Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗ് തീവ്രവാദികളുടെ സംരക്ഷകരോ? നായിക്കിനെ പിന്തുണയ്ക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

ഇസ്ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിനെ പിന്തുണച്ച് രംഗത്തെത്തിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എന്നാല്‍ രാജ്യത്തെ പല മുസ്ലീം സംഘടനകളും അതിശക്തമായ വിയോജിപ്പാണ് സാക്കിര്‍ നായിക്കിനോട് പ്രകടിപ്പിച്ചിട്ടുളളത് എന്ന കാര്യം മറക്കാന്‍ കഴിയില്ല. അതേസമയം എസ്ഡിപിഐ പോലുള്ള സംഘടനകള്‍ നായിക്കിനെ പിന്തുണയ്ക്കുന്നും ഉണ്ട്.

സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത് ഇന്ത്യയല്ല. ബംഗ്ലാദേശ് ആണ്. അവര്‍ അങ്ങനെ ഒരു അന്വേഷണം നടത്തുമ്പോള്‍ അതിനോട് സഹകരിയ്ക്കുകയല്ലാതെ വേറെന്താണ് ഇന്ത്യ ചെയ്യേണ്ടത്? നായിക്കിന്റെ പ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയത വിതയ്ക്കുന്നതാണോ അല്ലയോ എന്നതെല്ലാം രണ്ടാമത്തെ വിഷയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് എടുത്ത നിലപാട് സംശയങ്ങള്‍ ജനിപ്പിയ്ക്കുന്നതാണ്.

കേരളത്തില്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ അത്രമാത്രം വേരോട്ടമുള്ള ഒരു പാര്‍ട്ടി ഇത്തരം ഒരു പ്രസ്ഥാവന നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ഓര്‍ക്കേണ്ടതായിരുന്നു. നാളെ ഇതിന്‍റെ പേരില്‍ ഒരു തിരിച്ചടി നേരിട്ടാല്‍ അത് മുസ്ലീം ലീഗിനെ മാത്രമല്ല, കേരളത്തിലെ ഇസ്ലാമിക സമൂഹത്തെ ആകമാനം അത് ബാധിയ്ക്കും.

 ബംഗ്ലാദേശിന്റെ ആവശ്യം

ബംഗ്ലാദേശിന്റെ ആവശ്യം

സാക്കിര്‍ നായിക്കിനെ കുറിച്ച് അന്വേഷിയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത് ബംഗ്ലാദേശ് ആണ്. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ഒരു അന്വേഷണവും നടത്താതെ തള്ളിക്കളയുകയായിരുന്നോ ഇന്ത്യ ചെയ്യേണ്ടിയിരുന്നത്.

കഴമ്പുള്ള ആക്ഷേപം?

കഴമ്പുള്ള ആക്ഷേപം?

ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ ചിലര്‍ സാക്കിര്‍ നായിക്കിനെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തിരുന്നു എന്നത് വലിയ പ്രശ്‌നമൊന്നും അല്ല. പക്ഷേ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് നടത്തുക തന്നെ വേണം.

 ആവശ്യപ്പെട്ടത് ഇസ്ലാമിക രാജ്യം

ആവശ്യപ്പെട്ടത് ഇസ്ലാമിക രാജ്യം

ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശ് തന്നെയാണ് സാക്കിര്‍ നായിക്കിനെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത്. ഇസ്ലാം ആണ് എന്നതുകൊണ്ട് അവര്‍ നല്‍കാത്ത പരിഗണന എന്തിനാണ് മുസ്ലീം ലീഗ് നല്‍കുന്നത്.

 പറയേണ്ടിയിരുന്നത്

പറയേണ്ടിയിരുന്നത്

നായിക്കിനെതിരെ അന്വേഷണം നടക്കട്ടെ, തെറ്റുകാരനെങ്കില്‍ ശിക്ഷിയ്ക്കപ്പെടട്ടെ എന്ന് പറയുന്നതിന് പകരം സാക്കിര്‍ നായിക്കിനെ അതി ശക്തമായി പിന്തുണയ്ക്കുകയാണ് മുസ്ലീം ലീഗ് ചെയ്തത്.

