ഖത്തറിന് പിന്നാലെ കുവൈത്തും: റോഡില്‍ ശ്രദ്ധിച്ചോ, ഇല്ലെങ്കില്‍ പിഴ 8 ലക്ഷത്തിലേറെ, കൂടാതെ തടവും
കുവൈത്ത് സിറ്റി: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കൂടുതല്‍ കർശനമായ പിഴ ചുമത്താനുള്ള നീക്കവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുകയുമെന്ന ലക്ഷ്യത്തോടും കൂടിയാണ് കുവൈത്ത് കൂടുതല്‍ കർശനമായ പിഴകള്‍ ചുമത്തുന്നത്. 'സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ശീലങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് രീതികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിനുമാണ് കർശനമായ പിഴകൾ നടപ്പിലാക്കുന്നത്' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാറിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്ന നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ നിരവധി പിഴകളാണ് ഉള്‍പ്പെടുന്നത്. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവോ 1000 കുവൈറ്റ് ദിനാർ മുതൽ 3000 കുവൈറ്റ് ദിനാർ വരെ പിഴയോ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 2.7 ലക്ഷം അല്ലെങ്കില്‍ 8.1 ലക്ഷം രൂപ നല്‍കേണ്ടി വരും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാല്‍ മൂന്ന് മാസത്തെ ജയിൽ ശിക്ഷയോ 300 കുവൈറ്റ് ദിനാർ പിഴയോ ലഭിക്കാം. വേഗപരിധി പരിധി കടന്ന് വാഹനമോടിച്ചാൽ പരമാവധി 500 കുവൈറ്റ് ദിനാർ പിഴയോ മൂന്ന് മാസം തടവോ അനുഭവിക്കേണ്ടി വരു. ടിൻ്റഡ് വിൻഡോസ് നിയന്ത്രണം ലംഘിച്ചാൽ പരമാവധി പിഴ 200 കുവൈറ്റ് ദിനാറാണ്. ഈ കുറ്റംരണ്ട് മാസത്തെ ജയിൽ ശിക്ഷയ്ക്ക് കാരണമായേക്കാം.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ കാറിൽ ശ്രദ്ധിക്കാതെ വിടുകയോ വിന്‍ഡോ വഴി പുറത്തേക്ക് തലയിട്ട് നില്‍ക്കാന്‍ അനുവദിക്കുകയോ ചെയ്താൽ 75 ദിനാർ പിഴ ചുമത്തും. 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുകയോ പിൻസീറ്റിൽ ചൈൽഡ് സീറ്റില്‍ അല്ലാതെ ഇരുത്തുകയോ ചെയ്താല്‍ 100 മുതൽ 200 ദിനാർ വരെയാണ് പിഴ. ഫയർ ട്രക്കുകൾ, ആംബുലൻസുകൾ, പോലീസ് കാറുകൾ തുടങ്ങിയ എമർജൻസി വാഹനങ്ങൾ കടന്നുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ 250 മുതൽ 500 വരെ പിഴ ചുമത്തും.
അതേസമയം കഴിഞ്ഞയാഴ്ച ഖത്തറും ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. പുതിയ പരിഷ്കരണത്തോടെ രാജ്യ വിടാന്‍ ആഗ്രഹിക്കുന്നവർ, ഇതിന് മുമ്പായി ട്രാഫിക നിയമലംഘനത്തിലെ മുഴുവന്‍ തുകയും അടയ്ക്കേണ്ടി വരും. സെപ്തംബർ 1 ന് നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി പിഴത്തുക ഉള്ളവർക്ക് ഇത് ഇളവുകളോടെ അടച്ച് തീർക്കാനുള്ള അവസരവും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
3 വർഷത്തില്‍ കുറയാത്ത പിഴത്തുക ഉള്ളവർക്ക് അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.ഖത്തർ പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജിസിസി പൗരന്മാർ എന്നിവർക്കെല്ലാം നിയമം ബാധകമാണ്. സെപ്തംബർ മുതൽ, ഗതാഗത നിയമലംഘനത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കര, വായു, കടൽ എന്നിവയുൾപ്പെടെ ഏതെങ്കിലും അതിർത്തികൾ വഴി ഖത്തറിൽ നിന്ന് പുറത്തുകടക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
-
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍











Click it and Unblock the Notifications