Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറോ ബഹ്റിനോ? ഇന്ത്യക്കാർ ഏറ്റവും കുറവ് എവിടെ? പണം അയക്കലില്‍ കേമന്മാർ യുഎഇക്കാർ

ക്രൂഡ് ഓയില്‍ സാന്നിധ്യം കണ്ടെത്തിയത് ഗള്‍ഫ് രാജ്യങ്ങളുടെ മാത്രമല്ല, അറബിക്കടലിന് ഇപ്പുറം കിടക്കുന്ന കേരളമെന്ന കൊച്ചുനാടിന്റെ തലവര കൂടിയാണ് മാറ്റിയത്. ക്രൂഡ് ഓയില്‍ വലിയ രീതിയില്‍ വരുമാനം കൊണ്ടു വന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചു. ഈ പ്രവർത്തനങ്ങള്‍ക്കായി വലിയ തൊഴില്‍ ശക്തി യു എ ഇക്കും സൗദി അറേബ്യക്കുമൊക്കെ ആവശ്യമായിരുന്നു. ആ വിടവ് നികത്തിയത്ത് പ്രധാനമായും കേരളത്തില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു.

കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം ശക്തിപ്പെട്ട നാളുകളായിരുന്നു 1980 കള്‍. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ സമാനമായ രീതിയിലുള്ള കുടിയേറ്റമുണ്ടായെങ്കിലും ജി സി സിയിലെ റ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ജി സി സിയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ 90 ലക്ഷം കവിഞ്ഞുവെന്നാണ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പാർലമെന്റിൽ കഴിഞ്ഞ വർഷം പാർലമെന്റില്‍ അറിയിച്ചത്.

gulf-expat-

പ്രധാനമായും ഐടി, എഞ്ചിനീയറിംഗ്, ബാങ്കിംഗ്, ഫിൻടെക്, ആരോഗ്യ സംരക്ഷണം, ക്ലീനിംഗ്, വീട്ടുജോലി എന്നിവയുൾപ്പെടേയുള്ള മേഖലകലിലാണ് ഇന്ത്യക്കാർ പ്രധാനമായും ജോലി ചെയ്യുന്നത്. ജിസിസി രാജ്യങ്ങളിൽ, ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്നത് യു എ ഇയിലാണ്. ഔദ്യോഗിക കണക്ക് പ്രകാരം ആകെ 35.5 ലക്ഷം ഇന്ത്യക്കാരാണ് യു എ ഇയില്‍ ജോലി ചെയ്യുന്നു.

യു എ ഇ കഴിഞ്ഞാല്‍ 26 ലക്ഷം ഇന്ത്യക്കാരുമായി സൗദി അറേബ്യയാണ് തൊട്ടുപിന്നിലുള്ളത്. കുവൈറ്റ് 11 ലക്ഷത്തിലധികം ഇന്ത്യക്കാരുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 7.79 ലക്ഷം ഇന്ത്യക്കാരുമായി ഒമാൻ, 7.45 ലക്ഷം ഇന്ത്യക്കാരുമായി ഖത്തറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 3.23 ലക്ഷം ഇന്ത്യക്കാരുള്ള ബഹ്‌റൈനിലാണ് ഏറ്റവും കുറവ് ഇന്ത്യക്കാരുള്ളത്.

ഗൾഫിൽ താമസിക്കുന്ന അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യ തന്നെയാണ് മുന്നില്‍. ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എം എ യൂസഫ് അലിയാണ് ജി സി സിയിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരന്‍. ലാന്‍ഡ്മാർക്ക് ഗ്രൂപ്പ് സി ഇ ഒ രേണുക ജഗ്തിയാനി, ജെംസ് ഗ്രൂപ്പ് സ്ഥാപകന്‍ സണ്ണി വർക്കി, ആർപി ഗ്രൂപ്പ് ചെയർമാന്‍ രവി പിള്ള, ഷംസീർ വയലില്‍, ജോയ് ആലുക്കാസ്, പി എന്‍ സി മേനോന്‍, റിസ്വന്‍ സജന്‍, ആസാദ് മൂപ്പന്‍ തുടങ്ങിയവരാണ് ഗള്‍ഫിലെ ശതകോടീശ്വരന്മാരായ മറ്റ് ഇന്ത്യക്കാർ.

അമേരിക്ക കഴിഞ്ഞാല്‍ യു എ ഇയിലെ പ്രവാസികളാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത്. 2024 സാമ്പത്തിക വർഷത്തില്‍ 22.8 ബില്യണ്‍ ഡോളർ തുക യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തി. ലോകമെമ്പാടുമുള്ള മൊത്തം ഇന്ത്യൻ കുടിയേറ്റ ജനസംഖ്യയുടെ പകുതിയോളം ജി സി സി രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ്. ഇത് യുഎഇയെ പണമടയ്ക്കലിന്റെ പ്രധാന ഉറവിടമാക്കി മാറ്റുന്നു.

യു എ ഇ കഴിഞ്ഞാല്‍ ജി സി സി മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം എത്തിയത് സൗദി അറേബ്യയില്‍ നിന്നാണ്. 8 ബില്യണ്‍ ഡോളർ 2024 ല്‍ സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ചു. ഇത് മൊത്തം വിദേശ നിക്ഷേപത്തിന്റെ 7% ആണ്. എണ്ണ സമ്പന്നമായ ഈ രാജ്യത്ത് പ്രത്യേകിച്ച് നിർമ്മാണം, ആരോഗ്യ സംരക്ഷണം, സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്.

ഇക്കാലയളവില്‍ കുവൈത്ത് പ്രവാസികളുടെ സംഭാവന 4.6 ബില്യണ്‍ ഡോളറാണ്. ഇത് മൊത്തം പണമയയ്ക്കലിന്റെ 3.9% ആണ്. പരമ്പരാഗതമായി ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിന്റെ പ്രധാന സ്രോതസ്സായ കുവൈത്തിന്റെ വിഹിതത്തില്‍ സമീപ വർഷങ്ങളില്‍ 6.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഖത്തർ പ്രാവാസികള്‍ 4.9 ബില്യണ്‍ ഡോളർ, ഒമാന്‍ പവാസികള്‍ 2.97 ബില്യണ്‍ ഡോളർ എന്നിങ്ങനെയായിരുന്നു നാട്ടിലേക്ക് അയച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+