 അത്ര നിഷ്‌കളങ്കനാണോ?

അത്ര നിഷ്‌കളങ്കനാണോ?

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളെല്ലാം അത്രമാത്രം നിഷ്‌കളങ്കമാണെന്ന് പറയാനും സാധിയ്ക്കില്ല. ഇന്ത്യയില്‍ ശരിയത്ത് നിയമം നടപ്പാക്കണം എന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വധശിക്ഷ നല്‍കണം എന്നും ആവശ്യപ്പെട്ട ആളാണ് സാക്കിര്‍ നായിക്.

ഐസിസിലെത്തിയവര്‍

ഐസിസിലെത്തിയവര്‍

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന രണ്ട് പേര്‍ സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് പറയുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് മുസ്ലീം ലീഗ് ചിന്തിച്ചില്ലേ

 നായിക്കിന്റെ പ്രചോദനം

നായിക്കിന്റെ പ്രചോദനം

യാക്കര സ്വദേശികളായ ഈസയും യഹ്യയും സാക്കിര്‍ നായിക്കിനാല്‍ പ്രചോദിതരായവരാണെന്നാണ് പറയുന്നത്. ഇവര്‍ ഭാര്യമാരുമൊത്ത് പലതവണ മുംബൈയില്‍ ചെന്ന് സാക്കിര്‍ നായിക്കിനെ സന്ദര്‍ശിച്ചിട്ടുണ്ടത്രെ.

കേരളത്തില്‍ പോലും

കേരളത്തില്‍ പോലും

കേരളത്തിലെ ഇസ്ലാമിക സമൂഹം പോലും പൂര്‍ണമായും സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നില്ല. എപി വിഭാഗം സുന്നികള്‍ സാക്കിര്‍ നായിക്കിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

എതിരെ പ്രകടനം പോലും

എതിരെ പ്രകടനം പോലും

ലഖ്‌നൗവില്‍ ഷിയ മുസ്ലീങ്ങള്‍ സാക്കിര്‍ നായിക്കിനെതിരെ പ്രകടനം പോലും നടത്തുകയുണ്ടായി കഴിഞ്ഞ ദിവസം.

ആദ്യമായല്ല

ആദ്യമായല്ല

സാക്കിര്‍ നായിക്കിനെതിരെ ഇത്തരത്തിലുള്ള ആക്ഷേപം ഉയരുന്നത് ആദ്യമായിട്ടല്ല. മുമ്പും വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ലീഗ് പരിഗണിയ്‌ക്കേണ്ടതായിരുന്നു.

 സംഗതി ശരിയാണെങ്കില്‍

സംഗതി ശരിയാണെങ്കില്‍

നായിക്കിനെതിരെയുള്ള ആക്ഷേപങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ശരിയെന്ന് തെളിഞ്ഞാല്‍ അത് ഏറ്റവും അധികം ബാധിയ്ക്കുക മുസ്ലീം ലീഗിനെ ആയിരിക്കും. അതിനുള്ള ഒരു വഴി കൂടിയാണ് ലീഗ് ഇപ്പോള്‍ സ്വയം തുറന്നിട്ടിരിയ്ക്കുന്നത്.

വൈകാരികമാകേണ്ടിയിരുന്നോ?

വൈകാരികമാകേണ്ടിയിരുന്നോ?

കേരളത്തിലെ മുസ്ലീങ്ങളെ ബാധിയ്ക്കാത്ത ഒരു സംഭവത്തില്‍ ഇത്രയേറെ വൈകാരികമായി മുസ്ലീം ലീഗ് പ്രതികരിയ്‌ക്കേണ്ടിയിരുന്നോ എന്നും ഒരു ചോദ്യം ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+