Get Updates
Get notified of breaking news, exclusive insights, and must-see stories!

നട്ടെല്ല് പൊട്ടിയവര്‍, കാലൊടിഞ്ഞവര്‍... ഗാസയില്‍ നിന്ന് അവര്‍ യുഎഇയില്‍; കുഞ്ഞുമക്കളെ വഹിച്ച് വിമാനം

ദുബായ്: ഗാസയില്‍ നിന്നുള്ള 1000 കുട്ടികള്‍ക്ക് ചികില്‍സ നല്‍കുമെന്ന് പ്രഖ്യാപിച്ച യുഎഇ വാക്ക് പാലിക്കുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ കുട്ടികളുടെ ആദ്യ സംഘത്തെയും വഹിച്ചുള്ള വിമാനം അബുദാബിയില്‍ എത്തി. നട്ടെല്ല് പൊട്ടിയ കുട്ടിയും കാലൊടിഞ്ഞ കുട്ടിയും പൊള്ളലേറ്റ കുട്ടിയും ഇതിലുണ്ട്. ക്യാന്‍സറിന് അടിയന്തര ചികില്‍സ വേണ്ട കുഞ്ഞും യുഎഇ തലസ്ഥാനത്തെത്തി.

ഗാസയിലെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലെത്തിയ കുട്ടികളെയാണ് യുഎഇയിലേക്ക് മാറ്റുന്നത്. ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തില്‍ നിന്ന് കുട്ടികളുടെ ആദ്യ സംഘവുമായി വിമാനം അബുദാബിയിലേക്ക് പറന്നു. സ്‌ഫോടനങ്ങളും വെടിയൊച്ചകളും കേട്ട് ശരീരവും മനസും മരവിച്ച ആ കുട്ടികള്‍ക്ക് ഇനി സമാധാനത്തോടെ ശ്വാസം വിടാമെങ്കിലും അവരനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ ചെറുതല്ല.

gaza-child

ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12000 കവിഞ്ഞു. ഇതില്‍ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണ്. ആശുപത്രികള്‍, യുഎന്‍ ഓഫീസുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍, വിദ്യാലയങ്ങള്‍ എന്നിവയെല്ലാം ഇസ്രായേല്‍ സൈന്യം ആക്രമിച്ചു. ആഗോള തലത്തില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകമാകവെയാണ് യുഎഇയിലേക്ക് പരിക്കേറ്റ കുട്ടികളെ എത്തിച്ചിരിക്കുന്നത്.

ഗാസക്കെതിരെ 17 വര്‍ഷമായി ഇസ്രായേല്‍ ഉപരോധം തുടരുകയാണ്. ആക്രമണം തുടങ്ങിയ ശേഷം ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ഇസ്രായേല്‍ അനുവദിച്ചിരുന്നില്ല. കടുത്ത സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റ ഏതാനും പേരെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ ഇസ്രായേല്‍ അനുവദിച്ചു. അതേസമയം, ഒരുഭാഗത്ത് ആക്രമണം തുടരുന്നുണ്ട്.

ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത് 5000 കുട്ടികള്‍ കൊല്ലപ്പെട്ടു എന്നാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടാല്‍ മാത്രമേ ആക്രമണം നിര്‍ത്തൂ എന്ന് ഇസ്രായേലും അമേരിക്കയും പറയുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ബന്ദികളുടെ മോചനത്തിനുള്ള ശ്രമം തുടരുകയാണ്. യുദ്ധം ഏറെ കാലം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ ഒരുക്കമാണെന്ന് ഹമാസ് പറയുന്നു.

1000 കുട്ടികള്‍ക്ക് ചികില്‍സ ഒരുക്കാന്‍ തയ്യാറാണെന്ന് യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യ സംഘമാണ് അബുദാബിയില്‍ എത്തിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവുമായുള്ള കൂടുതല്‍ വിമാനങ്ങള്‍ വൈകാതെ യുഎഇയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ദിവസവും വിമാനങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ അവസ്ഥ വലിയ ദുരന്തമാണെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അംഗം മുഹമ്മദ് അല്‍ കഅബി പറഞ്ഞു. പരിക്കേറ്റ ചെറിയ കുട്ടികളെയാണ് യുഎഇയില്‍ എത്തിച്ചിട്ടുള്ളത്. ഇവരുടെ ചിത്രം യുഎഇ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യമാണ് യുഎഇ. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+