ണയും നടത്തി. ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ വള്ളൂര്‍ ധര്‍ണ ഉദ്‌ഘാടനംചെയ്‌തു. സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരേയാണ്‌ പോലീസിന്റെ അതിക്രമമെന്ന്‌ ജോസ്‌ വള്ളൂര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ദേഹത്ത്‌ ഒരു പോറല്‍പ്പോലും പറ്റിയിട്ടില്ല. ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ശക്‌തമായ സമരം നടത്തുമെന്നും റോഡിന്റെ ശോചനീയാവസ്‌ഥക്കെതിരേ സമാധാനപരമായ സമരങ്ങളെ മര്‍ദിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും ജോസ്‌ വള്ളൂര്‍ പറഞ്ഞു.

റോഡ്‌ പൊളിച്ചിട്ട്‌ ഒന്നരമാസം

റോഡ്‌ പൊളിച്ചിട്ട്‌ ഒന്നരമാസം

കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാനാണ്‌ ഒല്ലൂരില്‍ റോഡ്‌ വെട്ടിപൊളിച്ചത്‌. ഒന്നര മാസം മുമ്പാണ്‌ ഒല്ലൂര്‍ വ്യവസായ എസ്‌റ്റേറ്റ്‌ മുതല്‍ ക്രിസ്റ്റഫര്‍ നഗര്‍ ജംഗഷന്‍ വരെയുള്ള റോഡ്‌ വെട്ടിപൊളിച്ച്‌ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ നടപടി തുടങ്ങിയത്‌. മെക്കാഡം ടാറിങ്ങ്‌ നടത്തിയ റോഡിന്റെ മധ്യഭാഗം പൊളിച്ചായിരുന്നു ജലസേചന വകുപ്പ്‌ അധികൃതര്‍ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിച്ചത്‌.

പൈപ്പ്‌ ലൈന്‍ സ്‌ഥാപിച്ച്‌ മഴതുടങ്ങും മുമ്പ്‌ റോഡ്‌ റീടാറിങ്ങ്‌ നടത്തുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കല്‍ പൂര്‍ത്തിയായെങ്കിലും റോഡ്‌ ടാറിങ്ങ്‌ നടത്തി ഗതാഗത യോഗ്യമാക്കുന്നതില്‍ അധികൃതര്‍ മെല്ലപോക്ക്‌ തുടരുകയാണ്‌. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധ സമര പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്‌.

മെല്ലപോക്ക്‌ തുടരുന്നു

മെല്ലപോക്ക്‌ തുടരുന്നു

ഒല്ലൂര്‍ റോഡിന്റെ ശോചനീയാവസ്‌ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മുന്‍ ജില്ലാ കളകടര്‍ ഡോ. എ. കൗശിഗന്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ അടിയന്തിര നടപടിക്ക്‌ പൊതുമരാമത്ത്‌ വകുപ്പിനും, ജലസേചന വകുപ്പിനും നിര്‍ദ്ദശം നല്‍കിയിരുന്നു. കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും
അറ്റകുറ്റപണിയാരംഭിക്കാത്തതിനാല്‍ എ.ഡി.എം വിവിധ വകുപ്പ്‌ മേധാവികളുടെ യോഗം വിളിച്ച്‌ താക്കീത്‌ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന്‌ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ വെട്ടിപൊളിച്ച റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്ണ്‌ നീക്കം ചെയ്‌തുവെങ്കിലും പൊതുമരാമത്ത്‌ വകുപ്പ്‌ ടാറിങ്ങ്‌ നടത്താതെ മെല്ലപോക്ക്‌ തുടരുകയാണ്‌. കുടിവെള്ള വിതരണ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ റോഡ്‌ ടാറിടുന്നതിന്‌ ജലഅതോറിറ്റി 1.70 കോടി രുപ പൊതുമരാമത്ത്‌ വകുപ്പിന്‌ നേരത്തെ കൈമാറിയിരുന്നു.

