Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെ തൊടാന്‍ മൊസാദ് പോലും പകച്ചു; പിന്നീട് നടന്നത് ഇതാണ്, രഹസ്യനീക്കം പുറത്ത്

ദോഹ: ഖത്തറിനെ ആക്രമിച്ച നീക്കം ഇസ്രായേലിന് പറ്റിയ വലിയ വീഴ്ചയായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഖത്തറില്‍ വച്ച് ഹമാസ് നേതാക്കളെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും തിരിച്ചടിയാകുമെന്നും ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് നിലപാട് എടുത്തിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറ്റുവഴികള്‍ ആലോചിച്ചതും വ്യോമാക്രമണം നടത്തിയതും.

മാസങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ വച്ച് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ മൊസാദ് കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ അതീവ സുരക്ഷയുള്ള മേഖലയില്‍ വച്ചായിരുന്നു ഇത്. സമാനമായ നീക്കം ഖത്തറില്‍ നടത്തി ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ ഹയ്യയെ വധിക്കാനായിരുന്നുവത്രെ ആദ്യ പദ്ധതി. ഇത് പറ്റില്ലെന്ന് വ്യക്തമാക്കി മൊസാദ് പിന്മാറി എന്നാണ് വാര്‍ത്തകള്‍. അകത്തളങ്ങളില്‍ നടന്ന കാര്യങ്ങള്‍ അറിയാം...

qatar israel mossad-

ഇറാന്‍ മോഡലില്‍ ഖത്തറില്‍ വച്ച് ഹമാസ് നേതാക്കളെ കൊലപ്പെടുത്താന്‍ പറ്റില്ലെന്ന് മൊസാദ് നിലപാട് എടുത്തു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത. ഇറാനിലെ പോലെ അല്ല, ഖത്തറിലെ നീക്കം പലവിധത്തിലുള്ള തിരിച്ചടികള്‍ക്ക് സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മൊസാദിന്റെ പിന്മാറ്റം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകും എന്നതായിരുന്നു മൊസാദ് ചൂണ്ടിക്കാട്ടിയ പ്രധാന തടസം.

മൊസാദ് പിന്മാറിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഭരണകൂടം വ്യോമാക്രമണം പദ്ധതിയിട്ടത്. ആഭ്യന്തര ചാര സംഘടനയായ ഷിന്‍ബെത്തിന്റെ സഹായത്തോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ആക്രമണത്തിന് നിര്‍ദേശിക്കുകയായിരുന്നുവത്രെ. ബന്ദി മോചന ചര്‍ച്ച അന്തിമഘട്ടത്തില്‍ എത്തിയ വേളയില്‍ ആക്രമണം നടത്തരുത് എന്ന ആവശ്യം ഉയര്‍ന്നിരുന്നു എന്ന് ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനല്‍12 റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന് കിട്ടിയ തിരിച്ചടി

ഇസ്രായേല്‍ സേനാ മേധാവി ഇയാല്‍ സമീര്‍, മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സക്കി ഹനിഗ്ബി എന്നിവരാണ് ആക്രമണത്തെ എതിര്‍ത്തത്. എന്നാല്‍ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കറ്റ്‌സ്, ഷിന്‍ബെത്ത് ചീഫ്, മന്ത്രി റോന്‍ ഡെര്‍മര്‍ എന്നിവരാണ് എന്തുവന്നാലും ഖത്തറില്‍ ആക്രമണം നടത്തണം എന്ന് ആവശ്യപ്പെട്ടതെന്നു ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ഹമാസുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന നിറ്റ്‌സാന്‍ അലോണിനെ ആക്രമണം പദ്ധതിയിട്ട ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ലത്രെ. ഖത്തറില്‍ ആക്രമണം നടത്തുന്നത് അദ്ദേഹം എതിര്‍ക്കുമെന്ന് കരുതിയായിരുന്നു ഇത്. ബന്ദി മോചനം പ്രതിസന്ധിയിലാകും, ഖത്തറുമായുള്ള ബന്ധം വഷളാകും, ചര്‍ച്ചയ്ക്കുള്ള വഴികള്‍ അടയും എന്നീ കാര്യങ്ങളാണ് ആക്രമണം ഇപ്പോള്‍ വേണ്ട എന്ന നിലപാട് എടുത്തവര്‍ സ്വീകരിച്ചത്.

എന്നാല്‍ മറ്റ് ഏതെങ്കിലും രാജ്യത്ത് വച്ച് കുറച്ചുകാലം കഴിഞ്ഞ് പദ്ധതി നടപ്പാക്കാമെന്നും അവര്‍ നിര്‍ദേശിച്ചു. സാധാരണ വിദേശത്തുള്ള ഓപറേഷന്‍ മൊസാദ് ആണ് നടത്താറ്. ഇറാന്‍, ലബ്‌നാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങൡലെ നീക്കങ്ങള്‍ക്ക് പിന്നില്‍ മൊസാദ് ആയിരുന്നു. ഖത്തറിലെ ഓപറേഷന്‍ നടത്തിയത് ഷിന്‍ബെത്ത് ആണ്. സൗദിയുടെ ആകാശത്ത് പ്രവേശിക്കാതെ ചെങ്കടലിന് മുകളില്‍ വച്ചാണ് വ്യോമാക്രമണം നടത്തിയത് എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയെ അവസാന നിമിഷമാണ് വിവരം അറിയിച്ചതെന്നും ആക്രമണം തടയാതിരിക്കാനായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആക്രമണം നടന്നതിലെ അതൃപ്തി യുഎസ് പ്രസിഡന്റ് രേഖപ്പെടുത്തി, യുഎന്‍ രക്ഷാസമിതി അപലപിച്ച് പ്രമേയം പാസാക്കി, സൗഹൃദമുണ്ടായിരുന്ന യുഎഇ കടുത്ത പ്രതിഷേധം അറിയിച്ചു. ഖലീല്‍ ഹയ്യയെ വധിക്കാന്‍ സാധിച്ചതുമില്ല- ഇതെല്ലാം ഇസ്രായേലിനുള്ള തിരിച്ചടിയായി വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+