Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയും സൗദിയും ഖത്തറും വീണു; കുതിച്ചുയര്‍ന്ന് അമേരിക്ക, എല്‍പിജി ഇറക്കുമതിയില്‍ ആദ്യം

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വലിയ മാറ്റം. ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇറക്കുമതി ഇപ്പോള്‍ അമേരിക്കക്ക് വഴി മാറി. മെയ് മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത എല്‍പിജിയില്‍ 55 ശതമാനവും അമേരിക്കയില്‍ നിന്നാണ്. പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് കടലിടുക്ക് പാത അടച്ചതുമാണ് ഈ മാറ്റത്തിന് കാരണം.

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസി (എല്‍പിജി)ന് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ഗള്‍ഫ് രാജ്യങ്ങളെ ആയിരുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് മൊത്തം 81 ശതമാനം എല്‍പിജിയാണ്. മെയ് മാസത്തില്‍ ഇത് 16 ശതമാനമായി കുറഞ്ഞു.

india lpg crude oil import in may data

അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി കഴിഞ്ഞ ഫെബ്രുവരിയില്‍ 14 ശതമാനം മാത്രമായിരുന്നു. ഇതാണ് 55 ശതമാനം ആയി ഉയര്‍ന്നിരിക്കുന്നത്. അന്തര്‍ദേശീയ വ്യാപാരം നിരീക്ഷിക്കുന്ന കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ചാണ് ഈ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെയ് മാസത്തില്‍ അമേരിക്ക 6.66 ലക്ഷം മെട്രിക് ടണ്‍ എല്‍പിജി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ മൊത്തം എല്‍പിജി ഇറക്കുമതി കുറഞ്ഞിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ആഭ്യന്തരമായ ഉല്‍പ്പാദനം വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണം. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം 35000 മെട്രിക് ടണ്‍ എല്‍പിജിയാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ അര ലക്ഷമായി ഉയര്‍ന്നിട്ടുണ്ട് എന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറയുന്നു.

ക്രൂഡ് ഓയില്‍ കൂടുതലും ഇറക്കിയത് റഷ്യയില്‍ നിന്ന്

മെയ് മാസത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് പ്രതിദിനം 1.95 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ്. ഏപ്രിലില്‍ 1.57 മില്യണ്‍ ആയിരുന്നു. മാര്‍ച്ചില്‍ 1.97 ദശലക്ഷം ബാരലും. ഇന്ത്യ ഓരോ ദിവസവും മൊത്തം ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ 49 ലക്ഷം ബാരലാണ്. റഷ്യയുടെ എണ്ണ വാങ്ങുന്നതിന് നേരിയ ഇളവ് കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

അതേസമയം, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ തുടരുന്നുണ്ട്. പൈപ്പ് ലൈന്‍ വഴിയാണ് ഈ രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ തുറമുഖത്ത് എത്തിക്കുന്നത്. എങ്കിലും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി 48 ശതമാനം കുറഞ്ഞു. കുവൈത്ത്, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങൡ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കിയിട്ടില്ല. അതേസമയം, ഇറാഖില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ തുടങ്ങി.

ഒമാനുമായി ഇന്ത്യ സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒമാന്‍ വഴി കൂടുതല്‍ വ്യാപാരം നടത്താന്‍ ഇനി മുതല്‍ ഇന്ത്യയ്ക്ക് സാധിക്കും. ഹോര്‍മുസ് പാത അടഞ്ഞ സാഹച്യത്തില്‍ ഈ കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകും. അതേസമയം, ഇറാന്‍ ഹൂത്തികളെ ഉപയോഗിച്ച് ബാബുല്‍ മന്ദിബ് കടല്‍പാത കൂടി അടയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സൗദിയില്‍ നിന്നുള്ള എണ്ണ വരവ് വീണ്ടും കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+