പിണറായി പോലീസിന്റെ സംഘി അജണ്ടകള്‍... 11 പോയന്റുകള്‍; മാധ്യമ പ്രവര്‍ത്തകന്റെ പോസ്റ്റ്

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം/ദില്ലി: മുഖ്യമന്ത്രി എന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് പിണറായി വിജയനെ പലരും പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഈ 'തരക്കേടില്ലാത്ത' മാര്‍ക്ക് പോലും പിണറായി വിജയന് പലരും നല്‍കാറില്ല.

അതുപോലെ തന്നെയാണ് കേരള പോലീസിന്റെ സംഘപരിവാര്‍ സ്വഭാവവും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം വീടുകള്‍ കയറി ഐസിസിനെതിരെ ലഘുലേഖകള്‍ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എടുത്തിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ യുഎം മുഖ്താറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്. പിണറായി പോലീസ് നടപ്പാക്കിയ സംഘി ്ജണ്ടകള്‍ എന്ന തലക്കെട്ടോടെയാണ് മുക്താന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്. 11 പോയന്റുകളാണ് മുഖ്താര്‍ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്...

ഐസിസിനെതിരെ

ഐസിസിനെതിരെ

ഐസിസിനെചിരെ ലഘുലേഖ വിചരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ കടുത്ത വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു എന്നതാണ് മുഖ്താര്‍ പറയുന്ന ആദ്യത്തെ പോയന്റ്. മുജാഹിദ് പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഹാദിയ കേസ്

ഹാദിയ കേസ്

ഹാദിയ എന്ന അഖില, ഇസ്ലാം മതം സ്വീകരിക്കാന്‍ കാരണക്കാരി ആയ സഹപാഠി ജസ്‌നയുടെ പിതാവിനെതിരെ കേസ് എടുത്തു എന്നതാണ് മറ്റൊന്ന്.

സമസ്ത നേതാക്കള്‍ക്കെതിരെ

സമസ്ത നേതാക്കള്‍ക്കെതിരെ

നവംബറില്‍ ഏകസിവില്‍ കോഡ് വിഷയത്തില്‍ നടത്തിയ പ്രകടനത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചെന്നരോപിച്ച് സമസ്ത നേതാക്കള്‍ക്കെതിരേ കേസ്. പോലീസ് സ്വമേധയാ എടുത്ത ഈ കേസില്‍ (പരാതിക്കാരില്ലെന്ന മുദ്ര ശ്രദ്ധിക്കണം) കഴിഞ്ഞമാസം നേതാക്കള്‍ക്ക് കാല്‍ലക്ഷം രൂപ പിഴയും തടവും വിധിച്ചു.

ബിജെപി കള്ളനോട്ട് കേസ്

ബിജെപി കള്ളനോട്ട് കേസ്

ബി.ജെ.പി നേതാക്കള്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് പിന്‍വലിക്കുന്നു.( ഈ വിഷയത്തില്‍ കേസ് പിന്‍വലിക്കാന്‍ ധാരണയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്താ‍ര്‍ ഈ ആരോപണം എഡിറ്റ് ചെയ്തിട്ടില്ല)

നക്സല്‍ വര്‍ഗ്ഗീസ്

നക്സല്‍ വര്‍ഗ്ഗീസ്

നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും തട്ടിപ്പുകാരനും ആണെന്നും അതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും 2016 ജൂണില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മുസ്ലീങ്ങള്‍ക്ക് അനുമതി നിഷേധം

മുസ്ലീങ്ങള്‍ക്ക് അനുമതി നിഷേധം

കാസര്‍കോട്ടെ റിയാസ് മുസ്ല്യാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 24ന് ആലപ്പുഴയില്‍ മുസ്ലിങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ച പ്രതിഷേധപരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചു

ശ്രീരാമ സേനയ്ക്ക് അനുമതി

ശ്രീരാമ സേനയ്ക്ക് അനുമതി

മാര്‍ച്ച് 22ന് തൃശൂരില്‍ ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്താലിക് അടക്കമുള്ളവര്‍ക്ക് പോലീസ് സംരക്ഷണയില്‍ പരിപാടി നടത്താനും അനുമതി കൊടുത്തു

സര്‍ക്കാര്‍ ഉപദേശകന്‍

സര്‍ക്കാര്‍ ഉപദേശകന്‍

എനിക്കു തന്തയില്ലാത്ത മുസ്ലിമിന്റെ മൃതദേഹം കാണണമെന്ന് ഉത്തരവിട്ട വര്‍ഗീയവാദിയായ ഒരുപോലിസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ഉപദേശകനായി നിയമിച്ചു.

കുപ്പു ദേവരാജിന്റെ അനുയായികള്‍

കുപ്പു ദേവരാജിന്റെ അനുയായികള്‍

നിലമ്പൂരില്‍ പോലീസ് വെടിവച്ചുകൊന്ന നക്‌സലൈറ്റ് കുപ്പുദേവരാജിന്റെ മൃതദേഹത്തിന് പൊതുദര്‍ശനാനുമതി നിഷേധിച്ചതിന്റെ കാരണമായി പോലീസ് പറഞ്ഞത്, കുപ്പുദേവരാജിന്റെ അനുയായികള്‍ മുസ്ലിങ്ങളാണെന്നും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചാല്‍ അതുവര്‍ഗീയ കലാപത്തിനു കാരണമാവും എന്നും.

വ്യാജ ഏറ്റുമുട്ടല്‍

വ്യാജ ഏറ്റുമുട്ടല്‍

നിലമ്പൂരിലെ വ്യാജഏറ്റുമുട്ടലും കേരളത്തിന് പുതിയ അനുഭവമാണ്.

ഷംസുദ്ദീന്‍ പാലത്തും ശശികലയും

ഷംസുദ്ദീന്‍ പാലത്തും ശശികലയും

ഒരേ കുറ്റംചെയ്ത ഷംസുദ്ദീന്‍ പാലത്തിനോടും ശശികലയോടും ഡോ. ഗോപാലകൃഷ്ണനോടും വ്യത്യസ്ത സമീപനം. ശംസുദ്ദീന് യുഎ.പി.എ കിട്ടിയപ്പോള്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ടെങ്കിലും ശശികലയെ അറസ്റ്റ്‌ചെയ്തില്ല.

മുഖ്താറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് യുഎം മുഖ്താറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സുപ്രഭാതം ദിനപത്രത്തിന്റെ ദില്ലി ബ്യൂറോ ചീഫ് ആണ് മുഖ്താര്‍ ഇപ്പോള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Journalist UM Muqtar's Facebook post criticising Pinarayi Vijayan's Police. He points out the Sangh Agendas of Kerala Police after Pinarayi Vijayan Government took charge.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്