• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടു തവണ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​; മൂന്നാമത്തെ ഹൃദയവുമായി ഒരു പാലക്കാട്ടുകാരൻ

  • By Staff

കൊ​ച്ചി: ഗി​രീ​ഷി​ന്‍റെ ഇടനെഞ്ചിൽ ജയസൂര്യ കാതോർത്തു. ര​ണ്ടു ത​വ​ണ ഹൃ​ദ​യം നി​ല​ച്ച ആ ​ശ​രീ​ര​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ ഹൃ​ദ​യം ഇ​ന്നും തു​ടി​ക്കു​ന്നു, അഞ്ച് വർഷത്തെ ചരിത്രമെന്നോണം. ഗി​രീ​ഷി​ന്‍റെ മൂന്നാം ഹൃ​ദ​യത്തിന്‍റെ സ്പ​ന്ദ​ന​ത്തി​നാണ് ഇ​ന്ന​ലെ അ​ഞ്ച് വ​യ​സ് തി​ക​ഞ്ഞത്. ഗി​രീ​ഷി​നെ കാ​ണു​വാ​ൻ എ​ത്തി​യ ന​ട​ൻ ജ​യ​സൂ​ര്യ സ്റ്റെ​ത​സ്കോ​പ് ഉ​പ​യോ​ഗി​ച്ച് ഗി​രീ​ഷി​ന്‍റെ ഹൃ​ദ​യ​താ​ളം അ​ടു​ത്ത​റി​ഞ്ഞു. ചു​റ്റും കൂ​ടി നി​ന്ന​വ​ർ കൈ ​അ​ടി​ക​ളോ​ടെ​യാ​ണ് ആ ​നി​മി​ഷ​ത്തെ വ​ര​വേ​റ്റ​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ര​ണ്ടു വ​ട്ടം ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ വ്യ​ക്തി​യാ​ണു പാ​ല​ക്കാ​ട് സ്വ​ദേ​ശി ഗി​രീ​ഷ്. 2013 ലാ​ണ് ആ​ദ്യ ഹൃ​ദ​യം മാ​റ്റി വയ്ക്ക​ൽ ശസ്​ത്ര​ക്രി​യയ്​ക്ക് ഗി​രീ​ഷ് വി​ധേ​യ​നാ​കു​ന്ന​ത്.

മുൻ ജഡ്ജി, മുതിർന്ന അഭിഭാഷകൻ, ആത്മീയ നേതാവ്; അയോധ്യ കേസിലെ മധ്യസ്ഥ സമിതി അംഗങ്ങൾ ഇവർ

തു​ട​ർ​ന്ന് ആ​റു മാ​സം വ​ലി​യ കു​ഴ​പ്പ​മി​ല്ലാ​തെ പോയി. അപ്പോഴേക്കും ഹൃ​ദ​യ​ത്തിൽ അ​ണു​ബാ​ധ കണ്ടെത്തിയതോടെ ഗി​രീ​ഷ് വീ​ണ്ടും തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി. മറ്റൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴി വൈ​ദ്യ​ശാ​ത്ര​ത്തി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ 2014 മാ​ര്‍ച്ച് അ​ഞ്ചി​ന് വീണ്ടും ശസ്ത്രക്രിയ. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ഡോ.​ ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു രണ്ടു ​ശ​സ്ത്ര​ക്രി​യ​ക​ളും ന​ടത്തിയ​ത്. ഇ​ന്ത്യ​യി​ലാ​ദ്യമായാണ് ഒരാൾക്ക് രണ്ടാം വട്ടം ഹൃദയം മാറ്റിവയ്ക്കുന്നത്.

അ​ഞ്ച് വ​ര്‍ഷമായി സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ചുവരുകയാണ് ഐ​ടി പ്രൊ​ഫ​ഷന​ലാ​യ ഗി​രീ​ഷ്. ഹൃ​ദ​യം ക്ര​മാ​തീ​ത​മാ​യി വി​ക​സി​ക്കു​ന്ന ഡൈ​ലേ​റ്റ​ഡ് കാ​ര്‍ഡി​യോ മ​യോ​പ്പ​തി എ​ന്ന രോ​ഗ​മാ​ണു ഗി​രീ​ഷി​നെ അ​ല​ട്ടി​യിരുന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ വി​പ്രോ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തിരുന്ന ഗി​രീ​ഷ് ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ലേ​ക്കെ​ത്തുകയായിരുന്നു. ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി​യാ​യ 24കാ​ര​ന്‍റെ ഹൃ​ദ​യ​മാ​ണു ഗീ​രീ​ഷി​ന് ആ​ദ്യം മാറ്റിവച്ചത്. പിന്നീട്, കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ വാ​ട​യ്ക്ക​ല്‍ കു​രു​വി​ക്കാ​ട് വീ​ട്ടി​ല്‍ ഷാ​ജി​യു​ടെ (44) ഹൃ​ദ​യവും ഗിരീഷിന്‍റെ നെഞ്ചിൽ മിടിച്ചു.

English summary
Gireesh's transplanted his heart two times. He is the only person in the country who has lived with a third heart for five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X