ലുലു ഗ്രൂപ്പിന് ബഹ്റൈനിലും വന്‍ പദ്ധതികള്‍: വരുന്നത് നാല് പുതിയ സ്റ്റോറുകള്‍; തൊഴില്‍ അവസരം വർധിക്കും
മനാമ: ബഹ്റൈനിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. ഉടന്‍ തന്നെ രാജ്യത്ത് പുതിയ നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് ലുലു അധികൃതർ വ്യക്തമാക്കി. നിലവില്‍ ബഹ്റൈനില്‍ 13 ലുലു സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. പുതിയ നാലെണ്ണം കൂടെ വരുന്നതോടെ ആകെ സ്റ്റോറുകളുടെ എണ്ണം 17 ലേക്ക് ഉയരും. അടുത്ത വർഷത്തോടെ ഇത് 25 ലേക്ക് എത്തിക്കുകയാണ് ലുലു ഗ്രൂപ്പിന്‍റെ ലക്ഷ്യം.
ലുലു ബഹ്റൈനിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്ന കാര്യം ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫ് അലിയും സ്ഥിരീകരിച്ചു. രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന കമ്പനിയുടെ പ്രഖ്യാപിത നിലപാടാണ്. കൂടുതല്‍ സ്റ്റോറുകള്‍ ഉടന്‍ തന്നെ തുറക്കും. ഇത് ജിസിസി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) റീട്ടെയിൽ മേഖലയിലുള്ള ലുലു ഗ്രൂപ്പിന്റെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്. 2028-ഓടെ ജിസിസി റീട്ടെയിൽ മാർക്കറ്റ് 390 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇയില്‍ നേരത്തെ തന്നെ പ്രവർത്തനം ശക്തമാക്കിയ ലുലു ഗ്രൂപ്പ് 2000 ത്തിന്‍റെ തുടക്കത്തിലാണ് ബഹ്റൈന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. നിലവിലുള്ള 13 സ്റ്റോറുകൾ മനാമ, ഹിദ്, റിഫ, ദിയാർ അൽ മുഹറഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷണവസ്തുക്കൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിശാലമായ ശ്രേണി അവതരിപ്പിക്കുന്ന ലുലു സ്റ്റോർ എല്ലായിടത്തും എന്ന പോലെ ബഹ്റൈനിലും ഏറെ ജനപ്രിയമാണ്.
പുതിയ നാല് സ്റ്റോറുകൾ കൂടെ തുറക്കുന്നത്. ഇത് രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നതിനൊപ്പം തന്നെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുമെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു.ഗ്രൂപ്പിന്റെ നിലവിലുള്ള നിക്ഷേപം 200 മില്യൺ ബഹ്‌റൈൻ ദിനാറിന് മുകളിലാണെന്ന് പഴയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ വിപുലീകരണം ഇത് ഇരട്ടിയാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
"ബഹ്‌റൈനിലെ ഞങ്ങളുടെ വിപുലീകരണം ഗ്രൂപ്പിന്റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമാണ്. രാജ്യത്തിന്റെ സ്ഥിരതയുള്ള സാമ്പത്തിക അന്തരീക്ഷവും റീട്ടെയിൽ മേഖലയിലെ വളർച്ചാ സാധ്യതകളും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു," എംഎ യൂസഫലി പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ റീട്ടെയിൽ മേഖല 2028-ഓടെ 390 ബില്യൺ ഡോളറിലെത്തുമെന്ന പ്രവചനങ്ങളും ഈ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഉപഭോക്തൃ മുൻഗണനകളിലെ മാറ്റങ്ങൾ, സർക്കാർ നയങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
ജിസിസി മേഖലയിൽ ലുലു ഗ്രൂപ്പിന് 250-ലധികം സ്റ്റോറുകളുണ്ട്, ഇത് യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലാണ് ഏറെ സ്റ്റോറുകളുള്ളത്. 2025-ൽ മാത്രം ഗ്രൂപ്പ് നിരവധി പുതിയ സ്റ്റോറുകളാണ് ഈ രാജ്യങ്ങളില്‍ തുറന്നിരിക്കുന്നത്. ബഹ്‌റൈനിലെ പുതിയ സ്റ്റോറുകൾ ഹൈപ്പർമാർക്കറ്റുകളോ എക്സ്പ്രസ് സ്റ്റോറുകളോ ആയിരിക്കുമെന്നാണ് സൂചന.
പ്രാദേശിക ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കിയാണ് ഏത് തരത്തിലുള്ള സ്റ്റോറുകള്‍ വേണം എന്നുള്ളത് ലുലു തീരുമാനിക്കുന്നത്. റീട്ടെയിൽ മേഖല വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ബഹ്റൈന്റേത്. വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായി പല തരത്തിലുള്ള ഇളവുകളും അവർ മുന്നോട്ട് വെക്കുന്നു.
അതേസമയം, 2030 ന് ഉള്ളില്‍ സൗദി അറേബ്യയില്‍ 100 സ്റ്റോറുകളാണ് ഞങ്ങളുടെ ലക്ഷ്യമെന്നാണ് എംഎ യൂസഫലി അടുത്തിടെ വ്യക്തമാക്കിയത്. ഇതിനോടകം തന്നെ 80 എണ്ണം തുറന്ന് കഴിഞ്ഞു. 2030 ലേക്ക് ഇനിയും അഞ്ച് കൊല്ലമുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുമെന്നതാണ് ഉറച്ച വിശ്വാസം. അതിനുവേണ്ട എല്ലാ സഹായങ്ങളും ഇവിടുത്തെ സർക്കാർ ചെയ്ത് തരുന്നുണ്ടെന്നും എം എ യൂസഫ് അലി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications