Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിന്റെ മൊഞ്ച് കൂട്ടി ഇന്ത്യ; 210 കോടി ഡോളറായി കയറ്റുമതി... എണ്ണ നല്‍കുന്ന ആറാം രാജ്യം

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ പ്രധാനിയായ കുവൈത്തുമായി ഇന്ത്യയ്ക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിരിക്കുകയാണ് ഇപ്പോള്‍. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 210 കോടി ഡോളറിലെത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ വന്‍ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

മറിച്ച് ഇന്ത്യയില്‍ നിന്ന് കുവൈത്ത് വാങ്ങുന്നത് എന്തൊക്കെയാണ് എന്ന് അറിയാമോ? ലോകത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുള്ള രാജ്യമാണ് കുവൈത്ത്. ജിസിസി രാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റുള്ള രാജ്യവും കുവൈത്താണ്. ഒട്ടേറെ പ്രത്യേകതകളുള്ള ഈ അറബ് രാജ്യവുമായി ഇന്ത്യ നടത്തുന്ന വ്യാപാര ഇടപാട് 34 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ വളരെ വ്യത്യസ്തമാണ്...

kuwait india trade

2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യ കുവൈത്തിലേക്ക് കയറ്റി അയച്ചത് 210 കോടി ഡോളറിന്റെ വസ്തുക്കളാണ്. തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷം 156 കോടി ഡോളറായിരുന്നു. 34 ശതമാനമാണ് കയറ്റുമതിയിലെ വര്‍ധനവ് എന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

വിമാനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഭാഗങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയ്ക്ക് പുറമെ ആഡംബര വസ്തുക്കളും ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വിലയേറിയ അമൂല്യ കല്ലുകള്‍, ആഭരണങ്ങള്‍, കോയിനുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ മരുന്നുകളും ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്തുന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങളും പ്രകൃതി വാതകവുമാണ് കുവൈത്തിനെ സമ്പന്നമാക്കുന്നത്. 101 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ കുവൈത്തിന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ലോകത്തെ മൊത്തം എണ്ണ സംഭരണത്തിന്റെ ആറ് ശതമാനം വരുമിത്. കൂടാതെ 1784 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതക ശേഖരവും. ഒപെക് ഡാറ്റകള്‍ പ്രകാരം കുവൈത്തിന്റെ കൈവശമുള്ള വാതകം 63 ലക്ഷം കോടി ക്യൂബിക് അടി വരും.

ജിസിസിയിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയാണ് കുവൈത്തിന്റേത്. യുഎഇയും സൗദി അറേബ്യയും ഖത്തറുമാണ് മറ്റു പ്രമുഖര്‍. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളില്‍ ഇന്ത്യയ്ക്കും മുഖ്യ ഇടമുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാട് 1000 കോടി ഡോളറിലധികം വരും.

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന രാജ്യമാണ് കുവൈത്ത്. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ മൂന്ന് ശതമാനം ഇറക്കുന്നത് കുവൈത്തില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് എണ്ണ നല്‍കിയ രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് കുവൈത്ത്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളാണ് കുവൈത്തിന് മുന്നിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+