Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ദുബായിൽ നിന്ന് തന്നെ വാങ്ങാം, കുറഞ്ഞത് 24000ത്തിനടുത്ത് രൂപ മതി, തന്ത്രം മാറ്റി സ്വർണപ്രേമികൾ

ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിൽ ഒന്ന് യുഎഇയാണ്. ഏത് പൊന്നും ഇവിടെ കിട്ടും എന്ന് മാത്രമല്ല പരിശുദ്ധിയും നികുതിയിളവുമെല്ലാം സ്വർണപ്രേമികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഒന്ന് ദുബായിൽ എത്തിയാൽ ഗോൾഡ് സൂക്ക് വരെ പോകാതെ തിരിച്ചുവരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികൾ കുറവാണ് താനും.

എന്നാൽ സ്വർണ വില കുതിച്ചുയർന്നത് ദുബായിലെ സ്വർണ വ്യാപാരത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആളുകൾ സ്വർണം വാങ്ങുന്നുണ്ടെങ്കിലും വാങ്ങൽരീതി പാടെ മാറി. ഈ പുത്തൻ ട്രെന്റ് ലാഭകരണമാണെന്നതാണ് മറ്റൊരു കാര്യം.

dubaigoldto

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗ്രാമിന് 300 ദിർഹം തൊട്ടത്. ആറ് മാസം കൊണ്ട് സ്വർണ വില 30 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മറ്റ് മിക്ക നിക്ഷേപ ആസ്തികളേക്കാളും മികച്ച പ്രകടനമാണ് ഇക്കാലയളവിൽ സ്വർണം കാഴ്ചവെച്ചത്. നിലവിൽ രാജ്യത്ത് സ്വർണവില 22 കാരറ്റ് ഒരു ഗ്രാമിന് 367.75 ദിർഹമാണ്. 21 കാരറ്റിന് 352.75 ഉം 18 കാരറ്റിന് 302.25 ഉം. 24 കാരറ്റിന് നേരത്തെ 400 ദിർഹം കടന്ന വില ഇന്നലെ വൈകീട്ട് 397.25 ദിർഹമാണ് രേഖപ്പെടുത്തിയത്.

വില ഉയർന്നതോടെ ആഭരണം വാങ്ങുന്ന പതിവ് ഇപ്പോൾ ദുബായിലെ സ്വർണ ഉപഭോക്താക്കൾക്കില്ല. അവർ ഇപ്പോൾ പ്രധാനമായും വാങ്ങുന്നതാകട്ടെ സ്വർണക്കട്ടികളും നാണയങ്ങളുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്കുകളിലൊന്ന് 'ഗോൾഡ് ബൈ' (gold buy) എന്നതാണെന്നാണ് ട്രേഡിങ് പ്ലാറ്റ്ഫോമുകൾ ചൂണ്ടിക്കാട്ടുന്നത്. അതായത് വില എത്ര കൂടിയാലും നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലുള്ള ആളുകളുടെ വിശ്വാസം ഉയർന്ന് കൊണ്ടിരിക്കുകയാണെന്ന് താരം.

ഈ സാഹചര്യത്തിൽ ഏറ്റവും ലാഭകരമായി സ്വർണം വാങ്ങുന്നതെങ്ങനെയെന്നാണ് പ്രധാനമായും ആളുകൾ നോക്കുന്നത്. കട്ടികളും നാണയങ്ങളും വാങ്ങുന്നതിനോടൊപ്പം തന്നെ പലരും പ്രതിമാസ ഗോൾ ഇൻസ്റ്റാൾമെന്റ് സ്കീമുകളിൽ ചേരുന്നുണ്ടത്രേ. മാസം ശരാശരി ഇൻസ്റ്റാൾമെന്റ് 1000- 2000 ദിർഹത്തിന് ഉള്ളിലെ വരുന്നുള്ളൂ. 1000 ദിർഹത്തിൽ താഴെ ഇൻസ്റ്റാള്‍മെന്റ് ഓഫറുകൾ തരുന്ന ജ്വല്ലറികളും ഉണ്ട്. ഒരു നിശ്ചിത അടവ് കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള രൂപത്തിൽ സ്വർണ ബാറുകളോ അല്ലെങ്കിൽ ആഭരണങ്ങളോ സ്വന്തമാക്കാം.ചില്ലറ വ്യാപാരികൾ ഇതിന്റെ കൂട്ടത്തിൽ നൽകുന്ന മറ്റ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.

സ്വർണ വില ആഗോളതലത്തിൽ ഔൺസിന് 3500 ഡോളർ കടന്നതോടെ ആളുകഴ്ഡ കൂടുതലായി ഇൻസ്റ്റാൾമെന്റ് സ്കീമുകൾക്ക് പുറകിലാണെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. തങ്ങളുടെ കപ്പാസിറ്റിക്ക് അനുസരിച്ച നിലയിൽ സ്വർണ വില വീഴാനുള്ള കാത്തിരിപ്പാണ് യഥാർത്ഥത്തിൽ ഇതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഈ ഇൻസ്റ്റാൾമെന്റ് സ്കീമിലെ ഏറ്റവും നല്ല കാര്യമെന്താണെന്നാൽ 12 മാസത്തെ ഇൻസ്റ്റാൾമെന്റിന് ശേഷവും സ്വർണം വാങ്ങണമെന്ന് നിർബന്ധമില്ല. വേണമെങ്കിൽ ആ പ്ലാനുമായി തുടർന്നും മുന്നോട്ട് പോകാം.

യുഎഇയിൽ പതിവായി സന്ദർശിക്കുന്ന പ്രവാസികൾ പോലും ഇൻസ്റ്റാൾമെന്റ് സ്കീമുകളുമായി മുന്നോട്ട് പോകാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റീട്ടെയിലർമാർ ചൂണ്ടിക്കാട്ടുന്നത്. വെറുതെ സ്വർണം വാങ്ങിക്കൂട്ടുന്നതിനേക്കാൾ മികച്ച ലാഭകരമായ മാർഗം ഇതാണെന്ന ചിന്തയാണ് ഇതിന് പിന്നിലെന്നും വ്യാപാരികൾ പറഞ്ഞു.

അക്ഷയ തൃതീയക്ക് വില കുറയുമോ?

അക്ഷയ തൃതീയ അടുത്തതോടെ സ്വർണവിപണിയിൽ വില കുറയുന്നുവെന്നതാണ് ശുഭ സൂചന. നേരത്തേ ഗ്രാമിന് 370 കടന്ന വില ഇപ്പോൾ 367 ദിർഹത്തിലെത്തി നിൽക്കുകയാണ്. ഇനിയും കുറഞ്ഞാൽ അക്ഷയ തൃതീയ ദിനത്തിൽ പ്രതീക്ഷിച്ച കച്ചവടം ഉണ്ടാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരു തരി പൊന്ന് വാങ്ങാൻ കിട്ടുന്ന അവസരം സ്വർണപ്രേമികൾ നഷ്ടപ്പെടുത്താൻ സാധ്യത ഇല്ലെന്ന് തന്നെയാണ് ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+