പനീര്‍ശെല്‍വത്തിന്റെ ഗതി 'അധോഗതി' ആകും... പകകേറ്റിയാല്‍ പണിതീര്‍ന്ന നേരമുണ്ടാവില്ല; ഇതാ കാരണങ്ങള്‍

Subscribe to Oneindia Malayalam

ചെന്നൈ: ഒ പനീര്‍ശെല്‍വത്തിന് ഇനി എന്തായാലും ശശികലയ്‌ക്കൊപ്പം എഐഎഡിഎംകെയില്‍ നില്‍ക്കാനാവില്ലെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ എന്തായിരിക്കും പനീര്‍ശെല്‍വത്തിന്റെ ഭാവി?

പകയുടെ കാര്യത്തില്‍ 'അമ്മ'യെ വെല്ലുന്ന ആളാണ് 'ചിന്നമ്മ' എന്നാണ് കേട്ടുകേള്‍വി. അങ്ങനെയെങ്കില്‍ എന്തുകണ്ടിട്ടാവും പനീര്‍ശെല്‍വത്തിന്റെ ഈ പടനീക്കം?

നിലവിലെ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന്റെ ഗതി അധോഗതിയാകാനാണ് സാധ്യത. ഭരണമോ എംഎല്‍എ സ്ഥാനമോ ഇല്ലാതെ നരകിക്കേണ്ടി വരുമോ പനീര്‍ശെല്‍വം?

 പാര്‍ട്ടിയില്‍ ഉണ്ടോ ഇല്ലയോ?

പാര്‍ട്ടിയില്‍ ഉണ്ടോ ഇല്ലയോ?

ഒ പനീര്‍ശെല്‍വം ഇപ്പോഴും എഐഡെിഎംകെയില്‍ ഉണ്ടോ എന്നാണ് പ്രധാനപ്പെട്ട ചോദ്യം. ഉണ്ടെങ്കില്‍ പനീര്‍ശെല്‍വം ശരിക്കും കുടുങ്ങുക തന്നെ ചെയ്യും.

നിയമസഭയില്‍ ഭൂരിപക്ഷം

നിയമസഭയില്‍ ഭൂരിപക്ഷം

നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവും എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. അങ്ങനെ തെളിയിക്കണമെങ്കില്‍ 117 എംഎല്‍എമാര്‍ ഒപ്പം ഉണ്ടാകണം. 134 എംഎല്‍എമാരാണ് ഇപ്പോള്‍ എഐഎഡിഎംകെയില്‍ തന്നെ ഉള്ളത്.

90 എംഎല്‍എമാരെ കിട്ടിയാല്‍ കുഴപ്പമില്ല

90 എംഎല്‍എമാരെ കിട്ടിയാല്‍ കുഴപ്പമില്ല

90 എംഎല്‍എമാരെയെങ്കിലും കൂടെ കൂട്ടാനായാല്‍ പനീര്‍ശെല്‍വം സുരക്ഷിതനാണെന്ന് പറയാം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. പിന്നെ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കേണ്ടിയും വരും.

കൂറുമാറ്റ നിരോധന നിയമം

കൂറുമാറ്റ നിരോധന നിയമം

കുറച്ച് എംഎല്‍എമാരെ കൂടെ കൂട്ടി ഡിഎംകെയോടൊപ്പം ചേര്‍ച്ച് ഭൂരിപക്ഷം തെളിയ്ക്കാമെന്ന് വിചാരിച്ചാല്‍ അതും നടക്കില്ല. കൂറുമാറ്റ നിരോദന നിയമത്തിന്റെ കെണിയില്‍ പെട്ട് പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ നഷ്ടപ്പെടും.

 90 പേരെ എങ്ങനെ സംങടിപ്പിക്കും

90 പേരെ എങ്ങനെ സംങടിപ്പിക്കും

വിവാദങ്ങളുടെ സമയത്ത് എഐഎഡിഎംകെ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ 132 എംഎല്‍എമാരാണ് പങ്കെടുത്തത്. അതായത് പനീര്‍ശെല്‍വത്തെ കൂടാതെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഒരാള്‍ മാത്രം. ഈ സാഹചര്യത്തില്‍ 90 പേരെ കൂടെ കൂട്ടാന്‍ പനീര്‍ശെല്‍വത്തിന് സാധിക്കുമോ?

