Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ പണക്കൊഴുപ്പ് മാത്രമല്ല; ഫിഫയുടെ കണ്ണുതള്ളിച്ചത് ഈ കണക്കുകൾ, അധിക വരുമാനം 2000 കോടി കടക്കും?

റിയാദ്: ഖത്തറിന് ശേഷം മറ്റൊരു ഗൾഫ് രാജ്യം കൂടി ലോകകപ്പ് ഫുട്‍ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് 2034 ലോകകപ്പ് ഫുട്‍ബോൾ സൗദിയിൽ വച്ച് നടക്കുമെന്ന പ്രഖ്യാപനം ഫിഫ നടത്തിയത്. ഇതോടെ ആഗോള സ്‌പോർട്‌സ് ഹബ്ബ് ആവുക എന്ന സൗദിയുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. അടുത്തിടെ ഐപിഎൽ ലേലം നടത്തിയും സൗദി എല്ലാവരെയും ഞെട്ടിച്ചതാണ്.

എന്നാൽ കേവലം പണക്കൊഴുപ്പ് കണക്കിലെടുത്തോ, അല്ലെങ്കിൽ ലേലത്തിലെ ഏറ്റവും ശക്തമായ മത്സരാർത്ഥി എന്ന നിലയിലോ മാത്രമല്ല സൗദിയെ പത്ത് വർഷങ്ങൾക്ക് ശേഷമുള്ള ലോക ഫുട്‍ബോൾ മാമാങ്കത്തിന് തിരഞ്ഞെടുത്തത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് പിന്നിൽ ഫിഫയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ടെന്നാണ് സൂചന.

saudiworldcup

അതിൽ പ്രധാനം സൗദിയിൽ ടൂർണമെന്റ് നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന അധിക വരുമാനത്തിന്റെ കണക്കുകളാണ്. ഈ കണക്കുകൾ കൂടി ഗൾഫ് രാജ്യത്തിന് തുണയായി എന്ന് വേണം പറയാൻ. വലിയ വാണിജ്യ സാധ്യതകൾ തന്നെ തുറന്നിടുന്ന ലോകകപ്പിന് സൗദി അനുയോജ്യമാണെന്ന് ഫിഫയ്ക്ക് ബോധ്യപ്പെടാൻ ചില കാരണങ്ങളുണ്ടായിരുന്നു താനും.

ഫിഫയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ടിക്കറ്റ്, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയവയിലെ അധിക വരുമാനത്തിന് ഒപ്പം തന്നെ കുറഞ്ഞ ചിലവിൽ ടൂർണമെന്റ് നടത്താൻ കഴിയുമെന്നതാണ് ഫിഫയെ ആകർഷിച്ച ഘടകങ്ങൾ. ഫിഫ മുന്നോട്ട് വച്ച അടിസ്ഥാന കണക്കുകൾ ഒക്കെയും ബഹുദൂരം മറികടക്കുന്ന നിലയിലേക്ക് സൗദിയിലെ ടൂർണമെന്റ് നേട്ടങ്ങൾ കൊണ്ടുവരുമെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് ആക്കം കൂട്ടി.

സൗദി ലോകകപ്പിൽ നിന്നുള്ള ടിക്കറ്റ്, ഹോസ്‌പിറ്റാലിറ്റി വരുമാനങ്ങൾ അടിസ്ഥാന നിലവാരത്തേക്കാൾ 32 ശതമാനം കവിയുമെന്നാണ് ഫിഫ പ്രവചിക്കുന്നത്. അതായത് 234 മില്യൺ ഡോളർ (2036 കോടി രൂപ) അധിക വരുമാനം ഇവയിൽ നിന്ന് മാത്രം സൗദി ലോകകപ്പ് നൽകുമെന്ന് ഫിഫ കണക്കുകൂട്ടുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവും പ്രീമിയം സൗകര്യങ്ങൾ നൽകാനുള്ള കഴിവും വരുമാനം ഗണ്യമായി ഉയർത്തും.

ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ എത്തുന്ന ഫുട്‍ബോൾ ആരാധകർക്കും, കോർപറേറ്റ് പങ്കാളികൾക്കും ഒരുപോലെ പല നിരക്കുകളിൽ പ്രീമിയം സൗകര്യങ്ങൾ നൽകാനുള്ള പ്രൊപ്പോസലുകൾ ഇത്തവണത്തെ അപേക്ഷയ്ക്ക് ഒപ്പം സൗദി സമർപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഫിഫ അധികൃതർ സമ്പൂർണ തൃപ്‌തി രേഖപ്പെടുത്തുകയാണ് ചെയ്‌തത്‌.

ഇവയ്ക്ക് പുറമേ റീട്ടെയിലിംഗ്, ഭക്ഷണ പാനീയ വിൽപ്പന തുടങ്ങി വേറെയും വരുമാനം സാധ്യതകൾ ലോകകപ്പ് തുറന്നിടുന്നുണ്ട്. കായിക മേഖലയിലും ആഗോള സ്‌പോർട്‌സ് ഹബ്ബ് എന്ന നിലയിലേക്കും സൗദിയുടെ വളർച്ച ഫിഫയും ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ലോകകപ്പ് വേദി അനുവദിച്ചിരിക്കുക എന്ന തീരുമാനം.

കൂടാതെ ലോകകപ്പിലെ ഏറ്റവും വലിയ വരുമാനമായി മീഡിയ, മാർക്കറ്റിംഗ് കാര്യങ്ങളുടെ വിഷയത്തിലും സൗദി സമർപ്പിച്ച അപേക്ഷ ഫിഫയുടെ കണക്കുകൂട്ടലുകൾ മറികടക്കുന്നതാണ്. ആ സൗദി ലോകകപ്പിൽ ഏതാണ്ട് 10 ശതമാനത്തോളം അധിക പ്രേക്ഷകർ ലോകകപ്പ് ലൈവായി കാണാൻ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്.

ലോകകപ്പിന് സൗദിയെ വേദിയാക്കാൻ ഇവയ്ക്ക് ഒക്കെ പുറമേ പ്രധാന കാരണമായി കണക്കാക്കുന്നത് കുറഞ്ഞ ചിലവിൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ സൗദിക്ക് കഴിയുമെന്നതാണ്. ഇതിലൂടെ വരുമാനവും ചിലവും തമ്മിലുള്ള അന്തരം ഉയർത്താമെന്ന് ഫിഫ കരുതുന്നു. ബജറ്റ് നിലനിർത്തിക്കൊണ്ട് തന്നെ ഉയർന്ന നിലവാരത്തിലുള്ള വേദികൾ സൗദിക്ക് നിർമ്മിക്കാൻ കഴിയുമെന്നതും മറ്റൊരു നേട്ടമാണ്. ഇവയൊക്കെയും ഗൾഫ് രാജ്യത്തിന് അനകൂലമായി എന്ന് വേണം വിലയിരുത്താൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+