Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഇതെന്ത് ഭാവിച്ചാ..? ഒമാനിലെ 31-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റും തുറന്നു; 2 വര്‍ഷത്തിനുള്ളില്‍ നാലെണ്ണം കൂടി!

മസ്‌കത്ത്: ഒമാനില്‍ വീണ്ടും ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. രാജ്യത്തെ 31-ാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുദൈബിയിലെ സമദ് അല്‍ ഷാനില്‍ ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ഒമാനിലെ പ്രമുഖ റീട്ടെയിലര്‍ എന്ന സ്ഥാനം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് ലുലു ഗ്രൂപ്പ്.

അല്‍ മുദൈബി ഗവര്‍ണര്‍ ഷെയ്ഖ് സൗദ് ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ ഹിനായി, സുല്‍ത്താനത്തിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തുടങ്ങിയ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളിലും ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം എന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത യൂസഫലി പറഞ്ഞു.

Lulu Group

രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഒമാനില്‍ തുറക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കും. ഇതുകൂടാതെ അടുത്ത വര്‍ഷത്തോടെ ഖാസെന്‍ ഇക്കണോമിക് സിറ്റിയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള അത്യാധുനിക സംഭരണവില്‍പന കേന്ദ്രം സ്ഥാപിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

40000 ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്നതാണ് അല്‍ മുദൈബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ വിശാലമായ ലേഔട്ടും ആധുനിക രൂപകല്‍പ്പനയും ഉപഭോക്താക്കള്‍ക്ക് സുഖപ്രദമായ ഷോപ്പിംഗ് അനുഭവം നല്‍കും എന്നത് തീര്‍ച്ചയാണ്. ഗ്രോസറി, ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക്സ്, ഐടി, സ്റ്റേഷനറി തുടങ്ങിയ ഉല്‍പന്നങ്ങളുടെ വലിയ ശ്രേണി തന്നെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഒന്നിലധികം ചെക്ക്-ഔട്ട് കൗണ്ടറുകളും വിശാലമായ പാര്‍ക്കിംഗ് സ്ഥലവും ഇവിടത്തെ പ്രത്യേകതയാണ്. പുതിയ വിപണികളിലേക്ക് കൂടി എത്തുകയെന്ന തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഒമാനികളുടെ ഇഷ്ടകേന്ദ്രമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാറുമെന്നാണ് പ്രതീക്ഷ. ഒമാനി സമൂഹത്തെ സേവിക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതെന്ന് യൂസഫലി പറഞ്ഞു.

ഒമാന്‍ സര്‍ക്കാരിന്റെയും ഈ രാജ്യത്തെ ജനങ്ങളുടെയും പിന്തുണക്ക് തങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒമാനി സമൂഹവുമായി ശക്തമായ പങ്കാളിത്തം വളര്‍ത്തിയെടുക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അല്‍ മുദൈബിയിലേക്കുള്ള ഞങ്ങളുടെ വിപുലീകരണം ഈ പ്രതിബദ്ധതയുടെ തെളിവാണ്.

ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിന് കൂടി വേണ്ടിയാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്‍, സുസ്ഥിരമായ ഒരു വിതരണ ശൃംഖല വികസിപ്പിക്കുക എന്നീ സമീപനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ഒമാന്റെ മൊത്തത്തിലുള്ള വികസനത്തിനും സഹായിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+