കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖമറുന്നീസ ഒരു പെണ്ണായിപ്പോയി... അല്ലെങ്കില്‍ കാണാമായിരുന്നു ലീഗിലെ ആണ്‍കൂട്ടങ്ങളുടെ വീറ്!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബിജെപിയുടെ ഫണ്ട് ശേഖരണം വനിത ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ് അന്‍വന്‍ ഉദ്ഘാടനം ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. വെറുതേ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യുക മാത്രമല്ല ഖമറുന്നീസ അന്‍വര്‍ ചെയ്തത്. ബിജെപിയെ ഏറെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ ഖമറുന്നീസയ്ക്ക് പാര്‍ട്ടിയുടെ പിന്തുണ ലവലേശം കിട്ടിയിട്ടില്ലെന്നതാണ് സത്യം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഖമറുന്നീസ പാര്‍ട്ടി നടപടി പോലും നേരിട്ടേക്കും.

സാധാരണഗതിയില്‍ മുസ്ലീം ലീഗിന്റെ ഏതെങ്കിലും നേതാക്കള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും ചെയ്താല്‍ തന്നേയും അതിനെ ന്യായീകരിക്കാന്‍ അണികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തിറങ്ങാറാണ് പതിവ്. എന്നാല്‍ ഖമറുന്നീസ അന്‍വറിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍.

വളരുന്ന പാര്‍ട്ടി

സംസ്ഥാനത്തിനകത്തും പുറക്കും വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നാണ് ഖമറുന്നീസ അന്‍വര്‍ പറഞ്ഞത്. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും ബിജെപിയ്ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനാകട്ടെയെന്നും അങ്ങനെ ചെയ്യുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും കൂടി പറഞ്ഞു ഖമറുന്നീസ് അന്‍വര്‍

ഫണ്ട് ശേഖരണം ആണ്

ബിജെപിയുടെ സംസ്ഥാന തല ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ആയിരുന്നു ചടങ്ങ്. ഖമറുന്നീസ അന്‍വര്‍ ആയിരുന്നു ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ഫണ്ട് നല്‍കുകയും ചെയ്തു.

വിവരക്കേടെന്ന്

ഖമറുന്നീസ അന്‍വര്‍ പറഞ്ഞതും ചെയ്തതും ശുദ്ധ വിവരക്കേടാണെന്നാണ് മുസ്ലീം ലീഗുകാര്‍ പറയുന്നത്. പാര്‍ട്ടി തല അന്വേഷണവും ആവശ്യമെങ്കില്‍ നടപടിയും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന നേതാവാണ്

വിവരക്കേട് പറയുന്ന ഒരു ആളാണ് ഖമറുന്നീസ അന്‍വര്‍ എന്ന് ലീഗ് അനുകൂലികള്‍ പോലും പറയുന്നു. എന്നാല്‍ വനിത ലീഗിന്റെ സംസ്ഥാന അധ്യക്ഷയാണ് ഖമറുന്നീസ് അന്‍വര്‍ എന്ന കാര്യം മറന്നുപോകരുത്. സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവും കൂടിയാണ് ഇവര്‍.

മുസ്ലീം ലീഗ് ചെയ്തിട്ടില്ലേ

ഖമറുന്നീസ അന്‍വറെ പിന്തുണച്ചെത്തുന്നത് സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷക്കാരാണ് എന്ന് കൂടി ഓര്‍ക്കണം. ബിജെപിക്കാരുമായി പരസ്യ സഹകരണം മുസ്ലീം ലീഗും കാണിച്ചിട്ടില്ലേ എന്നാണ് ചോദ്യം.

വിവി രാജേഷിനെ

ലോ അക്കാദമി സമരകാലത്ത് നിരാഹാര സമരം കിടന്ന വിവ രാജേഷിനെ സമരപ്പന്തലില്‍ ചെന്ന് സന്ദര്‍ശിച്ചിട്ടുണ്ട് മുസ്ലീം ലീഗ് നേതാക്കള്‍. അന്ന് അതിനെ പിന്തുണയ്ക്കുകയായിരുന്നു സോഷ്യല്‍ മീഡിയയിലെ ലീഗ് അനുകൂലികളും.

രാഹുല്‍ ഈശ്വറിനെ വിളിച്ചപ്പോള്‍

ഇഫ്താര്‍ വിരുന്നിന് രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചതും മുസ്ലീം ലീഗുകാരായിരുന്നു. അതിനും ഉണ്ടായിരുന്നില്ല പ്രശ്‌നങ്ങള്‍. അപ്പോള്‍ പിന്നെ ഖമറുന്നീസ് അന്‍വറിന് എന്താണ് പ്രശ്‌നം.

 മുസ്ലീം ലീഗിലെ സ്ത്രീ

മുസ്ലീം ലീഗിലെ അറിയപ്പെടുന്ന ഒരു സ്ത്രീ സാന്നിധ്യമാണ് ഖമറുന്നീസ അന്‍വര്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാത്ത പാര്‍ട്ടി നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച ആളായിരുന്നു ഖമറുന്നീസ അന്‍വര്‍.

അന്ന് ചീത്ത വിളിച്ചവര്‍...

നേരത്തെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ സ്ത്രീ എന്ന നിലയില്‍ അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഖമറുന്നീസ അന്‍വറിന്. ആണുങ്ങള്‍ക്ക് മുന്നില്‍ പെണ്ണുങ്ങള്‍ പ്രസംഗിക്കുന്ന പതിവ് മുസ്ലീം ലീഗില്‍ ഇല്ലെന്നായിരുന്നു അന്ന് ലീഗ് സംസ്ഥാന സെക്രട്ടറിയായ മായിന്‍ ഹാജി പറഞ്ഞത്. അന്നും ഖമറുന്നീസയെ പിന്തുണക്കാന്‍ പാര്‍ട്ടിയില്‍ കാര്യമായി ആരും ഉണ്ടായിരുന്നില്ല.

സ്ത്രീ വിരുദ്ധത

മുസ്ലീം ലീഗിലെ പ്രകടമായ സ്ത്രീ വിരുദ്ധതയാണ് ഇപ്പോഴും ഖമറുന്നീസ് അന്‍വര്‍ നേരിടുന്ന ഒറ്റപ്പടലിന് കാരണം എന്നാണ് പലരും വിലയിരുത്തുന്നത്. ഒരു പുരുഷ നേതാവിനെതിരെ ആയിരുന്നു ഇത്തരം ഒരു ആക്ഷേപമെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ആളുകള്‍ ഉണ്ടാകുമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ആരോടും ചോദിക്കാതെയല്ല

ബിജെപിയുടെ ഫണ്ട് ശേഖര പരിപാടിയില്‍ പങ്കെടുത്തത് ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന രീതിയില്‍ മാത്രമാണെന്നാണ് ഖമറുന്നീസ അന്‍വറിന്റെ വിശദീകരണം. ഒരു ദേശീയ നേതാവിനോട് സംസാരിച്ചതിന് ശേഷം മാത്രമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നും ഖമറുന്നീസ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Why Kamarunnisa Anwar getting less support from Muslim League?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X