പൊടിശല്യവും ദുരിതം

പൊടിശല്യവും ദുരിതം

മഴ കനത്തില്‍ കുഴികളില്‍ വെള്ളം നിറയുന്നതാണ്‌ പ്രശ്‌നമെങ്കില്‍ വെയില്‍ മൂക്കുന്നതോടെ പൊടിശല്യമാണ്‌ ദുരിതമാകുന്നത്‌. റോഡിലൂടെ പോകുന്നവരും സമീപത്തെ കടകളിലുള്ളവരുമാണ്‌ ഇതിന്റെ ദുരിതമനുഭവിക്കുന്നത്‌. പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായതോടെ വ്യാപാരസ്‌ഥാപനങ്ങളിലുള്ളവര്‍ക്ക്‌ ചുമയടക്കമുള്ള രോഗങ്ങള്‍ ബാധിച്ചു തുടങ്ങി. അപകടങ്ങളും ദുരിതങ്ങളും ഏറിയതോടെ അധികൃതര്‍ക്കെതിരേയുള്ള പ്രതിഷേധവും വ്യാപകമായി. വ്യാപാരികളുടെയും ഭൂ ഉടമകളുടെയും നേതൃത്വത്തില്‍ കരിദിനം ആചരിച്ചിരുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ ജില്ലാ സെക്രട്ടറി വി.ടി. ജോര്‍ജ്‌ ഉദ്‌ഘാടനംചെയ്‌തു. യൂണിറ്റ്‌ പ്രസിഡന്റ്‌ പി.എല്‍. ജോണ്‍സന്‍ അധ്യക്ഷതവഹിച്ചു. ബി.ജെ.പി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി ഉല്ലാസ്‌ ബാബു ഉദ്‌ഘാടനംചെയ്‌തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തകര്‍ന്ന റോഡിലൂടെയുള്ള മാര്‍ച്ച്‌ കഴിഞ്ഞ ദിവസം നടന്നു. തുടര്‍ന്ന്‌ നടന്ന ധര്‍ണ ഡി.സി.സി. പ്രസിഡന്റ്‌ ടി.എന്‍. പ്രതാപന്‍ ഉദ്‌ഘാടനം ചെയ്‌തു.

കണ്ണില്‍ `പൊടിയിടാന്‍' അറ്റകുറ്റ പണി

കണ്ണില്‍ `പൊടിയിടാന്‍' അറ്റകുറ്റ പണി

കുഴികളുടെ എണ്ണം വര്‍ധിക്കുകയും അപകടങ്ങള്‍ ഏറുകയും ചെയ്‌തതോടെ മരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു. കുഴികളില്‍ കരിങ്കല്‍ മെറ്റലിട്ട്‌ നിറച്ചു. കുഴികള്‍ അടഞ്ഞതോടെ ഇരുചക്ര വാഹനങ്ങള്‍ക്ക്‌ ഇത്‌ താല്‍ക്കാലിക ആശ്വാസമായി. ശാശ്വത പരിഹാരമായി മെക്കാഡം ടാറിങ്‌ നടത്തുന്നതിനും നടപടികളും മരാമത്ത്‌ വകുപ്പ്‌ എടുത്തുവരികയാണ്‌.

കഴിഞ്ഞ ദിവസം ടാറിങ്ങ്‌ നടത്തുന്നതിനുള്ള കരാര്‍ കാസര്‍കോട്‌ സ്വദേശിക്ക്‌ കൈമാറി. 1.78 ലക്ഷം രൂപ ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ച റോഡിന്റെ പകുതി ഭാഗത്ത്‌ രണ്ട്‌ കിലോമീറ്റര്‍ നീളത്തില്‍ മെക്കാഡം ടാറിങ്‌ നടത്തും. മഴയ്‌ക്കിടക്കു കിട്ടുന്ന ഇടവേളകളില്‍ അതിവേഗം ഇത്‌ പൂര്‍ത്തീകരിക്കാനാണ്‌ അധികൃതരുടെ ശ്രമം.

English summary
Travel turns nightmare on Thrissur roads: Oneindia special report part 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X