Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ദിനാറിന് അന്ന് 14 രൂപ മതി; പിന്നീട് ചിത്രം മാറി, ഈ മാറ്റങ്ങള്‍ കാരണം പ്രവാസികള്‍ക്ക് നേട്ടം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ രൂപ ഓരോ ദിവസവും ദുര്‍ബലമാകുകയാണ്. സാമ്പത്തിക ഭദ്രത ഇല്ലാതാകുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രാജ്യത്ത് വില വര്‍ധനവിന് കാരണമാകുന്ന ഈ മാറ്റം പക്ഷേ, പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ തുക ലഭിക്കും. ഇന്നും ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത് എന്ന് അറിയാമോ. എന്തൊക്കെ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പരിഗണിക്കുക, പ്രവാസികള്‍ക്ക് എങ്ങനെയാണ് നേട്ടമാകുക എന്നെല്ലാം അറിയാം. അതോടൊപ്പം ഒരു കാലത്ത് ഇന്ത്യന്‍ രൂപയും കുവൈത്ത് ദിനാറും തമ്മിലുള്ള വിനിമയ നിരക്ക് 14 രൂപയേ ഉണ്ടായിരുന്നുള്ളൂ എന്ന് കൂടി അറിയണം. ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് കുവൈത്ത് ദിനാര്‍.

kuwait-dinar-rupee-value-

1990കളിലാണ് ഒരു കുവൈത്ത് ദിനാറിന് 14 രൂപയുണ്ടായിരുന്നത്. അന്ന് ഒരു ഡോളറിന് 17 രൂപയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രൂപ ഘട്ടങ്ങളായി മൂല്യം കുറയാന്‍ തുടങ്ങി. 2000ത്തില്‍ ഇന്ത്യന്‍ രൂപയും ഡോളറും തമ്മിലുള്ള മൂല്യം 45 രൂപയായി. 2010ല്‍ 45.73 ആയി. 2015 ആയപ്പോഴേക്കും ചിത്രം ശരിക്കുംമാറി. 64.15 രൂപയായി മാറി. ഇപ്പോള്‍ 86.40 രൂപയും.

ലോകത്ത് ഏറ്റവും മൂല്യമുള്ള മൂന്ന് കറന്‍സികള്‍ ജിസിസി രാജ്യങ്ങളിലേതാണ്. ഏറ്റവും മൂല്യം കുവൈത്ത് ദിനാറിനാണ്. പിന്നെ ബഹ്‌റൈന്‍ ദിനാറും ഒമാന്‍ റിയാലുമാണ്. ഓരോ രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പും രാഷ്ട്രീയ സാഹചര്യവും ജനങ്ങളുടെ ജീവിത നിലവാരവുമാണ് കറന്‍സിയുടെ മൂല്യം നിശ്ചയിക്കുന്നത്. കൂടുതല്‍ ചെലവഴിക്കേണ്ടി വരുന്ന കറന്‍സിയുടെ മൂല്യം കുറയും. കുവൈത്ത് ദിനാറും രൂപയും തമ്മിലുള്ള വിനിമയ മൂല്യം നിലവില്‍ 281ന് മുകളിലാണ്.

മൂല്യം കുറയുന്നതിനുള്ള കാരണം

രൂപയുടെ മൂല്യം കുറയുമ്പോള്‍ സ്വാഭാവികമായും മറ്റു കറന്‍സികളുടെ മൂല്യം ഉയരും. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് രണ്ട് നേട്ടങ്ങളാണ് ലഭിക്കുക. ഒന്ന് അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. മറ്റൊന്ന് ഭവന-വാഹന വായ്പകള്‍ക്ക് കൂടുതല്‍ തുക അടയ്ക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ അവശ്യവസ്തുക്കളുടെ വില ഉയരുന്ന വേളയില്‍ നാട്ടിലുള്ളവരെ പോലെ പ്രവാസികളും പ്രതിസന്ധിയിലാകും.

2012ന് ശേഷമാണ് ഇന്ത്യന്‍ രൂപ അതിവേഗം മൂല്യം കുറയാന്‍ തുടങ്ങിയത്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ആഭ്യന്തരമായി സാമ്പത്തിക രംഗത്തുവരുത്തിയ പരിഷ്‌കരണങ്ങളും ഇതിന് കാരണമാണ്. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നത് വ്യാപാര കമ്മി വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് പണം കൊടുക്കാന്‍ കൂടുതല്‍ വിദേശ കറന്‍സികള്‍ ആവശ്യമായി വരും. ഇത് ഇന്ത്യന്‍ രൂപയെ ദുര്‍ബലപ്പെടുത്തും.

ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്ന സാഹചര്യം വന്നാലും രൂപയുടെ മൂല്യം ഇടിയും. മറ്റു രാജ്യങ്ങളില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ വരുമാനം കിട്ടുമെന്ന് വരുമ്പോഴാണ് നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറുക. അതായത്, ഇന്ത്യന്‍ രൂപയ്ക്ക് ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വരും.

ഇന്ത്യന്‍ രൂപയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നതും മൂല്യം ഇടിയാന്‍ കാരണമാകും. നോട്ട് നിരോധനം ഇത്തരം അവസ്ഥയ്ക്ക് ഇടയാക്കി എന്ന് പറയുന്ന സാമ്പത്തിക നിരീക്ഷകരുണ്ട്. ക്രൂഡ് ഓയില്‍ വില കൂടുക, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുക, രാജ്യാന്തര സംഘര്‍ഷങ്ങളുണ്ടാകുക എന്നീ കാര്യങ്ങളെല്ലാം രൂപയുടെ മൂല്യം കുറയ്ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+