Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി മലയാളി യുവദമ്പതികള്‍; നഷ്ടമായത് ലക്ഷങ്ങള്‍

അബുദാബി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീണ് അബുദാബിയിലെ മലയാളി യുവ ദമ്പതികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവര്‍ക്കാണ് മൂന്നേകാല്‍ ലക്ഷത്തോളം രൂപ നഷ്ടമായത്. പ്രമോദിന്റെ അക്കൗണ്ടില്‍ നിന്ന് 1,75,000 രൂപയും (7,747 ദിര്‍ഹം) രേവതിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിര്‍ഹം) ആണ് നഷ്ടമായത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി അബുദാബി അഡ്‌നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സാണ് രേവതി. ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. ഗൂഗിളില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ വെബ്‌സൈറ്റില്‍ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോള്‍ ഒരാള്‍ക്ക് 150 ദിര്‍ഹമായിരുന്നു കാണിച്ചത്.

Online Scam

അടുത്തതായി കണ്ട മ്യൂസിയം പ്രമോഷന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ അടക്കം ദുബായിലെ മിക്ക വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40-50 ശതമാനം വരെ നിരക്കിളവ് കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ മ്യൂസിയം ഓഫ് ദ് ഫ്യൂചറിലേയ്ക്കുള്ള രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പ്രമോദ് ശ്രമിച്ചു. ഇതിന് ആകെ 149 ദിര്‍ഹമായിരുന്നു കാണിച്ചത്.

തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചപ്പോള്‍ മൊബൈലിലേയ്ക്ക് ഒടിപി വരികയും അത് നല്‍കി കുറച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് അക്കൗണ്ടില്‍ പണമില്ലെന്ന സന്ദേശമാണ് എത്തിയത് എന്നും പ്രമോദ് പറയുന്നു. ഒരിക്കല്‍ കൂടി ശ്രമിച്ചപ്പോള്‍ ലഭിച്ച ഒടിപി നല്‍കിയപ്പോള്‍ ക്രെഡിറ്റ് ബാലന്‍സുണ്ടായിരുന്ന 7,747 ദിര്‍ഹം നഷ്ടപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോയിലാണ് പണം പോകുന്നതെന്നാണ് സന്ദേശത്തില്‍ നിന്ന് മനസിലായത് എന്നും പ്രമോദ് പറഞ്ഞു. ഇതോടെ പ്രമോദ് പൊലീസിലും ബാങ്കിലും പരാതി നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പെയാണ് രേവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. ദുബായ് പൊലീസ് എന്ന വ്യാജേന വിളിച്ചാണ് രേവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്.

ഓണ്‍ലൈന്‍-സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമാകുകയാണ് എന്നും താങ്കളുടെ ഡിജിറ്റല്‍ ബാങ്ക് കാര്‍ഡുകള്‍ ആര്‍ക്കും കാണാന്‍ സാധിക്കുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ബ്ലോക്ക് ചെയ്യണമെന്നുമായിരുന്നു തട്ടിപ്പുകാരന്‍ ഫോണില്‍ വിളിച്ച ആവശ്യപ്പെട്ടത്. സംശയം തോന്നിയ രേവതി കാര്‍ഡ് പിന്നീട് ബ്ലോക്ക് ചെയ്യാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ഡ് നമ്പരും കാലാവധിയും എമിറേറ്റ്‌സ് ഐഡി നമ്പരുമെല്ലാം തട്ടിപ്പുകാരന്‍ പറഞ്ഞു.

വിശ്വാസം വരുന്നില്ലെങ്കില്‍ തന്റെ എമിറേറ്റ്‌സ് ഐഡിയുടെ കോപ്പി അയച്ചുതരാമെന്ന് പറഞ്ഞ് രേവതിയുടെ വാട്‌സാപ്പിലേയ്ക്ക് അവ അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ രേവതി ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് ഡെബിറ്റ് കാര്‍ഡിന്റെ സിവിവി നമ്പര്‍ കാണും വിധം പിന്‍വശത്തെ ഫോട്ടോയെടുത്ത് അയച്ചുകൊടുത്തു. പിന്നാലെ ഇതില്‍ നിന്ന് പണം നഷ്ടപ്പെടുന്നതിന്റെ മെസേജ് രേവതിക്ക് ലഭിക്കാന്‍ തുടങ്ങി.

ഇക്കാര്യം ചോദിച്ച രേവതിയോട് പണം മറ്റൊരു വാലറ്റിലേയ്ക്ക് മാറ്റുകയാണെന്നും എല്ലാം ശരിയായ ശേഷം പണം തിരികെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരന്‍ നല്‍കിയ മറുപടി. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി പ്രമോദിന്റെ ഫോണിലേയ്ക്കും നോട്ടിഫിക്കേഷന്‍ വന്നിരുന്നു. പ്രമോദ് രേവതിയെ ഫോണ്‍ വിളിച്ചെങ്കിലും ആ സമയം തട്ടിപ്പുകാരനോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായില്ല.

പിന്നീട് പ്രമോദുമായി ബന്ധപ്പെട്ടപ്പോഴേയ്ക്കും രേവതിയുടെ അക്കൗണ്ടില്‍ നിന്ന് 6,500 ദിര്‍ഹം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. നഴ്‌സിങ് പഠനത്തിനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വേണ്ടി വെച്ച പണമാണ് രേവതിയുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്. മുസഫ പൊലീസിലും സൈബര്‍ പൊലീസിലും ബാങ്കിലും രേവതി പരാതി നല്‍കിയിട്ടുണ്ട്. 2023 ഒക്ടോബറിലാണ് രേവതി യുഎഇയിലെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+