കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരെത്തുടരെ ഉണ്ടായ വന്‍ ഭൂചലനം ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലും കടവന്ത്രയിലും നേരിയ ചലനം ഉണ്ടായെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഭൂചലനം മൂലം നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ആളുകള്‍ പരിഭ്രാന്തരാണ്.

ജോലിസ്ഥലത്ത് നിന്നും ഭൂചലനത്തെ തുടര്‍ന്ന് പുറത്തേയ്ക്ക് ഓടിയ ആളുകള്‍ പലയിടത്തും തിരികെ മടങ്ങാന്‍ തയ്യാറാകുന്നില്ല എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഭൂചലനമുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. ഭൂചലനമുണ്ടാകുമ്പോളും അതുകഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ.

മുന്നറിയിപ്പ് കിട്ടിയാല്‍

മുന്നറിയിപ്പ് കിട്ടിയാല്‍

ഭൂചലനമുണ്ടാകാനിടയുണ്ട് എന്ന മുന്നറിയിപ്പ് കിട്ടിയാല്‍ ഫസ്റ്റ് എയ്ഡ് കിറ്റ്, ലൈറ്റുകള്‍, ആവശ്യത്തിന് ബാറ്ററികള്‍ എന്നിവ കരുതിവെക്കണം. ഫസ്റ്റ് എയ്ഡ് കിറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിച്ചുവെക്കുക. ഗാസ്, വൈദ്യുതി തുടങ്ങിയവ എങ്ങനെ ഓഫ് ചെയ്യാം എന്ന് ശ്രദ്ധിച്ചുവെക്കുക.

ഭാരമുള്ള സാധനങ്ങള്‍

ഭാരമുള്ള സാധനങ്ങള്‍

വലിയ ഭാരമുള്ള സാധനങ്ങള്‍ ഷെല്‍ഫിലും മറ്റും വെക്കാതിരിക്കുക. അവ കുലുക്കത്തില്‍ താഴെ വീഴാന്‍ സാധ്യതയുണ്ട്. വലിയ ഫര്‍ണിച്ചറുകള്‍, കപ്‌ബോര്‍ഡ് തുടങ്ങിയവ ഭിത്തിയില്‍ ചാരിവെക്കുകയോ നിലത്ത് കിടത്തിവെക്കുകയോ ചെയ്യുക.

കരുതല്‍ വേണം

കരുതല്‍ വേണം

ഭൂചലനമുണ്ടായാല്‍ ആളുകള്‍ കെട്ടിടത്തില്‍ നിന്നും ഇറങ്ങിയോടാന്‍ സാധ്യതയുണ്ട്. ഭൂചലനത്തിന് ശേഷം എവിടെ വെച്ച് കാണാം എന്ന് ബന്ധുക്കളോടും കൂടെയുള്ളവരോടും പറയുക.

നിങ്ങള്‍ കുലുങ്ങരുത്

നിങ്ങള്‍ കുലുങ്ങരുത്

ഭൂചലനം അുഭവപ്പെടുമ്പോള്‍ പരിഭ്രാന്തരാകിതിരിക്കുക. കെട്ടിടത്തിന് അകത്താണെങ്കില്‍ അകത്ത് തന്നെ നില്‍ക്കുക. പുറത്താണെങ്കില്‍ പുറത്ത് തന്നെ, കെട്ടിടത്തിന് അകത്താണെങ്കില്‍ ചുവരിനോട് ചേര്‍ന്ന് നില്‍ക്കുക. വാതിലുകളുടെയും ജനലുകളുടെയും അടുത്ത് നില്‍ക്കാതിരിക്കുക.

തീ കൊണ്ട് കളിക്കരുത്

തീ കൊണ്ട് കളിക്കരുത്

തീപ്പെട്ടി കത്തിക്കുക, ലൈറ്റര്‍ ഉപയോഗിക്കുക തുടങ്ങിയവ ഒഴിവാക്കുക.

കാര്‍ ഓടിക്കുകയാണെങ്കില്‍

കാര്‍ ഓടിക്കുകയാണെങ്കില്‍

കാര്‍ നിര്‍ത്തി വണ്ടിക്കകത്ത് തന്നെ ഇരിക്കുക. ഭൂചലനം കഴിയുന്നത് വരെ കാറില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക.

ലിഫ്റ്റുകള്‍ വേണ്ട

ലിഫ്റ്റുകള്‍ വേണ്ട

ഭൂചലനമുണ്ടാകുമ്പോള്‍ ലിഫ്റ്റുകള്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കരുത്. അവ നിന്നുപോയേക്കാം

ഭൂചലനത്തിന് ശേഷം

ഭൂചലനത്തിന് ശേഷം

നിങ്ങള്‍ക്കോ കൂടെയുള്ളവര്‍ക്കോ അപകടങ്ങളോ മുറിവോ ഉണ്ടോ എന്ന് പരിശോധിക്കുക. ആവശ്യക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കുക.

 പുറത്തിറങ്ങി നില്‍ക്കുക

പുറത്തിറങ്ങി നില്‍ക്കുക

ഭൂചലനത്തില്‍ അപകടം സംഭവിച്ച കെട്ടിടങ്ങളില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുക.

കേബിളുകള്‍ പരിശോധിക്കുക

കേബിളുകള്‍ പരിശോധിക്കുക

വൈദ്യുതി, ഗാസ് തുടങ്ങിയവയുടെ കേബിളുകള്‍ പരിശോധിക്കുക. ഗാസ് ലീക്കാകുന്നുണ്ടെങ്കില്‍ ജനലുകളും വാതിലും തുറന്നിട്ട ശേഷം ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക

ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക

ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക

വളരെ അത്യാവശ്യമല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. റേഡിയോ ഉപയോഗിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുക.

ബീച്ചുകള്‍ വേണ്ട

ബീച്ചുകള്‍ വേണ്ട

ബീച്ചുകളില്‍ നിന്നും അകലെ കഴിയുക. സുനാമി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

English summary
What should you do before, during and after an earthquake?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X