Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ സുപ്രധാന നീക്കം; യുഎഇയിലെ അരിവില കുത്തനെ ഇടിയാന്‍ പോകുന്നു

അബുദാബി: യുഎഇയില്‍ ബസ്മതി ഇതര വെള്ള അരിയുടെ വിലയില്‍ കാര്യമായ ഇടിവുണ്ടാകാന്‍ പോകുന്നു. ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം ഇന്ത്യ പിന്‍വലിച്ചതാണ് യുഎഇയ്ക്ക് ഗുണപരമാകുന്നത്. ഇത് വില 20 ശതമാനം വരെ കുറയാന്‍ കാരണമാകും എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ബസുമതിയും ബസുമതി ഇതര അരിയുമാണ് യുഎഇ, ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

യുഎഇയുടെ ഏറ്റവും വലിയ അരി ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്നലെയാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തത്. ഒരു ടണ്ണിന് 490 ഡോളര്‍ അഥവാ 1800 ദിര്‍ഹം എന്ന അടിസ്ഥാന വിലയില്‍ ആയിരിക്കും ഇന്ത്യ ബസ്മതി ഇതര വെള്ള അരി കയറ്റി അയയ്ക്കുക. മാത്രമല്ല ഇത്തവണ ഉല്‍പാദനം കൂടിയത് കയറ്റുമതി തീരുവ കുറയ്ക്കാനും കാരണമാകും.

UAE News

ഈ മാറ്റം യുഎഇ വിപണിയിലെ വിലയില്‍ വളരെ പെട്ടെന്ന് തന്നെ പ്രതിഫലിക്കും എന്നാണ് അല്‍ ആദില്‍ സൂപ്പര്‍മാര്‍ക്കറ്റ്സ് ചെയര്‍മാന്‍ ഡോ.ധനഞ്ജയ് ദാതാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞത്. യുഎഇയില്‍, ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ഇനങ്ങളില്‍ ഒന്നാണ് ബസുമതി ഇതര അരി. ആകെയുള്ള വിപണി വിഹിതത്തിന്റെ ഏകദേശം 70 ശതമാനവും ബസ്മതി ഇതര അരിയാണ്.

വെള്ള അരി, സോന മസൂരി അരി, ജീരകശാല അരി, തുടങ്ങിയ ഇനങ്ങള്‍ക്ക് യുഎഇയില്‍ ആവശ്യക്കാരേറെയാണ്. ഇന്ത്യയെ കൂടാതെ, തായ്ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങില്‍ നിന്നും യുഎഇ അരി ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി തീരുവ കേന്ദ്രം നീക്കം ചെയ്തത്. ബസ്മതി ഇതര അരിയുടെ മൂന്ന് വിഭാഗങ്ങളുടെ കയറ്റുമതി തീരുവയിലും കുറവ് പ്രതിഫലിക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായിരുന്നു ഇത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 23.59 ലക്ഷം ടണ്‍ ബസ്മതി ഇതര വെള്ള അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണുകളില്‍ ധാരാളം അരി സ്റ്റോക്കുണ്ട്. ചില്ലറ വില്‍പ്പന വിലയും ഇപ്പോള്‍ നിയന്ത്രണത്തിലാണ് എന്നതിനാലാണ് കയറ്റുമതി നിരോധനം കേന്ദ്രം നീക്കം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+