കൂറുമാറ്റത്തില്‍ പെട്ടാല്‍

കൂറുമാറ്റത്തില്‍ പെട്ടാല്‍

ഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്ന് ഭൂരിരക്ഷം തെളിയിച്ചാല്‍ കുടുങ്ങുന്നത് പനീര്‍ശെല്‍വം തന്നെ ആകും. ആറ് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ പിന്നെ മത്സരിക്കാന്‍ പോലും പറ്റില്ല. രാഷ്ട്രീയ ഭാവി തന്നെ ഇല്ലതായിപ്പോകും.

22 പേര്‍ കൂടെയുണ്ടെന്ന് കണക്ക്

22 പേര്‍ കൂടെയുണ്ടെന്ന് കണക്ക്

പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന 22 എംഎല്‍എമാര്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഈ 22 പേരെ വച്ച് പനീര്‍ശെല്‍വത്തിന് നിയമസഭയില്‍ ഒന്നും ചെയ്യാനും സാധിക്കില്ല.

 പണം കൊടുത്ത് വാങ്ങാമോ?

പണം കൊടുത്ത് വാങ്ങാമോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുന്ന കുതിരക്കച്ചവടം പനീര്‍ശെല്‍വത്തിന് നടത്താന്‍ കഴിയില്ലെന്നാണ് സൂചന. കാരണം പാര്‍ട്ടിയും പാര്‍ട്ടിയുടെ പണവും എല്ലാം ശശികലയുടെ കൈവശം ആണ്. അപ്പോള്‍ ആ സാധ്യത പോലും ഇല്ല.

എംഎല്‍എമാരെ മാറ്റി ശശികല മുന്‍കരുതലെടുത്തു

എംഎല്‍എമാരെ മാറ്റി ശശികല മുന്‍കരുതലെടുത്തു

പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത 132 എംഎല്‍എമാരേയും ശശികല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ട്. പണം കൊടുത്തോ സ്വാധീനം ഉപയോഗിച്ചോ ഒരു എംഎല്‍എയെ പോലും പനീര്‍ശെല്‍വമോ അദ്ദേഹത്തിന്റെ പിറകില്‍ നില്‍ക്കുന്നവരോ വാങ്ങരുതെന്ന് ഉറപ്പിച്ചാണ് ഈ നീക്കം.

രാജി വയ്ക്കാം... അതാണ് വഴി

രാജി വയ്ക്കാം... അതാണ് വഴി

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പനീര്‍ശെല്‍വത്തിന് ഒരു വഴിയേ ഉള്ളൂ. തനിക്കൊപ്പം ഉണ്ട് എന്ന് എന്ന് പറയപ്പെടുന്ന 22 പേരേയും രാജിവപ്പിക്കുക. ഈ സാഹചര്യത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വരികയും സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് അവസരം ലഭിക്കും.

ശശികലയുടെ കേസില്‍

ശശികലയുടെ കേസില്‍

അടുത്ത ആഴ്ച തന്നെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി വിധി വരും. കേസില്‍ ശശികല ശിക്ഷക്കപ്പെടുകയാണെങ്കില്‍ പനീര്‍ശെല്‍വത്തിന് കുറച്ച് കൂടി സാവകാശം ലഭിക്കും. അല്ലെങ്കില്‍....

ശശികല മുഖ്യമന്ത്രിയായാല്‍

ശശികല മുഖ്യമന്ത്രിയായാല്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല കുറ്റവിമുക്തയാക്കപ്പെട്ടാല്‍ പിന്നെ പനീര്‍ശെല്‍വത്തിന്റെ കഷ്ടകാലം ആകും. ശശികല മുഖ്യമന്ത്രിയായി സ്ഥാനമേറ്റാല്‍ ആദ്യ വേട്ടമൃഗം പനീര്‍ശെല്‍വം ആകും എന്ന് ഉറപ്പാണ്.

English summary
Will Panneerselvam prove his majority in TN Assembly? Otherwise what will be his fate?
Please Wait while comments are loading...